ഹിന്ദുസ്ഥാന്‍ സിങ്കിലെ 6.7 കോടി ഓഹരികള്‍ അഥവാ 1.59 ശതമാനം പങ്കാളിത്തം വേദാന്ത ലിമിറ്റഡ് വിറ്റഴിക്കുന്നു.ജനുവരി 28-29 തീയതികളില്‍ നടക്കുന്ന ഒഎഫ്എസില്‍ (ഓഫര്‍ ഫോര്‍ സെയില്‍) 3.35 ദശലക്ഷം ഓഹരികള്‍ ആദ്യഘട്ടത്തിലും ഡിമാന്റ് ശക്തമാകുന്ന പക്ഷം 3.35 ദശലക്ഷം ഓഹരികള്‍ പിന്നീടും ഓഫര്‍ ചെയ്യും. നിക്ഷേപകര്‍ക്ക് ബിഡ് ചെയ്യാനാകുന്ന അടിസ്ഥാന വില (Floor Price) 685 രൂപ. ഇത് നിലവിലെ ട്രേഡിംഗ് വിലയെ അപേക്ഷിച്ച് ഡിസ്ക്കൗണ്ട് നിരക്കാണ്.

ചെറുകിട ഇതര നിക്ഷേപകര്‍ക്ക് (നോണ്‍-റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്സ്) അതായത് മ്യൂച്വല്‍ ഫണ്ടുകള്‍ മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജനുവരി 28 നും വ്യക്തികള്‍, നേരത്തെ ഓഹരി അനുവദിക്കാത്ത നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ജനുവരി 29 നും അപേക്ഷിക്കാനാകും. നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വിലയെ അടിസ്ഥാനമാക്കിയും ( ഉയര്‍ന്ന വിലയ്ക്ക് ലേലം വിളിക്കുന്നവര്‍ക്ക് മുന്‍ഗണന)റീട്ടെയില്‍ നിക്ഷേപകര്‍ (വ്യക്തികള്‍)ക്ക് കട്ട്-ഓഫ് വിലയിലുമാണ് ( എല്ലാ ബിഡുകളും ശേഖരിച്ച ശേഷം തീരുമാനിക്കുന്ന അന്തിമ വില) ഓഹരികള്‍ ലഭ്യമാക്കുക.ചെറുകിട ഇതര ക്വാട്ടയില്‍ (നോണ്‍ റീട്ടെയില്‍) മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും 25 ശതമാനവും ചെറുകിട നിക്ഷേപകര്‍ക്ക്(വ്യക്തികള്‍) മൊത്തം ഓഫറിന്റെ 10 ശതമാനവും നീക്കിവച്ചിരിക്കുന്നു.
ഹിന്ദുസ്ഥാന്‍ സിങ്ക്
വെള്ളിവില ഉയര്‍ന്നതിനെത്തുടര്‍ന്ന് നേട്ടമുണ്ടാക്കിയ ഓഹരിയാണ് ഹിന്ദുസ്ഥാന്‍ സിങ്കിന്റേത്. രണ്ടുമാസത്തെ നേട്ടം 60 ശതമാനം. വിപണി മൂല്യം 3.07 ലക്ഷ കോടി രൂപ. ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഏക വെള്ളി അധിഷ്ടിത കമ്പനിയുടെ 61.8 ശതമാനവും വേദാന്തയുടെ പക്കലാണ്. കേന്ദ്രസര്‍ക്കാര്‍ 27.92 ശതമാനം ഓഹരികളും പൊതു, സ്ഥാപന നിക്ഷേപര്‍ 31.93 ശതമാനം ഓഹരികളും കൈവശം വയ്ക്കുന്നു.
മൂന്നാംപാദ ഫലങ്ങള്‍
ഡിസംബറിലവസാനിച്ച പാദത്തില്‍ ഹിന്ദുസ്ഥാന്‍ സിങ്ക് 3879 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം കൂടുതലാണിത്.ഇതില്‍ ഇബിറ്റ 34.7 ശതമാനം ഉയര്‍ന്ന് 6005 കോടി രൂപ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
