ആദായ നികുതിദായകര്‍ക്ക് സന്തോഷ വാര്‍ത്ത. നീണ്ട കാലതാമസത്തിന് ശേഷം ആദായ നികുതി റീഫണ്ടുകള്‍ അക്കൗണ്ടുകളില്‍ ലഭ്യമായി തുടങ്ങി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നിരവധി അക്കൗണ്ടുകളില്‍ റീഫണ്ടുകള്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടു.

ഒറ്റ രാത്രികൊണ്ട് 15-17 ലക്ഷം രൂപ വരെ റീഫണ്ടുകള്‍ ലഭ്യമായതായി നികുതി വിദഗ്ധര്‍ പറയുന്നു. കോര്‍പറേറ്റുകള്‍ ഉള്‍പ്പടെ നിരവധി കക്ഷികളാണ് ഗുണഭോക്താക്കളായത്. വര്‍ഷാരംഭമായതിനാല്‍ പ്രവണത പ്രോത്സാഹജനകമാണെന്ന് നികുതി പ്രൊഫഷണലുകള്‍ പ്രതികരിച്ചു.
എന്തുകൊണ്ട് കാലതാമസം
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗദരി പറയുന്നത് അനുസരിച്ച് ഫെബ്രുവരി 4 വരെ ഏതാണ്ട് 8.8 ആദായ നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 26.64 ലക്ഷം റിട്ടേണുകള്‍ ഇനിയും പ്രൊസസ് ചെയ്യാനിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇവയില്‍ റീഫണ്ടുകള്‍ വൈകുന്നത് സ്വാഭാവികം.
റീഫണ്ടിനായി കാത്തിരിക്കുന്നവര്‍ സ്വീകരിക്കേണ്ട നടപടികള്‍
സെന്‍ട്രലൈസ്ഡ് പ്രൊസസിംഗ് സെന്റര്‍ (സിപിസി), ബാച്ചുകളായാണ് റീഫണ്ടുകള്‍ നല്‍കുന്നത്. ഇതിനര്‍ത്ഥം എല്ലാവര്ക്കും ഒരേസമയം തുക ലഭ്യമാകില്ല എന്നാണ്. ക്ഷമയോടെയിരിക്കാനും പരിഭ്രാന്തി ഒഴിവാക്കാനും നികുതി പ്രൊഫഷണലുകള്‍ ഉപദേശിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ സാധൂകരിക്കുകയും അവ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയും വേണം. അല്ലാത്തപക്ഷം റീഫണ്ടുകള്‍ ലഭ്യമാകുന്നത് ഇനിയും വൈകും.
റീഫണ്ടുകള്‍ തടഞ്ഞുവെയ്ക്കുന്നതിനുള്ള കാരണങ്ങള്‍
കേന്ദ്രസര്‍ക്കാറിന്റെ NUDGE സംരഭത്തിന് കീഴില്‍, റിട്ടേണുകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കപ്പെടുന്നു. പൊരുത്തക്കേടുകള്‍ കണ്ടെത്തുന്ന പക്ഷം റീഫണ്ടുകള്‍ തടഞ്ഞുവയ്ക്കപ്പെടും.
ഈ പൊരുത്തക്കേടുകള്‍ താഴെ പറയുന്നവയാണ്:
- വെളിപ്പെടുത്താത്ത വിദേശ ആസ്തികള്‍ അല്ലെങ്കില്‍ വരുമാനം
- നികുതി ഒഴിവാക്കല്‍ (Exemption) ക്ലെയിമുകളുടെ ആധിക്യം
- കിഴിവുകള്‍ക്കുള്ള (Deduction) തെറ്റായ ക്ലെയ്മുകള്‍
- സാമ്പത്തിക വിവരങ്ങളുടെ അപൂര്‍ണ്ണമായ റിപ്പോര്‍ട്ടിംഗ്
- ഈ പൊരുത്തക്കേടുകള്‍ കണ്ടെത്തുന്ന പക്ഷം റിട്ടേണുകള്‍ അപ്ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട് നികുതി വകുപ്പ് സന്ദേശങ്ങള്‍ അയക്കും.
റീഫണ്ടുകള്‍ ലഭ്യമാകുന്നത് പ്രോത്സാഹജനകമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. പക്ഷെ ഏവര്‍ക്കും ഉടന്‍ ലഭ്യമാകണമെന്നില്ല. ക്ഷമയോടെയിരിക്കുകയാണ് പ്രധാനം. നല്‍കാനുള്ള തുക വളരെ വലുതാണെന്നും റീഫണ്ടുകള്‍ ഘട്ടം ഘട്ടമായി മാത്രമേ പ്രൊസസ് ചെയ്യപ്പെടൂ എന്നും നികുതിദായകര്‍ തിരിച്ചറിയണം.
നികുതി ബാധ്യതകള്‍ ശരിയായി രേഖപ്പെടുത്തുക, ബാങ്ക് അക്കൗണ്ടുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുക, ആദായ നികുതി വകുപ്പില്‍ നിന്നുള്ള ആശയവിനിമയങ്ങള്‍ക്ക് മറുപടി നല്‍കുക എന്നീ കാര്യങ്ങള്‍ പ്രധാനമാണ്. കൂടുതല്‍ കാലതാമസം ഒഴിവാക്കാന്‍ അത്തരം നടപടികള്‍ സഹായിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications