ലാഭവിഹിതം നല്കുന്ന കാര്യത്തില്‍ പേരുകേട്ട കമ്പനിയാണ് വേദാന്ത. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന് തിരശ്ശീലയിട്ട് വെള്ളിയാഴ്ച്ച വിപണി അവസാനിക്കുമ്പോള്‍ 52 ആഴ്ച്ച ഉയരത്തില്‍ നിന്നും 38 ശതമാനം തിരുത്തല്‍ വേദാന്ത ഓഹരികള്‍ പറഞ്ഞുവെയ്ക്കുന്നു.
2023 വര്‍ഷം മാത്രം 11 ശതമാനം വിലയിടിവാണ് കമ്പനി രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച്ച വിപണി അതിഭീകരമായി മുന്നേറിയപ്പോഴും വേദാന്തയുടെ ഓഹരി വില 2.53 ശതമാനം താഴേക്ക് പോയി. 274.70 രൂപയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി വ്യാപാരം നിര്‍ത്തിയത്.

ഇതേസമയം, വാരാന്ത്യത്തിലേക്ക് കടക്കും മുന്‍പ് വലിയ തോതില്‍ വേദാന്ത ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ട കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഇന്നലെ മാത്രം കമ്പനിയുടെ 382.54 ലക്ഷം ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടു. ഈ ഇടപാടുകളുടെ ആകെത്തുക 1,085.41 കോടി രൂപ. വെള്ളിയാഴ്ച്ചത്തെ തകര്‍ച്ചയില്‍ 1.02 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കമ്പനിക്ക് നഷ്ടമായി.
വേദാന്തയുടെ ടെക്നിക്കല്‍ ചിത്രം ഇനി പരിശോധിക്കാം. സ്റ്റോക്ക് അമിതമായി വാങ്ങപ്പെട്ട അമിതമായി വില്‍ക്കപ്പെട്ടോ എന്ന് അറിയിക്കുന്ന റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ് (RSI) 47.1 എന്ന നിലയിലാണുള്ളത്. അതായത് 'ഓവര്‍ബോട്ട്', 'ഓവര്‍സോള്‍ഡ്' സോണുകളില്‍ അല്ല വേദാന്ത. ഒരുവര്‍ഷത്തെ ബീറ്റ യൂണിറ്റ് 1.5 ആണ്; രൂക്ഷമായ ചാഞ്ചാട്ടത്തെ ഇതു സൂചിപ്പിക്കുന്നു.
നിലവില്‍ കഴിഞ്ഞ അഞ്ച് ദിവസത്തെ മൂവിങ് ആവറേജിന് മുകളിലാണ് ഓഹരികളുടെ നില്‍പ്പ്. എന്നാല്‍ 20, 50, 100, 200 ദിന മൂവിങ് ആവറേജുകള്‍ എത്തിപ്പിടിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. പിഇ അനുപാതം 7. ലോഹ, ഖനന വ്യവസായ മേഖലയുടെ പിഇ അനുപാതം (14.39) താരതമ്യം ചെയ്യുമ്പോള്‍ വേദാന്ത ഓഹരികള്‍ 'അണ്ടര്‍വാല്യൂഡ്' ആണെന്ന് കാണാം.
2022 ഏപ്രില്‍ 11 -നാണ് 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലനിലവാരം വേദാന്ത ഓഹരികള്‍ രേഖപ്പെടുത്തിയത്. അന്ന് 440.75 രൂപ വരെയെത്താന്‍ വേദാന്തയ്ക്ക് കഴിഞ്ഞു. 2022 ജൂലായ് 1 -നാണ് 52 ആഴ്ച്ച താഴ്ച്ചയിലേക്ക് കമ്പനി ഇടറിയത്. അന്നേ ദിവസം 206 രൂപ വരെയ്ക്കും ഓഹരി വിലയെത്തി.

വേദാന്ത ഓഹരികള്‍ വാങ്ങാന്‍ പറ്റിയ സമയമോ?
ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ റേറ്റിങ്സ് വേദാന്തയിലുള്ള കാഴ്ച്ചപ്പാട് 'സ്റ്റേബിളില്‍' നിന്നും 'നെഗറ്റീവായി' തിരുത്തിയിട്ടുണ്ട്. ലാഭവിഹിതം രൂപത്തില്‍ ഉയര്‍ന്ന തോതില്‍ കമ്പനിയില്‍ നിന്നും പണമൊഴുകുന്നതാണ് ഇതിന് കാരണം.
നിലവിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ഭദ്രമായ റീഫൈനാന്‍സിങ് അല്ലെങ്കില്‍ തിരിച്ചടവ് പദ്ധതികള്‍ അവതരിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും വേദാന്ത ഓഹരികളുടെ മുന്നോട്ടുള്ള ഭാവി. 2025 വരെ നിര്‍ണായകമായ റീഫൈനാന്‍സിങ് റിസ്ക്കുകള്‍ കമ്പനി നേരിടുന്നുണ്ടെന്ന് റേറ്റിങ് ഏജന്‍സി പറയുന്നു.
'റീഫൈനാന്‍സിങ് പദ്ധതി അവതരിപ്പിക്കാന്‍ വൈകിയാല്‍ വേദാന്തയുടെ കാര്യങ്ങള്‍ കുഴപ്പത്തിലാകും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിക്കുള്ള കാഷ് ബാലന്‍സ് മാത്രമേ വേദാന്ത ലിമിറ്റിന്റെ കൈവശം ഇപ്പോഴുള്ളൂ', ക്രിസില്‍ റേറ്റിങ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു.
അനലിസ്റ്റുകളുടെ നിരീക്ഷണം
അഭിജീത്ത്, ടിപ്സ്2ട്രേഡ്
വേദാന്ത ഓഹരികള്‍ സൈഡ്വേസ് ട്രെന്‍ഡിലാണ്. പ്രതിദിന ചാര്‍ട്ടില്‍ ശക്തമായ പ്രതിരോധം 295 രൂപയില്‍ രൂപംകൊള്ളുന്നു. 282 രൂപയ്ക്ക് താഴെ ക്ലോസ് ചെയ്യപ്പെട്ടാല്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ 260 രൂപ വരെയ്ക്കും ഇടറാന്‍ സാധ്യതയുണ്ട്.
വൈശാലി പാരേക്ക്, വൈസ് പ്രസിഡന്റ് - ടെക്നിക്കല്‍ റിസര്‍ച്ച്, പ്രഭുദാസ് ലില്ലാധര്‍
കാലം കുറച്ചായി ഒരു നിശ്ചിത റേഞ്ചില്‍ വേദാന്ത ഓഹരികള്‍ ചലിക്കാന്‍ തുടങ്ങിയിട്ട്. 265-288 സോണിന് പുറത്തുകടക്കാന്‍ ഓഹരികള്‍ക്ക് കഴിയുന്നില്ല. 200 ദിന മൂവിങ് ആവറേജ് ആധികാരികമായി തകര്‍ത്താല്‍ മാത്രമേ മുന്നോട്ടുള്ള പ്രയാണം സാധ്യമാവുകയുള്ളൂ.
288 രൂപയിലെ കടമ്പ കടന്നാല്‍ 310-315 രൂപ വരെയ്ക്കും എത്തിപ്പിടിക്കാന്‍ കമ്പനിക്ക് സാധിക്കും. താഴെത്തട്ടില്‍ 265 രൂപയില്‍ ശക്തമായ പിന്തണ സ്റ്റോക്കിനുണ്ട്. ഇവിടെ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ലെങ്കില്‍ 255-252 സോണിലായിരിക്കും അടുത്ത സ്റ്റോപ്പ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications