ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ഇന്നലെ ശക്തമായി ഇടിഞ്ഞു. സെൻസെക്സ് 1,235 പോയിന്റുകളും, നിഫ്റ്റി 320 പോയിന്റുകളും താഴ്ന്നു. പക്ഷേ നിലവിൽ നിക്ഷേപകരുടെ മനം കവരുന്നത് മിഡ്ക്യാപ് ഓഹരികളാണ്. ചേസ് ആൽഫ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസേഴ്‌സിൻ്റെ വിശ്വേഷ് ചൗഹാൻ 1-12 മാസത്തെ കാലാവധിയിൽ ദീർഘകാല, ഹ്രസ്വകാല, പൊസിഷണൽ ടാർഗെറ്റുകൾക്കായി മിഡ്‌ക്യാപ് സ്റ്റോക്കുകൾ വാങ്ങാൻ നിർദ്ദേശിക്കുന്നു. ഓരോ സ്റ്റോക്കുകളെ കുറിച്ചും പരിശോധിക്കാം.
വിശ്വേഷ് ചൗഹാൻ തൻ്റെ മൂന്ന് ദീർഘകാല, ഹ്രസ്വകാല, പൊസിഷണൽ ടാർഗെറ്റ് സ്റ്റോക്കുകളാണ് നിർദ്ദേശിക്കുന്നത്. ഇവയ്ക്ക് 42.65 ശതമാനം വരെ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ചൗഹാൻ വ്യക്തമാക്കുന്നത്. ആ മൂന്ന് മിഡ്‌ക്യാപ് സ്റ്റോക്കുകൾ ഏതെല്ലാം?
- ഗണേഷ് ഹൗസിംഗ് ഓഹരികൾ
- ജിൻഡാൽ സോ ഓഹരികൾ
- ജിഎംഡിസി ഓഹരികൾ
ഓരോന്നും വിശദമായി അറിയാം;
ഗണേഷ് ഹൗസിംഗ് ഓഹരികൾ
ദീർഘകാലത്തേക്ക് വാങ്ങാവുന്ന ഒരു മിഡ്‌ക്യാപ് സ്റ്റോക്കാണ് ഇത്. 11,609.98 കോടി വിപണി മൂലധനമുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ റിയൽ എസ്റ്റേറ്റ് കമ്പനിയാണിത്. ഗണേഷ് ഹൗസിംഗ് ഓഹരികൾ 2,000 രൂപയ്ക്ക് വാങ്ങാൻ വേണ്ടിയാണ് ചൗഹാൻ ശുപാർശ ചെയ്യുന്നത്. ഇത് 42.65 ശതമാനം ഉയർച്ചയുണ്ടാവാൻ കാരണമാവുന്നു. 2025 ജനുവരി 21 ചൊവ്വാഴ്ചയിലെ വിപണി മാറ്റങ്ങൾ അനുസരിച്ച് ഓഹരി വില 1.32 ശതമാനം ഉയർന്ന് 1,402 രൂപയിൽ അവസാനിച്ചു. ഇത്തവണ വാർഷിക ലാഭ വിഹിതം 11 രൂപയാണ്. ദീർഘകാലത്തേക്ക് വലിയ ലാഭം ഉറപ്പാക്കാം.

ജിൻഡാൽ സോ ഓഹരികൾ
പൊസിഷണൽ ടാർഗെറ്റുകൾക്കായി വാങ്ങാവുന്ന മിഡ്‌ക്യാപ് ഓഹരികളാണിത്. 16,512.10 കോടി രൂപ വിപണി മൂലധനമുള്ള ജിൻഡാൽ സോ ലിമിറ്റഡ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ വ്യവസായ കമ്പനിയാണ്. ജിൻഡാൽ സോ ഓഹരികളുടെ ടാർജറ്റ് വില 300 രൂപയ്ക്കും 360 രൂപയ്ക്കും ഇടയിലായിട്ടാണ്. ചൗഹാൻ കണക്കാക്കിയ ടാർഗറ്റ് അനുസരിച്ച് അടുത്ത 3-6 മാസത്തിനുള്ളിൽ ജിൻഡാൽ സോ ഓഹരികൾ 39.69 ശതമാനം ഉയരും. ജിൻഡാൽ സോയുടെ ഓഹരികൾ 2.22 ശതമാനം കുറഞ്ഞ് 257.70 രൂപയായി. ഇത്തവണ വാർഷിക ലാഭവിഹിതം 7 രൂപയാണ്.
ജി.എം.ഡി.സി ഓഹരികൾ
ഹ്രസ്വകാലത്തേക്ക് വാങ്ങാനുള്ള കിടിലൻ മിഡ്‌ക്യാപ് സ്റ്റോക്കാണിത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുജറാത്ത് മിനറൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (ജി.എം.ഡി.സി) ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയാണ്. ലിഗ്നൈറ്റ്, അടിസ്ഥാന ലോഹങ്ങൾ, ബോക്‌സൈറ്റ്, ഫ്ലൂർസ്പാർ തുടങ്ങിയ വ്യാവസായിക ധാതുക്കളായ അവശ്യ ഊർജ്ജ ധാതുക്കളും കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ജി.എം.ഡി.സി ഓഹരികളിൽ 41.62 ശതമാനം ഉയർച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് ചൗഹാൻ വ്യക്തമാക്കുന്നത്. ചൗഹാൻ ജി.എം.ഡി.സി ഓഹരികളുടെ ടാർഗറ്റ് വിലയായി 380 രൂപയ്ക്കും 450 രൂപയ്ക്കും ഇടയിൽ നിശ്ചയിച്ചിരിക്കുന്നു. ഇന്നലെ ചൊവ്വാഴ്ച ഓഹരികൾ 2.28 ശതമാനം ഇടിഞ്ഞ് 317.75 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.
നേട്ടങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഈ മിഡ്ക്യാപ് ഓഹരികൾ വാങ്ങാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications