'സ്മാര്‍ട്ട് അഗ്രി' പദ്ധതിക്കായി കൈകോര്‍ത്ത് വി സിഎസ്ആറും നോക്കിയയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇന്ത്യയിലെ അമ്പതിനായിരത്തോളം കര്‍ഷകരുടെ കാര്‍ഷിക പ്രായോഗിക അനുഭവവും ഉപജീവനമാര്‍ഗവും മെച്ചപ്പെടുത്തുന്നതിന് വിയുടെ സിഎസ്ആര്‍ വിഭാഗമായ വോഡഫോണ്‍ ഇന്ത്യ ഫൗണ്ടേഷനും നോക്കിയയും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകരുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ സൊല്യൂഷന്‍ ഇരുകമ്പനികളും ചേര്‍ന്ന് നടപ്പിലാക്കി. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നൂറു സ്ഥലങ്ങളില്‍ നടപ്പാക്കുന്ന പൈലറ്റ് പദ്ധതി ഈ മേഖലയിലെ 50,000 കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാന്‍ ഗുണകരമാവും.

'സ്മാര്‍ട്ട് അഗ്രി' പദ്ധതിക്കായി കൈകോര്‍ത്ത് വി സിഎസ്ആറും നോക്കിയയും

സുസ്ഥിര കാര്‍ഷിക സമീപനങ്ങള്‍, ഐഒടി സൊലൂഷ്യനുകളുടെ വിന്യാസം, സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക എന്നിവയിലൂടെ ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനാണ് സ്മാര്‍ട്ട്അഗ്രി പദ്ധതി ലക്ഷ്യമിടുന്നത്. സമഗ്ര വളര്‍ച്ചയെ കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് സാമൂഹ്യ പ്രസക്തമായ ഈ പദ്ധതി. ഈ സാങ്കേതികവിദ്യയുടെ ശരിപകര്‍പ്പിനും വളര്‍ച്ചക്കും രാജ്യത്തുടനീളം വളരെയേറെ സാധ്യതയുണ്ട്.

ഇന്ത്യയിലെ കാര്‍ഷിക രീതികളെ പരിവര്‍ത്തനം ചെയ്യുന്നതില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം തെളിയിക്കുന്നതിന്, മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും പ്രധാന കാര്‍ഷിക മേഖലകള്‍ തെരഞ്ഞെടുത്ത വി സിഎസ്ആര്‍, ഐഒടി സൊല്യൂഷന്‍സ് ദാതാക്കളായി നോക്കിയയെയും പ്രവര്‍ത്തന നടത്തിപ്പിനായി സോളിഡാരിഡാഡിനെയും തെരഞ്ഞെടുത്തു. 2020 ഡിസംബര്‍ 8 മുതല്‍ 10 വരെ നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിലെ (ഐഎംസി) വി ബൂത്തില്‍ (ഹാള്‍ നമ്പര്‍-3, ബൂത്ത് നമ്പര്‍ 3.ബി) സവിശേഷമായ പദ്ധതി പ്രദര്‍ശിപ്പിക്കും.

സുസ്ഥിരമായ പരിഹാരങ്ങളിലൂടെ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിനൂള്ള സാങ്കേതിക ശക്തി വര്‍ധിപ്പിക്കുന്നതിന് വി സിഎസ്ആര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പരിപാടിയെ കുറിച്ച് സംസാരിക്കവെ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്‌സ് ഓഫീസര്‍ പി.ബാലാജി പറഞ്ഞു. സ്മാര്‍ട്ട് ഐഒടിയും എഐയും അടിസ്ഥാനമാക്കിയ സൊല്യൂഷനുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ക്രോപ്പ് മാനേജ്‌മെന്റ് കര്‍ഷകരെ മികച്ച തീരുമാനമെടുക്കാന്‍ പ്രാപ്തരാക്കുകയും വിഭവങ്ങളുടെ മെച്ചപ്പെട്ട ഉപയോഗത്തിലൂടെ ഉല്‍പാദനവും വിള ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നതിലൂടെ, നിലവിലുള്ള കാര്‍ഷിക രീതികളെ കൂടുതല്‍ സൂക്ഷമതയുള്ളതാക്കി മാറ്റും. ഇന്ത്യയിലെ കര്‍ഷകരുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റം വരുത്തുന്നതിന്, നൂതന സാങ്കേതികവിദ്യക്കായി നോക്കിയയെയും പ്രോജക്ട് മാനേജ്‌മെന്റിനായി സോളിഡാരിഡാഡിനെയും കൊണ്ടുവന്നതിന് പുറമെ, യൂണിവേഴ്‌സിറ്റികളിലെ ഹരിത വിദഗ്ധരെയും ഗവേഷകരെയും ഒരു കുടക്കീഴില്‍ അണിനിരത്തി ഈ രംഗത്തെ എല്ലാ തത്പരകക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള സവിശേഷമായ സംരംഭമാണ് സ്മാര്‍ട്ട് ആഗ്രി പ്രൊജക്ട്, പി.ബാലാജി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമായി, ക്ലൗഡ് അധിഷ്ഠിതവും ലോക്കലൈസ്ഡുമായ സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ ആപ്ലിക്കേഷന്‍ വഴി വിശകലനം ചെയ്യുന്ന വിവിധ ഡാറ്റാ പോയിന്റുകള്‍ ശേഖരിക്കുന്നതിനായി 100,000 ഹെക്ടറിലധികം കൃഷിസ്ഥലങ്ങളില്‍ 400ലേറെ സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷാ പിന്തുണയോടെ കാലാവസ്ഥാ പ്രവചനവും ജലസേചന മാനേജ്‌മെന്റ് വിവരങ്ങളും ആപ്ലിക്കേഷന്‍ നല്‍കും. സോയ, പരുത്തി ധാന്യവിളകളുടെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് സെന്‍സറുകള്‍ ലഭ്യമാക്കുക. സ്മാര്‍ട്ട് ഇറിഗേഷന്‍, സ്മാര്‍ട്ട് കീടനാശിനി നിയന്ത്രണം, വിളകളെയും കാലാവസ്ഥയെയും കുറിച്ചുള്ള സജീവമായ വിവരങ്ങളുടെ പങ്കിടല്‍, കമ്മോഡിറ്റി എക്‌സ്‌ചേ്ഞ്ച് പ്ലാറ്റ്‌ഫോം എന്നിവ വേള്‍ഡ്‌വൈഡ് ഐഒടി നെറ്റ്‌വര്‍ക്ക് ഗ്രിഡ് (വിങ്) വഴിയുള്ള വിള പരിപാലനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിള പരിപാലനത്തിനായി പരമ്പരാഗത സെന്‍സറുകള്‍ക്ക് പകരം വിദൂര പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം (ആര്‍പിഎഎസ്) സാങ്കേതിക വിദ്യയോ ഡ്രോണുകളോ ഈ സംവിധാനത്തില്‍ ഉപയോഗിക്കാം.

കാര്‍ഷിക മേഖലയുടെയും മറ്റു വ്യവസായങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്നതിന് മികച്ചതും കൂടുതല്‍ ബന്ധിതവുമായ ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് വിങിനായുള്ള തങ്ങളുടെ ദൗത്യമെന്ന് നോക്കിയ വിങ് ബിസിനസ് മേധാവി അങ്കുര്‍ ഭാന്‍ പറഞ്ഞു. വി സിഎസ്ആറിനൊപ്പം, തങ്ങളുടെ മാനേജ്ഡ് സര്‍വീസ് ഇന്ത്യയിലുടനീളം സൊല്യൂഷന്‍സ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രാരംഭമായി 50,000 കര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5ജി യുഗത്തിലേക്ക് ഇന്ത്യ പര്യവേക്ഷണം ചെയ്യുമ്പോള്‍ ഏറ്റവും ഉപയോഗ സാധ്യതയേറിയതാണ് സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍. ആഴത്തിലുള്ള ഡൊമെയ്ന്‍ വൈദഗ്ധ്യ പിന്തുണയോടെയുള്ള ഒരു കാര്‍ഷിക പങ്കാളിത്ത ഇക്കോ സിസ്റ്റമാണ് നോക്കിയ വിങില്‍ നിന്നുള്ള സമ്പൂര്‍ണ എന്‍ഡ്ടുഎന്‍ഡ് സൊല്യൂഷന്‍.

Read more about: news
English summary

Vi CSR and Nokia partner for SmartAgri solution to enhance farming practices

Vi CSR and Nokia partner for SmartAgri solution to enhance farming practices. Read in Malayalam.
Story first published: Monday, December 7, 2020, 22:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X