വിപണി കീഴടക്കാന്‍ രണ്ടും കല്‍പ്പിച്ച് പുതിയ പ്ലാനുകളുമായി വിഐ. 100 രൂപയ്ക്ക് താഴെയുള്ള പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചാണ് വിഐ ഇപ്പോള്‍ ടെലിക്കോം രംഗത്തെ ഞെട്ടിച്ചിരിക്കുന്നത്. 100 രൂപയ്ക്കുതാഴെയുള്ള രണ്ട് പുതിയ പ്ലാനുകള്‍ വിഐ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

59 രൂപയുടെയും 65 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് പുതിയതായി അവതരിപ്പിച്ചത്. നിലവില്‍ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് പുതിയ പ്ലാന്‍ ലഭിക്കുകയുള്ളൂവെങ്കിലും താമസിയാതെ മറ്റ് സര്‍ക്കിളുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്.
പ്ലാനുകളുടെ തുകയും മറ്റ് വിവരങ്ങളും
59 രൂപ പ്ലാന്‍
28 ദിസവം കാലാവധിയുള്ള പ്ലാനില്‍ ലോക്കര്‍, നാഷണല്‍, റോമിങ് കോളുകള്‍ക്ക് 30 മിനുട്ട് സൗജന്യം ലഭിക്കും.
65ന്റെ കോംമ്പോ പാക്ക്
100 എംബി ഹൈസ് സ്പീഡ് ഡാറ്റയോടൊപ്പം 52 രൂപയുടെ ടോക് ടൈം സൗജന്യവും ഈ പ്ലാനിലുണ്ടാകും. 28 ദിവസംതന്നെയാകും വാലിഡിറ്റി.
100 രൂപയ്ക്ക് താഴെ ലഭ്യമായ നിലവിലെ പ്ലാനുകൾ
39 രൂപ പ്രീ പെയ്ഡ് പ്ലാന്‍
100 എംബി ഡാറ്റയോടൊപ്പം 30 രൂപയുടെ ടോക് ടൈം ലഭിക്കും. 14 ദിവസം വാലിഡിറ്റി.
49 രൂപ പ്രീപെയ്ഡ് പ്ലാന്‍
300 എംബി ഡാറ്റയോടൊപ്പം 38 രൂപയുടെ ടോക് ടൈം ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാര്‍ജ് ചെയ്താല്‍ 200 എംബി അധികമായി ലഭിക്കും.
79 രൂപ പ്ലാന്‍
400 എംബി ഡാറ്റയോടൊപ്പം 64 രൂപയുടെ ടോക് ടൈം ലഭിക്കും. 28 ദിവസമാണ് കാലാവധി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാര്‍ജ് ചെയ്താല്‍ 200 എംബി അധികമായി ലഭിക്കും.
95 രൂപയുടെ പ്ലാന്‍
200 എംബി ഡാറ്റയോടൊപ്പം 74 രൂപയുടെ ടോക് ടൈം ലഭിക്കും. 56 ദിവസമാണ് വാലിഡിറ്റി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാര്‍ജ് ചെയ്താല്‍ 200 എംബി അധികമായി ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications