ഇന്ത്യയില്‍ വേനല്‍ക്കാലം കൊടുമ്പിരികൊള്ളുമ്പോള്‍ ശീതള പാനീയങ്ങളുടെ ഡിമാന്റ് വര്‍ദ്ധിക്കുന്നു. അതേസമയം പെപ്സിക്കോ ഉത്പന്നങ്ങളുടെ വിതരണക്കാരായ വരുണ്‍ ബീവറേജസ് ഓഹരി വിപണിയില്‍ തണുപ്പന്‍ പ്രകടനം തുടരുകയാണ്.

ഓഹരി സ്റ്റാറ്റസ്
യുഎസ്-ഇസ്രായേല്‍, ഇറാന് യുദ്ധത്തെത്തുടര്‍ന്നുണ്ടായ വില്‍പ്പന സമ്മര്‍ദ്ദം, വരുണ്‍ ബീവറേജസ് ഓഹരിയെ 52-ആഴ്ചയിലെ താഴ്ന്ന വിലയിലെത്തിച്ചു.
ഓഹരി 2025 മുതല്‍ 23.14 ശതമാനവും നടപ്പ് വര്‍ഷം ഇതുവരെ 13 ശതമാനവുമിടിഞ്ഞിട്ടുണ്ട്.
വ്യാപാരം ദുര്‍ബലമാണ്. കൂടാതെ സാങ്കേതിക സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. ആപേക്ഷിക ശക്തി സൂചിക (RSI) 31.8 ല്‍ അമിത വില്പന ഘട്ടത്തിലും വില, പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെയുമായി.
ഈ സാഹചര്യത്തില്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ് നിക്ഷേപകര്‍. ഇപ്പോഴുള്ള കുറഞ്ഞവില ഉപയോഗപ്പെടുത്തി, മികച്ച ആദായം നേടാനാകുമോ എന്നാണ് ചോദ്യം.
ഭാവി സൂചനകള്‍
നിലവില്‍ 419 രൂപയിലുള്ള ഓഹരി 550 രൂപയിലേയ്ക്കുയരുമെന്ന് ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ പറഞ്ഞു.
നടപ്പ് വര്‍ഷത്തില്‍ കമ്പനി ഇരട്ട അക്ക വളര്‍ച്ച കൈവരിക്കും. നവീകരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍, മികച്ച ഉത്പന്നങ്ങളുടെ പുറത്തിറക്കല്‍ എന്നിവയാണ് വളര്‍ച്ച ഉറപ്പുവരുത്തുക.
മാര്‍ജിന്‍ കുറവാണെങ്കിലും അത് മൊത്തം ലാഭക്ഷമതയെ ബാധിക്കില്ല. ഓഹരിയ്ക്ക് വാങ്ങല്‍ അവര്‍ വാങ്ങല്‍ റേറ്റിംഗ് നല്കി.
ആക്സിസ് സെക്യൂരിറ്റീസ് 500 രൂപ ലക്ഷ്യവിലയിലും വേടുവെല്‍ത്ത് 520 രൂപ ലക്ഷ്യവിലയിലും ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു.
ശേഷി വര്‍ദ്ധനവിലൂടെ കമ്പനി അതിന്റെ വളര്‍ച്ച നിലനിര്‍ത്തുമെന്ന് അനലിസ്റ്റുകള്‍
കരുതുന്നു.
ഉയര്‍ന്ന സാധ്യതയുള്ള പ്രദേശങ്ങളില്‍ നാല് ഗ്രീന്‍ഫീല്‍ഡ് പ്ലാന്റുകള്‍ കമ്മീഷന് ചെയ്ത കമ്പനി, വില്പനയും ലോജിസ്റ്റിക്സും മെച്ചപ്പെടുത്താന്‍ നിലവിലുള്ളതിനെ ശക്തിപ്പെടുത്തി.
മൊറോക്കോയിലെ ലഘുഭക്ഷണ സൗകര്യം ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണ്. സിംബാബ്വേ പ്ലാന്റ് ഉടന്‍ കമ്മീഷന് ചെയ്യും.
പെപ്സികോ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ വിതരണക്കാരായ വിബിഎല്‍, യുഎസിന് പുറത്തുള്ള ഏറ്റവും വലിയ പാനീയ കമ്പനികളില്‍ ഒന്നാണ്.
ഇന്ത്യ, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനങ്ങളുണ്ട്. പെപ്സി, 7UP, മൗണ്ടന്‍ ഡ്യൂ, മിരിന്‍ഡ, ട്രോപ്പിക്കാന, അക്വാഫിന, ഗറ്റോറേഡ് തുടങ്ങിയ ജനപ്രിയ പാനീയങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം



Click it and Unblock the Notifications