ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളില്‍ ഒന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് അഥവാ എല്‍ഐസി. കണക്കുകള്‍ പലകുറി കൂട്ടിക്കിഴിച്ച ശേഷം എല്‍ഐസി എടുക്കുന്ന നിക്ഷേപ തീരുമാനങ്ങള്‍ തെറ്റുന്നത് അപൂര്‍വം. ഇതേ കാരണത്താല്‍ ചെറുകിട നിക്ഷേപകര്‍ എല്‍ഐസിയുടെ ഓഹരി പോര്‍ട്ട്ഫോളിയോയില്‍ എന്നും ഒരു കണ്ണ് വെയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ഡിസംബര്‍ പാദം എല്‍ഐസി പുതുതായി വാങ്ങിയ ഓഹരികളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ത്രൈമാസപാദം 'ഷോപ്പിങ് മാമാങ്കം' തന്നെ എല്‍ഐസി നടത്തി. വളര്‍ച്ചാ സാധ്യത കല്‍പ്പിച്ച് ഏതൊക്കെ കമ്പനികളുടെ ഓഹരികള്‍ എല്‍ഐസി വാങ്ങിക്കൂട്ടിയെന്ന് അല്ലേ അറിയേണ്ടത്, കാണാം സമ്പൂര്‍ണ പട്ടിക ചുവടെ.

1. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി)
ഇന്ത്യയില്‍ റെയില്‍വേ ടിക്കറ്റുകള്‍ വില്‍ക്കാനുള്ള കുത്തക കയ്യടക്കുന്ന കമ്പനിയാണ് ഐആര്‍സിടിസി. ഹോസ്പിറ്റാലിറ്റി രംഗത്തും കമ്പനിക്ക് സാന്നിധ്യം ശക്തം. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ പൊതുമേഖലാ കമ്പനിയായ ഐആര്‍സിടിസിയില്‍ ഗൗരവമായ നിക്ഷേപം എല്‍ഐസി നടത്തി.
4.44 ശതമാനത്തില്‍ നിന്നും 7.42 ശതമാനമായാണ് ഐആര്‍സിടിസിയിലെ ഓഹരി പങ്കാളിത്തം എല്‍ഐസി വര്‍ധിപ്പിച്ചത്. നിലവില്‍ 51,984 കോടി രൂപയുടെ വിപണി മൂല്യം ഐആര്‍സിടിസിക്കുണ്ട്. ഓഹരി വില 641.75 രൂപ.
2. വോള്‍ട്ടാസ്
ഇന്ത്യയിലെ ഏറ്റവും വലിയ എസി നിര്‍മാതാക്കളാണ് വോള്‍ട്ടാസ്. വേനല്‍ക്കാലം മുന്നില്‍ക്കണ്ട് വോള്‍ട്ടാസിലെ നിക്ഷേപവും എല്‍ഐസി കുത്തനെ കൂട്ടി. 2022 സെപ്തംബറില്‍ 8.24 ശതമാനമുണ്ടായിരുന്ന എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 2022 ഡിസംബര്‍ പിന്നിടുമ്പോള്‍ 9.88 ശതമാനമായി ഉയര്‍ന്നു. വോള്‍ട്ടാസിന്റെ വിപണി മൂല്യം 28,277 കോടി രൂപ. ഓഹരി വില 875 രൂപ.

3. എംഫസിസ്
ഐടി രംഗത്തും എല്‍ഐസി നോട്ടം പതിപ്പിച്ചു. കഴിഞ്ഞ ത്രൈമാസപാദം എല്‍ഐസിയുടെ റഡാറില്‍ പതിഞ്ഞ പ്രമുഖ ഐടി കമ്പനിയാണ് സോഫ്റ്റ്വെയര് നിര്‍മാതാക്കളായ എംഫസിസ്. 2.1 ശതമാനത്തില്‍ നിന്നും 3.66 ശതമാനമായാണ് എല്‍ഐസി കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്. 42,129 കോടി രൂപയാണ് എംഫസിസിന്റെ വിപണി മൂല്യം. ഓഹരി വില 2,242 രൂപ.
