കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്‌ഐആർ) ആരംഭിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി നവംബർ 4 മുതൽ ഒരു എന്യുമറേഷൻ ഫോം വീടുകളിൽ വിതരണം ചെയ്യുന്നുണ്ട്. ഭൂരിഭാഗം ആളുകൾക്കും ഈ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ട്.
കൂടുതൽ പേർക്കും 2002ലെ വോട്ടർ പട്ടികയിൽ തങ്ങളുടെയോ, മാതാപിതാക്കളുടെയോ, ബന്ധുക്കളുടെയോ പേരുണ്ടായിരുന്നോ എന്ന സംശയമാണുള്ളത്. കാരണം 2002ൽ വോട്ട് ചെയ്ത് വിവാഹ ശേഷം പിന്നീട് മണ്ഡലം മാറി വോട്ട് ചെയ്യുന്ന സ്ത്രീകൾ ഉണ്ട്. മാത്രമല്ല 2002ൽ വോട്ട് ചെയ്യാതെ ഇപ്പോൾ വോട്ടവകാശം നേടിയവരും ഉണ്ട്. നിങ്ങളുടെ പേര് 2002ലെ വോട്ടർ പട്ടികയിലുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? വിശദമായി അറിയാം;
അവസാന എസ്ഐആറിൽ നിങ്ങളുടെ പേരുണ്ടോ എന്ന് തിരയാം
- ആദ്യം ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക https://voters.eci.gov.in/
- അതിൽ സർവീസസ് എന്ന ഓപ്ഷനിൽ നിന്നും 'Search your name in Last SIR' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന്, 'നിങ്ങളുടെ സംസ്ഥാനം' അല്ലെങ്കിൽ 'ഇലക്ടർ വിശദാംശങ്ങൾ തിരയുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

'നിങ്ങളുടെ സംസ്ഥാനം' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ:
- നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.
- ജില്ലയും നിയമസഭാ മണ്ഡലവും നൽകുക.
- 'ഫൈനൽ റോൾ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- കാപ്ച നൽകുക
- ഇപ്പോൾ ഒരു പിഡിഎഫ് ഡൗൺലോഡായി വരും.
- PDF തുറന്ന് രണ്ടാമത്തെ പേജ് പരിശോധിച്ചാൽ നിങ്ങളുടെ പേര്, മാതാപിതാക്കളുടെ പേര്, അല്ലെങ്കിൽ മറ്റ് ബന്ധുക്കളുടെ പേരുകൾ എന്നിവ കാണാൻ സാധിക്കും.
'വോട്ടറുടെ വിവരങ്ങൾ തിരയുക' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ:
- നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.
- ഡ്രോപ്പ്-ഡൗണിൽ നിന്ന് നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക.
- നിയമസഭാ മണ്ഡലം തിരഞ്ഞെടുക്കുക
- ലഭ്യമെങ്കിൽ പാർട്ട് സീരിയൽ നമ്പർ നൽകുക
- അവസാന SIR പ്രകാരം (2002/2003) വോട്ടറുടെ മുഴുവൻ പേര്
- 2002 ലെ വോട്ടറുടെ ബന്ധുവിന്റെ മുഴുവൻ പേര് നൽകുക. ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ പിതാവിന്റെ/അമ്മയുടെ/ഭർത്താവിന്റെ പേര് നൽകാം.
- 2002 ലെ കണക്ക് പ്രകാരം ബന്ധുവുമായുള്ള ബന്ധം തിരഞ്ഞെടുക്കുക (അച്ഛൻ/അമ്മ/ഭർത്താവ്/മറ്റുള്ളവർ)
- 2002/2003-ൽ നിങ്ങളുടെ ഏകദേശ പ്രായം നൽകുക
- 2002/2003 ലെ സെക്ഷൻ നമ്പറും പേരും
- അതിനു ശേഷം കാപ്ച നൽകുക
- 'സെർച്ച്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
വെളുത്തുള്ളി ഇടിഞ്ഞു, തക്കാളിയും വെളിച്ചെണ്ണയും കുതിക്കുന്നു: ശബരിമല സീസണിൽ പച്ചക്കറിക്ക് തീവില
ഇത്രയും പൂർത്തിയായാൽ പിഡിഎഫ് അല്ലെങ്കിൽ 2002ലെ പൂർണ വിവരങ്ങൾ സ്ക്രീനിൽ കാണിക്കും.
എസ്‌ഐആർ എന്യുമറേഷൻ ഫോം പൂരിപ്പിക്കുമ്പോൾ സാധാരണക്കാർ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം ലഭിക്കും. ഡിസംബർ 9നും, 11നുമായിട്ടാണ് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications