കര്‍ഷക പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി 1500 മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം റിലയന്‍സ് ജിയോ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ജിയോ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ പഞ്ചാബില്‍ മാത്രം റിലയന്‍സ് ജിയോയുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള 1500 ടവറുകള്‍ കര്‍ഷകര്‍ തകര്‍ത്തുവെന്നാണ് റിലയന്‍സ് ജിയോയുടെ ആരോപണം.
കര്‍ഷക സമരത്തിന്റെ പാശ്ചത്തലത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ കുറയുന്നതും, ആക്രമണങ്ങള്‍ക്കും പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോയുടെ ആരോപണം എയര്‍ടെല്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ വൊഡാഫോണും ജിയോയുടെ ആരോപണം തള്ളി രംഗത്തെത്തി.

രാജ്യത്തെ ഏതെങ്കിലും ടെലികോം ഓപ്പറേറ്ററുടെ നെറ്റ്വർക്ക് ഇൻസ്റ്റാളേഷനുകളിൽ സ്വാധീനം ചെലുത്തുന്ന പ്രവർത്തനങ്ങളിൽ വൊഡാഫോൺ ഭാഗമാകില്ലെന്ന് വൊഡാഫോൺ ഐഡിയ വ്യക്തമാക്കി. അവശ്യ സേവനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ടെലികോം നാശനഷ്ടങ്ങൾക്കെതിരെ ശക്തമായി അപലപിക്കുന്നതായും വോഡഫോൺ ഐഡിയ പറഞ്ഞു.
ജിയോ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണം പ്രകോപനപരമാണെന്ന് എയർടെല്ലിന്റെ ചീഫ് റെഗുലേറ്ററി ഓഫീസർ രാഹുൽ വാട്ട്സ് കഴിഞ്ഞ ദിവസം ഒരു കത്തിൽ വ്യക്തമാക്കിയിരുന്നു. ജിയോ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഭാരതി എയര്‍ടെല്ലിന്റെ ഇടപെടലിനുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും അല്ലാത്തപക്ഷം അവരുടെ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് എയര്‍ടെൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെ അപലപിച്ച് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
