കൊച്ചി: വിവോ ഐപിഎല്‍ 2021 ന്റെ അസോസിയേറ്റ് മീഡിയാ സ്പോണ്‍സറായ വി ക്രിക്കറ്റ് കാണുന്നതിനൊപ്പം ഗെയിം കളിച്ചു ജയിച്ചു സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കുന്നു. 'വി ടി20 ദേഖോ ഭി, ഖേലോ ഭി, ജീത്തോ ഭി' എന്ന പേരിലുള്ള ഗെയിം വി ആപ്പില്‍ മാത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ഫോണ്‍, ബൈക്ക്, കാര്‍, ലാപ്ടോപ്, സ്ക്കൂട്ടര്‍ എന്നീ ബമ്പര്‍ സമ്മാനങ്ങളും പ്രതിദിന സമ്മാനങ്ങളും ഇതിലൂടെ ലഭ്യമാക്കും.

വിയുടെ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒറ്റയ്ക്കോ സുഹൃത്തുക്കളുമൊത്തോ മെയ് 30 വരെ നടക്കുന്ന തല്‍സമയ മല്‍സരങ്ങള്‍ക്കൊപ്പം ഇതില്‍ പങ്കെടുക്കാം. ഓരോ മല്സരങ്ങള്ക്കുമൊപ്പം സമ്മാനങ്ങള്‍ നേടുന്നതിനൊപ്പം ബമ്പര്‍ സമ്മാനവും ഇതിന്റെ ഭാഗമായി സ്വന്തമാക്കാം. മല്‍സര ഇടവേളകളില്‍ വി ഫാന്‍ ഓഫ് ദി മാച്ച് കളിക്കാനും ഓരോ മല്‍സരത്തിലും ഐ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നേടാനും വി ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.
വി ഉപഭോക്താക്കള്‍ക്ക് എവിടെയിരുന്നും ഐപിഎല്‍ ടി20 മല്‍സരങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ തല്‍സമയം വീക്ഷിക്കാന്‍ അവസരമൊരുക്കുന്ന വിധത്തില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമായി വി പങ്കാളിത്തം ആരംഭിച്ചതിന് അനുബന്ധമായാണ് ഈ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ വി ഉപഭോക്താക്കള്‍ക്കും വി ഹോം ആപ്പ് പേജില്‍ ഒരു തവണ രജിസ്ട്രേഷന് നടത്തി ഇതില്‍ പങ്കാളികളാവാം. മല്‍സരത്തിനു മുന്‍പ്, മല്‍സര വേള, സ്ട്രാറ്റജിക് ടൈംഔട്ട്, പവര്‍ പ്ലേ അടക്കം നാലു ഘട്ടങ്ങളാണ് ഓരോ തവണയും ഉണ്ടാകുക. ഓരോ മല്‍സരത്തിന്റേയും അടിസ്ഥാനത്തില്‍ ഇതില്‍ പ്രതിദിന ചലഞ്ചുകളുണ്ടാകും.
മല്‍സരത്തില്‍ ആരു വിജയിക്കും, അടുത്ത ഓവറില്‍ എത്ര റണ്‍ എടുക്കും തുടങ്ങിയ പ്രവചനങ്ങള്‍ നടത്താനും അവസരമുണ്ട്. ക്രിക്കറ്റിലെ അറിവു പ്രയോജനപ്പെടുത്തി എക്സ്ട്രാസ് സ്ക്കോര്‍ ചെയ്യാനുമാവും. ഓരോ ദിവസവും മല്‍സരത്തിനു ശേഷം ഫലം പ്രസിദ്ധീകരിക്കും. ഓരോ ഉപഭോക്താവിനും എത്ര തവണ വേണമെങ്കിലും പങ്കെടുക്കാന്‍ സാധിക്കും. സുഹൃത്തുക്കളെ ക്ഷണിക്കുകയോ വി ആപ്പിലൂടെ റിചാര്ജോ ബില്‍ അടക്കലോ നടത്തി ഓരോരുത്തര്‍ക്കും ബൂസ്റ്റര്‍ പോയിന്റുകളും നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
