വോഡഫോണ്‍ ഐഡിയയുടെ തലവര തെളിയുമോ? എന്തായാലും പുതിയ വാരം നിക്ഷേപകര്‍ പ്രതീക്ഷയിലാണ് ഈ ടെലികോം കമ്പനിയില്‍. സംഭവമെന്തെന്നോ? ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിന് വോഡഫോണ്‍ ഐഡിയയില്‍ താത്പര്യമുണ്ടെന്നാണ് സൂചന. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന വോഡഫോണ്‍ ഐഡിയയില്‍ ആമസോണ്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ദി കെന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേസമയം, വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നിലവില്‍ കടബാധ്യതകള്‍ അടച്ചുതീര്‍ക്കാന്‍ പെടാപാട് പെടുകയാണ് വോഡഫോണ്‍ ഐഡിയ. കാലം കുറച്ചായി കമ്പനി പുതിയ നിക്ഷേപകരെ തേടാന്‍ തുടങ്ങിയിട്ട്. നേരത്തെ, അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ വോഡഫോണ്‍ ഐഡിയയെ കേന്ദ്ര സര്‍ക്കാരാണ് സഹായിച്ചത്.
സ്പെക്ട്രം ലേലത്തിലെ കുടിശ്ശികയായി കോടിക്കണക്കിന് രൂപ വോഡഫോണ്‍ ഐഡിയ കേന്ദ്ര സര്‍ക്കാരിന് നല്‍കാനുണ്ട്. എന്നാല്‍ കമ്പനി തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായതോടെ കുടിശ്ശിക തുകയിലെ വലിയൊരുഭാഗം ഓഹരികളായി ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വോഡഫോണ്‍ ഐഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ 'കച്ചിത്തുരുമ്പ്' അംഗീകരിക്കുകയും ചെയ്തു.
ഒരുഭാഗത്ത് സ്പെക്ട്രം കുടിശ്ശികയില്‍ നിന്ന് 'തടിതപ്പിയെങ്കിലും' സാമ്പത്തികമായി കരകയറാന്‍ വോഡഫോണ്‍ ഐഡിയയ്ക്ക് ഇപ്പോഴും കഴിയുന്നില്ല. മൊബൈല്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്കുതന്നെ കമ്പനിയുടെ പ്രധാന തലവേദന. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് മൊബൈല്‍ നിരക്കുകളില്‍ വന്വര്ധനവുണ്ടായിട്ടും നഷ്ടം പേറാനാണ് വോഡഫോണ്‍ ഐഡിയയുടെ വിധി.
എന്തായാലും 2022 മാര്‍ച്ച് പാദം ആശ്വസിക്കാനുള്ള വകയുണ്ട് കമ്പനിക്ക്. ജനുവരി - മാര്‍ച്ച് കാലയളവില്‍ 10 ലക്ഷത്തില്‍പ്പരം പുതിയ 4ജി വരിക്കാരെ ചേര്‍ക്കാന്‍ വോഡഫോണ്‍ ഐഡിയക്ക് കഴിഞ്ഞു. സമീപകാലത്തെ നിരക്ക് വര്‍ധനവ് മുന്‍നിര്‍ത്തി പ്രവര്‍ത്തന ലാഭത്തിലും 22 ശതമാനം വളര്‍ച്ച കമ്പനി കൈക്കലാക്കി.
ദി കെന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം വോഡഫോണ്‍ ഐഡിയയില്‍ ആമസോണിന് താത്പര്യമുണ്ട്. കാരണം ടെലികോം കമ്പനികളുടെ പിന്തുണയില്ലാത്ത ഏക പ്രധാന ക്ലൗഡ് സേവനദതാക്കളാണ് ആമസോണ്‍. മറുഭാഗത്ത് വോഡഫോണ്‍ ഐഡിയയോ, പ്രധാന യുഎസ് ടെക്ക് കമ്പനികളുടെ പിന്തുണയില്ലാത്ത ഏക ടെലികോം സേവനദാതാക്കളും. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ അമേരിക്കന്‍ ടെക്ക് ഭീമന്മാരായ ഫെയ്സ്ബുക്കും ഗൂഗിളും മൈക്രോസോഫ്റ്റും റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ കമ്പനികളുമായി കൈകോര്‍ത്തിട്ടുണ്ട്. രാജ്യത്തെ ക്ലൗഡ് സേവനരംഗത്ത് ആഴത്തില്‍ വേരുറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
2025 ആകുമ്പോഴേക്കും ഇന്ത്യയിലെ ക്ലൗഡ് വിപണിയില്‍ നിന്നുള്ള വരുമാനം 4.5 ബില്യണ്‍ ഡോളറില്‍ നിന്നും 11 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് രാജ്യാന്തര ഡാറ്റ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇതു മുന്നില്‍ക്കണ്ടാണ് വോഡഫോണ്‍ ഐഡിയയില്‍ 'പൈസയിറക്കാനുള്ള' ആമസോണിന്റെ നീക്കവും.
ആമസോണില്‍ നിന്നും നിക്ഷേപമെത്തുന്നത് വോഡഫോണ്‍ ഐഡിയക്ക് ജീവശ്വാസം പകരും. 5ജി സ്പെക്ട്രം ലേലത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്ന വേളയില്‍ ജിയോ, എയര്‍ടെല്‍ കമ്പനികളുമായി പോരടിക്കാനുള്ള ആത്മവീര്യം കൂടിയാണ് പുതിയ നിക്ഷേപത്തിലൂടെ കമ്പനി കൈവരിക്കുക.
തിങ്കളാഴ്ച്ച 5 ശതമാനത്തിനരികെ നേട്ടം കുറിച്ചുകൊണ്ടാണ് വോഡഫോണ്‍ ഐഡിയ വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച്ച 8.90 രൂപയില്‍ ക്ലോസ് ചെയ്ത കമ്പനി പുതിയ വാരം 9 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ചു.
വ്യാപാരത്തിനിടെ 9.45 രൂപ വരെയ്ക്കും ഉയരാന്‍ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.66 ശതമാനം മുന്നേറ്റാണ് കമ്പനി കാഴ്ചവെക്കുന്നത്. എന്നാല്‍ ഒരു മാസത്തിനിടെ 1 ശതമാനത്തിന് മേലെ വിലിയിടിവും ഓഹരികള്‍ നേരിടുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 16.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 4.55 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?



Click it and Unblock the Notifications