4. ടെക്ക് മഹീന്ദ്ര
ഐടി കമ്പനികളുടെ ഓഹരി വില തകര്‍ച്ച കൃത്യമായി മുതലെടുക്കാന്‍ എല്‍ഐസിക്ക് കഴിയുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം ടെക്ക് മഹീന്ദ്രയിലും എല്‍ഐസി ഓഹരി പങ്കാളിത്തം ഉയര്‍ത്തി. 5.96 ശതമാനത്തില്‍ നിന്നും 7.44 ശതമാനമായി ടെക്ക് മഹീന്ദ്രയില്‍ എല്‍ഐസിയുടെ നിക്ഷേപം വര്‍ധിച്ചത് കാണാം. തിങ്കളാഴ്ച്ച 1.40 ശതമാനം നേട്ടം കുറിച്ചുകൊണ്ട് 1,145 രൂപയിലാണ് ടെക്ക് മഹീന്ദ്ര ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്.
5. കാപ്രി ഗ്ലോബല്‍ കാപ്പിറ്റല്‍
എല്‍ഐസിയുടെ കണ്ണുകളില്‍ വലിയ വളര്‍ച്ചാ സാധ്യത കാപ്രി ഗ്ലോബല്‍ കാപ്പിറ്റലിനുമുണ്ട്. സെപ്തംബര്‍ പാദം 8.25 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം ഡിസംബര്‍ പാദമായപ്പോഴേക്കും 9.69 ശതമാനമായി എല്‍ഐസി കൂട്ടിയതും ഇക്കാരണത്താല്‍ത്തന്നെ. നിലവില്‍ 698 രൂപയാണ് കാപ്രി ഗ്ലോബല്‍ കാപ്പിറ്റലിന്റെ ഓഹരി വില.
പട്ടിക കഴിഞ്ഞില്ല. മേല്‍പ്പറഞ്ഞ കമ്പനികള്‍ക്ക് പുറമെ ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (8.95 ശതമാനം ഓഹരി പങ്കാളിത്തം), വെല്‍സ്പണ്‍ കോര്പ്പറേഷന് (8 ശതമാനം ഓഹരി പങ്കാളിത്തം), ദീപക് നൈട്രൈറ്റ് (6.44 ശതമാനം ഓഹരി പങ്കാളിത്തം), ഗെയില്‍ ഇന്ത്യ (7.01 ശതമാനം ഓഹരി പങ്കാളിത്തം), എച്ച്ഡിഎഫ്സി എഎംസി (9.12 ശതമാനം ഓഹരി പങ്കാളിത്തം) കമ്പനികളിലും എല്‍ഐസി കാര്യമായ വാങ്ങലുകള്‍ നടത്തി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍ ഓഹരി വിപണിയിലെ 300 ഓളം ലിസ്റ്റഡ് കമ്പനികളില്‍ എല്‍ഐസിക്ക് 1 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഐഡിബിഐ ബാങ്കിലാണ് എല്‍ഐസി ഏറ്റവും ഉയര്‍ന്ന ഓഹരി പങ്കാളിത്തം കയ്യടക്കുന്നത്. ഐഡിബിഐ ബാങ്കിന്റെ 49.24 ശതമാനം ഓഹരികള്‍ എല്‍ഐസിയുടെ പക്കല്‍ ഭദ്രമാണ്.
എല്‍ഐസി ഹൗസിങ് ഫൈനാന്‍സ് (45.24 ശതമാനം പങ്കാളിത്തം), സ്റ്റാന്‍ഡേര്‍ഡ് ബാറ്ററീസ് (19.99 ശതമാനം പങ്കാളിത്തം), മോഡെല്ല വൂളന്‍സ് (17.31 ശതമാനം പങ്കാളിത്തം), കൊച്ചിന് മലബാര്‍ എസ്റ്റേറ്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (16.77 ശതമാനം പങ്കാളിത്തം) എന്നീ കമ്പനികളിലും എല്‍ഐസി ഉയര്‍ന്ന നിക്ഷേപം നടത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications