കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിൽ ഒന്നായ വി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമായി സഹകരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുള്ള വിനോദ പരിപാടികളും തത്സമയ ക്രിക്കറ്റും ഒരു വര്‍ഷത്തേക്ക് വി വരിക്കാർക്ക് സൌജന്യമായി ലഭിക്കും.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ബസ്ക്രിപ്ഷന് വേണ്ടി വി മൂന്നു പുതിയ അണ്‍ലിമിറ്റഡ് റീചാര്‍ജ് പ്ലനുകളും ഒരു ഡാറ്റ ഒണ്‍ലി പ്ലാനും മാര്‍ച്ച് മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനുകള്‍ എടുക്കുന്നവര്‍ക്ക് 12 മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വിഐപി സബ്സ്ക്രിപ്ഷന് ലഭിക്കും. പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താം. 401 രൂപ മുതലുള്ള പ്രീപെയ്ഡ് പ്ലാനുകളും 499 രൂപ മുതലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളുമാണ് വി ലഭ്യമാക്കിയിട്ടുള്ളത്.

28 ദിവസത്തെ വാലിഡിറ്റിയുളള 401 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 100ജിബി 4ജി ഡാറ്റയും, പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസം വാലിഡിറ്റിയുള്ള 601 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 200 ജിബി 4ജി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 84 ദിവസം വാലിഡിറ്റിയുള്ള 801 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 300 ജിബി 4ജി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയുളള 501 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 75ജിബി 4ജി ഡാറ്റയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനുകളിലെല്ലാം 12 മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷൻ സൌജന്യമായുണ്ട്.
പോസ്റ്റ്പെയ്ഡ് വിഭാഗത്തില്‍ 499 രൂപ, 699 രൂപ, റെഡെക്സ് എന്നീ മൂന്നു പ്ലാനുകളാണ് ലഭിക്കുന്നത്. ഇവയോടൊപ്പം 12 മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.
വോഡഫോണ്‍ ഐഡിയയുടെ പുതിയ പ്ലാനുകളിൽ അടുത്ത 12 മാസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വാഗ്ദാനം ചെയ്യുന്നതെല്ലാം വരിക്കാര്‍ക്കു ലഭിക്കും. ഇതില്‍ ക്രിക്കറ്റ് മുതല്‍ ഹിന്ദി, തമിഴ് ഭാഷകളിലെ പുതിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, മികച്ച ആഗോള സിനിമകള്‍, ഡബ്ബ് ചെയ്ത ഷോകള്‍ വരെ ലഭ്യമാകും. ഒരു മതമായി ഇന്ത്യക്കാര്‍ കാണുന്ന ക്രിക്കറ്റ്, വിനോദം എന്നിവയില്‍ ഇന്ത്യയൊട്ടാകെ ഏറ്റവും മികച്ച വീഡിയോ ഉള്ളടക്കം ലഭ്യമാക്കുകയെന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്ന് വി സിഎംഒ അവനീഷ് ഖോസ്ല പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
