അറിഞ്ഞോ, നിക്ഷേപകര്‍ക്കായി ബോണസ് ഓഹരി പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വരുണ്‍ ബിവറേജസ്. 1:2 അനുപാതത്തിലാണ് ബോണസ് ഓഹരികളുടെ വിതരണം. അതായത്, നിക്ഷേപകരുടെ പക്കലുള്ള ഓരോ രണ്ട് ഓഹരിക്കും ഒരു അധിക ഓഹരി ബോണസ് ലഭിക്കും.
ഇതേസമയം, ബോണസ് ഓഹരി ഇഷ്യു ചെയ്യുന്നതിനുള്ള റെക്കോര്‍ഡ് തീയതി വരുണ്‍ ബിവറജേസ് അറിയിച്ചിട്ടില്ല. രണ്ടു മാസത്തിനകം (2022 ജൂണ്‍ 27 -നകം) ബോണസ് ഓഹരികളുടെ വിതരണം പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം.
വരുണ്‍ ബിവറേജസ് എന്ന പേര് കേള്‍ക്കുമ്പോള്‍ പുരികം ചുളിക്കുന്നവരുണ്ടോ? ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോയ്ക്ക് വേണ്ടി ശീതളപാനിയങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് വരുണ്‍ ബിവറേജസ്. 1990 മുതല്‍ പെപ്സികോയ്ക്കായുടെ പങ്കാളിയാണിവര്‍.
വ്യാഴാഴ്ച്ച 3 ശതമാനം നേട്ടത്തിലാണ് വരുണ്‍ ബിവറേജസ് ഓഹരികള്‍ ഇടപാടുകള്‍ നടത്തുന്നത്. ഒരുഭാഗത്ത് ബോണസ് ഓഹരി പ്രഖ്യാപനവും മറുഭാഗത്ത് മാര്‍ച്ച് പാദത്തിലെ ഫലപ്രഖ്യാപനവും കമ്പനിയുടെ ഓഹരികള്‍ക്ക് ഊര്‍ജ്ജം പകരുകയാണ്.
ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ വരുണ്‍ ബിവറേജസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 26 ശതമാനം കൂടി 2,867.47 കോടി രൂപയായി. മുന്‍വര്‍ഷമിത് 2,269.87 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദം ഇബിഐടിഡിഎ 39 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 2022 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദം കമ്പനിയുടെ വില്‍പ്പന വോളിയം 18.7 ശതമാനം ഉയര്‍ന്നു; 179.7 മില്യണ്‍ കെയ്സുകളാണ് കഴിഞ്ഞപാദം വരുണ്‍ ബിവറേജസ് വിറ്റത്. മുന്‍വര്‍ഷമിത് 151.4 മില്യണായിരുന്നു.
ജനുവരി - മാര്‍ച്ച് കാലയളവില്‍ ശക്തമായ ഡിമാന്‍ഡ് കമ്പനി കാണുകയുണ്ടായി. 2022 ജനുവരിയിലെ കോവിഡ് മൂന്നാം തരംഗം യാതൊരു തരത്തിലും ബിസിനസിനെ ബാധിച്ചില്ലെന്നാണ് വരുണ്‍ ബിവറജേസ് അറിയിക്കുന്നത്. ജനുവരി - ഡിസംബര്‍ കാലയളവില്‍ സാമ്പത്തിക വര്‍ഷം കണക്കാക്കുന്ന കമ്പനി, ആദ്യ പാദം 98 ശതമാനം അറ്റാദായ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ വരുണ്‍ ബിവറേജിന്റെ ഏകീകൃത അറ്റാദായം 137 കോടി രൂപയില്‍ നിന്നും 271 കോടി രൂപയായി വര്‍ധിച്ചു.
ഇതേസമയം, മൊത്ത മാര്‍ജിനുകളില്‍ ഇടിവ് കാണാം. 427 ബേസിസ് പോയിന്റ് കുറഞ്ഞ് 51.5 ശതമാനമാണ് പോയപാദം മൊത്ത മാര്‍ജിനുകള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രീഫോം വിലകളിലെ 30 ശതമാനം വര്‍ധനവ് മൊത്ത മാര്‍ജിനുകളെ ബാധിച്ചു.
'മുന്നോട്ട് ശക്തമായ ഡിമാന്‍ഡും ഉപഭോഗവും കാണുന്നുണ്ട്. ആഭ്യന്തര വിപണിയില്‍ വേനല്‍ക്കാലം തുടങ്ങിക്കഴിഞ്ഞു. വേനലിന്റെ മൂര്‍ധന്യം രണ്ടാം പാദത്തിലാണെന്നിരിക്കെ, ഡിമാന്‍ഡ് അവസരങ്ങള്‍ വിനിയോഗിക്കാന്‍ കമ്പനി സജ്ജമാണ്. എല്ലാ ശാലകളുടെ ശേഷി വിനിയോഗവും കാര്യക്ഷമമാണ്', വരുണ്‍ ബിവറേജസിന്റെ ചെയര്മാന് രവി ജയ്പൂരിയ പറയുന്നു.
വ്യാഴാഴ്ച്ച 1,052 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം തുടങ്ങിയത്. വൈകീട്ട് മൂന്നിന് 1,064.50 രൂപയിലേക്ക് ഓഹരി വില ഉയര്‍ന്നിട്ടുണ്ട്. ബുധനാഴ്ച്ച ക്ലോസ് ചെയ്ത വില 1,036.45. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,147 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 603.33 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 66.46. ഡിവിഡന്റ് യീല്‍ഡ് 0.23 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications