കൊച്ചി: വീടുകളിലിരുന്നു ജോലി ചെയ്യുന്ന രീതിയും ഡിജിറ്റല്‍ ഉപയോഗവും കൂടുതല്‍ വ്യാപകമായ സാഹചര്യത്തില്‍ വോഡഫോണ്‍ ഐഡിയയുടെ (വി) എന്റര്‍പ്രൈസുകള്‍ക്കായുള്ള വിഭാഗമായ വി ബിസിനസ് സ്ഥാപനങ്ങള്‍ക്കു വേണ്ടി ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനമായ വി ക്ലൗഡ് ഫയര്വാള് അവതരിപ്പിച്ചു.

സുരക്ഷാ സാങ്കേതികവിദ്യാ സേവന ദാതാക്കളായ ഫസ്റ്റ്വേവ് ക്ലൗഡ് ടെക്നോളജിയുമായി സഹകരിച്ചാണ് വി ക്ലൗഡ് ഫയര്വാള് അവതരിപ്പിക്കുന്നത്. ഗേറ്റ്വേ ആന്റീ വൈറസ്, ഡിഡിഒഎസ് സംരക്ഷണം, സുരക്ഷിതമായ വിപിഎന്‍, ഡാറ്റാ നഷ്ടം തടയല്‍, കൊണ്ടെന്റ് ഫില്‍ട്ടറിംഗ്, തല്‍സമയ ഇന്റലിജന്‍സ് തുടങ്ങി എല്ലാ പുതു തലമുറ ഫയര്വാള് സംവിധാനങ്ങളും വി ക്ലൗഡിലുണ്ട്. ചെലവ് കുറഞ്ഞ ഈ സംവിധാനം സ്ഥാപനങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും അടിസ്ഥാന സൗകര്യം സ്ഥാപിക്കാതെ തന്നെ ഇതു പ്രയോജനപ്പെടുത്താന്‍ കഴിയും.
വലുതും ചെറുതുമായ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ രംഗത്ത് വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കെ വി ക്ലൗഡ് ഫയര്വാള് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയേകുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോണ്‍ ഐഡിയ ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫീസര്‍ അഭിജിത്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. സമഗ്രവും സംയോജിതവുമായ കണക്ടിവിറ്റിയും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി വി ബിസിനസ് ഈ രംഗത്ത് മറ്റൊരു നിര്‍ണായക ചുവടു വെയ്പു കൂടി നടത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ബിസിനസുകള്‍ക്ക് വിയുടെ സൈബര്‍ സുരക്ഷാ സംവിധാനങ്ങളുടെ നേട്ടം പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെന്ന് ഫസ്റ്റ്വേവ് ക്ലൗഡ് ക്ലൗഡ് ടെക്നോളജി സിഇഒ നീല്‍ പോള്ളോക്ക് ചൂണ്ടിക്കാട്ടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
