ആഭ്യന്തര സൂചികകൾ ബുധനാഴ്ച ഇടിവോടെയാണ് വിപണി ആരംഭിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് വിപണി ചുവപ്പിൽ വ്യാപാരം ആരംഭിക്കുന്നത്. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരം വിപണിയെ വലച്ചു. ഉയർന്ന് വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ തളർത്തി. കുറഞ്ഞ വോട്ടിംഗ് ശതമാനം നിക്ഷേപകരെ ജാഗ്രതയിലേക്ക് നയിച്ചു.
ഇന്ന് ഇടിവ് നേരിട്ട പ്രധാനപ്പെട്ട ഓഹരികളിൽ ഒന്ന് വോൾട്ടാസ് ലിമിറ്റഡ് ഓഹരിയാണ്. ആദ്യ സെഷനിൽ തന്നെ ഏകദേശം ആറ് ശതമാനത്തോളം കമ്പനിയുടെ ഓഹരി ഇടിഞ്ഞു. എന്താണ് ഇടിവിന് കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

അറ്റാദായം കുറഞ്ഞു
2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ വോൾട്ടാസിന്‍റെ ഏകീകൃത അറ്റാദായം 116 കോടി രൂപയാണ്. എന്നാൽ ഇത് മുൻവർഷം 144 കോടി രൂപയായിരുന്നു. അതായത് ഏകദേശം 19 ശതമാനത്തിന്‍റെ കുറവ്. ഇതോടെയാണ് ഓഹരി വിലയും താഴേക്ക് പോയത്. ആദ്യ സെഷനിൽ തന്നെ വോൾട്ടാസ് ഓഹരി ഏകദേശം ആറ് ശതമാനത്തോളം ഇടിഞ്ഞു.
ലാഭത്തിലും മാർജിനിലും കുറവുണ്ടായിട്ടും, വോൾട്ടാസിൻ്റെ യുസിപി (യൂണിറ്ററി കൂളിംഗ് ഉൽപ്പന്നങ്ങൾ) ബിസിനസ്സ് വിപണിയെക്കാൾ മികച്ച പ്രകടനം തുടർന്നു. 2024ൽ ഇതുവരെ 18.7 ശതമാനം വിപണി വിഹിതവുമായി വോൾട്ടാസ് വിപണിയിൽ ലീഡറായി തുടർരുന്നുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
നിലവിൽ 1311.15 രൂപ എന്നതാണ് വോൾട്ടാസ് ലിമിറ്റഡിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏകദേശം 11.57 ശതമാനം ഇടിവാണ് വോൾട്ടാസ് ഓഹരിയിൽ ഉണ്ടായത്. അതേ സമയം കഴിഞ്ഞ ഒരു മാസത്തിനിടെ 0.22 ശതമാനം നേട്ടമുണ്ടാക്കാൻ വോൾട്ടാസിന് സാധിച്ചു. ആറ് മാസത്തിനിടെ 60 ശതമാനത്തോളം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്കായി. 2024ൽ ഇതുവരെ 34 ശതമാനമാണ് ഓഹരി മുന്നേറിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 63 ശതമാനം വളർച്ചയാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. താരതമ്യപ്പെടുത്തുമ്പോൾ, ബെഞ്ച്മാർക്ക് നിഫ്റ്റി 50 സൂചിക ഇതേ കാലയളവിൽ ഏകദേശം 22 ശതമാനം ഉയർന്നു. 1,502.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില 745 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
പ്രോജക്ട് ബിസിനസ് തുടർച്ചയായി നഷ്ടം നേരിട്ടതിനാൽ എസി വിഭാഗത്തിൻ്റെ മാർജിനുകൾ നിരാശാജനകമാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി പറഞ്ഞു. ഓഹരിയൊന്നിന് 1,160 രൂപ എന്ന ലക്ഷ്യത്തോടെ, ബ്രോക്കറേജ് അതിൻ്റെ തുല്യ ഭാരമുള്ള കോൾ നിലനിർത്തി.
വോൾട്ടാസിൻ്റെ മാർജിൻ അതിൻ്റെ കണക്കുകൾ തെറ്റിച്ചെന്ന് മോത്തിലാൽ ഓസ്വാൾ പറഞ്ഞു. കൂടാതെ, ഇഎംപി വിഭാഗത്തിലെ തുടർച്ചയായ ഉയർന്ന നഷ്ടം മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുകയും ചെയ്തു.
വോള്‍ട്ടാസ്
ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗവും ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയുമാണ് വോള്‍ട്ടാസ് ലിമിറ്റഡ്. 1954ലാണ് കമ്പനി സ്ഥാപിക്കുന്നത്. എസി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിഷ് വാഷര്‍, വാട്ടര്‍ പ്യൂരിഫൈയര്‍, മൈക്രോവേവ് പോലെയുള്ള ഗാര്‍ഹികോപകരണങ്ങളുടെ നിര്‍മാണത്തിലും ഇലക്ട്രോ- മെക്കാനിക്കല്‍ മേഖലയില്‍ ആഗോള തലത്തില്‍ തന്നെ ഇപിസി പദ്ധതികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
