Vijayadashami Malayalam Wishes: വിജയദശമി ആശംസകൾ: ആദ്യാക്ഷര മധുരം നൽകി ആശംസകൾ അറിയിക്കാം

നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമായ വിജയദശമി അറിവിന്റെ ലോകത്തേക്കുള്ള പിച്ചവെപ്പാണ്. ഒമ്പത് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ പത്താമത്തെ ദിവസമായ വിജയദശമിക്കാണ് ആയിരക്കണക്കിന് കുരുന്നുകൾ ഹരിശ്രീ കുറിക്കാൻ ഒരുങ്ങുന്നത്. വിദ്യയുടെ ദേവതയായ സരസ്വതിയെ പൂജിക്കുന്ന ഈ ദിനം, കുട്ടികളെ അക്ഷരലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന പുണ്യകർമ്മമായ വിദ്യാരംഭത്തിന് സാക്ഷ്യം വഹിക്കും.

വിദ്യാരംഭം

ക്ഷേത്രങ്ങൾ, കലാസാംസ്‌കാരിക കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ നിരവധി കുട്ടികളാണ് എത്തുന്നത്. ഹരിശ്രീ കുറിക്കുന്നതു പോലെ തന്നെ വിവിധ കലകൾ അഭ്യസിക്കാൻ ആരംഭിക്കുന്നതും ഈ വിജയദശമി നാളിൽ തന്നെയാണ്. ഈ ദിവസം തുടക്കം കുറിക്കുന്ന എന്തു കാര്യങ്ങളും ശുഭമായിരിക്കും എന്നാണ് കണക്കാക്കുന്നത്.

പൂജവെയ്പ്പ്

നവരാത്രി പൂജകൾക്കായി വെച്ച പുസ്തകങ്ങൾ, ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ വിജയദശമി ദിനത്തിലാണ് തിരിച്ചെടുക്കുന്നത്. മാത്രമല്ല, ആയുധ പൂജയും വാഹന പൂജയുമെല്ലാം കഴിഞ്ഞ് അവയും തിരിച്ചെടുക്കുന്നത് ഈ ദിവസമാണ്. അതിനാൽ ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം തിരക്കായിരിക്കും.

ആദ്യാക്ഷര മധുരം നൽകി ആശംസകൾ അറിയിക്കാം: ഏവർക്കും വിജയദശമി ആശംസകൾ

ക്ഷേത്രങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം സരസ്വതി ദേവിയെ പ്രീതിപ്പെടുത്താനായി ഈ ദിനം പ്രത്യേക ആരാധനാ ചടങ്ങുകൾ നടത്തും. ഈ വർഷത്തെ വിജയദശമിക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കുട്ടികൾക്കും ബന്ധുക്കൾക്കുമെല്ലാം അയക്കാവുന്ന മികച്ച ആശംസകളും സന്ദേശങ്ങളും അറിഞ്ഞിരിക്കാം;

വിജയദശമി ആശംസകൾ

  • നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിജയദശമി ആശംസിക്കുന്നു.
  • അറിവിന്‍ വെളിച്ചം പാരെങ്ങും പരക്കട്ടെ! ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ
  • അറിവിനാല്‍ വളരുക, സ്നേഹത്താല്‍ ജയിക്കുക. ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍
  • തിന്മയുടെ മേൽ നൻമയുടെ വിജയം. ഏവർക്കും വിജയ ദശമി ആശംസിക്കുന്നു!
  • ആദ്യാക്ഷര മധുരം നുണയാനിരിക്കുന്ന കുരുന്നുകള്‍ക്ക് വിജയദശമി ആശംസകള്‍
  • ഹരിശ്രീ കുറിക്കാം, പുത്തനറിവുകളിലേക്ക് ഉയരാം. ഏവർക്കും വിജയദശമി ആശംസകള്‍
  • അറിവാണ് സത്യം, അറിവാണ് സ്നേഹം, അറിവാണ് ധര്‍മ്മം. എല്ലാവർക്കും വിജയദശമി ആശംസകള്‍
  • അറിവിന്‍ ദീപപ്രഭ നിറയട്ടെ. ഏവർക്കും വിജയദശമി ആശംസകള്‍
  • ഹൃദയത്തിൽ എല്ലായ്പ്പോഴും നന്മ നിറയട്ടെ, എല്ലാവർക്കും വിജയ ദശമി ആശംസകൾ
  • നിങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയുടെയും വിജയത്തിന്റെയും വിളക്ക് കൊളുത്തി ഈ വിജയദശമി ആഘോഷിക്കൂ.

Happy Navaratri: ഭക്തിയുടെ നിറവിൽ നവരാത്രി; ആശംസ സന്ദേശങ്ങൾ കൈമാറാം

വിജയദശമി ദിനത്തിലെ സന്ദേശങ്ങൾ

  • ഈ വിജയദശമി ദിനം നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങളും വിജയവും കൊണ്ടുവരട്ടെ. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷകരമായ ഒരു വിജയദശമി ആശംസിക്കുന്നു!
  • ഈ വർഷത്തെ വിജയദശമി ആഘോഷങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രകാശവും സന്തോഷവും നിറയ്ക്കട്ടെ.
  • ഈ പ്രത്യേക ദിനത്തിൽ, നിങ്ങളുടെ ജീവിതം കൂടുതൽ ശോഭിതമാവട്ടെ. വിജയദശമി ആശംസകൾ!
  • വിജയദശമി ആഘോഷങ്ങൾ നിങ്ങളുടെ ജീവിതത്തിൽ തിളക്കവും സന്തോഷവും കൊണ്ട് പ്രകാശപൂരിതമാക്കട്ടെ. മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു.
  • ഈ ശുഭ മുഹൂർത്തത്തിൽ, എല്ലാ പ്രതിബന്ധങ്ങളെയും നേരിടാനും വിജയികളാകാനുമുള്ള ശക്തി നിങ്ങൾക്ക് ലഭിക്കട്ടെ. വിജയദശമി ആശംസകൾ.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X