നമ്മുടെ കുട്ടികൾക്കും കാണില്ലേ സുനിതാ വില്യംസിനെ പോലെ ആകണം എന്ന ആഗ്രഹങ്ങൾ ഒക്കെ. എന്ത് ആഗ്രഹങ്ങൾ നടത്തണമെങ്കിലും വിദ്യാഭ്യാസം അത്യന്താപേക്ഷിതമായ ഒന്നാണ്. അത് വിദേശ വിദ്യാഭ്യാസം ആണെങ്കിൽ കുറേക്കൂടി മെച്ചപ്പെട്ട നിലവാരം കുട്ടികൾക്ക് ഉണ്ടാകും.
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും പ്രധാന വെല്ലുവിളികളിലൊന്നാണ് ഉയർന്ന ഫീസുകൾ. രൂപയുടെ മൂല്യത്തകർച്ചയും, ഈ ചെലവ് വർദ്ധിപ്പിക്കുന്ന ഘടകമാണ്. ഇതിന് പരിഹാരമായി വിദ്യാഭ്യാസ വായ്പകൾ പ്രധാനപങ്ക് വഹിക്കുന്നു.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിദേശ പഠനം ആരംഭിക്കാനൊരുങ്ങുന്നവർ ഇപ്പോൾ തന്നെ വായ്പാ മാർഗങ്ങൾ അന്വേഷിക്കണം. കുറഞ്ഞ പലിശനിരക്കിൽ വേഗത്തിൽ ലഭ്യമായ വായ്പകൾ ഏതൊക്കെയാണ്? മികച്ച വിദ്യഭ്യാസ വായ്പ എങ്ങനെ തിരഞ്ഞെടുക്കാം? ഇതാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.
വിദ്യാഭ്യാസ വായ്പകളിൽ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ
ഒരു വിദേശ വിദ്യാഭ്യാസ വായ്പ എടുക്കുമ്പോൾ, താഴെ പറയുന്ന ഘടകങ്ങൾ വിലയിരുത്തുക:
*പലിശനിരക്ക് -
കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ തിരഞ്ഞെടുക്കുക.
*പ്രോസസ്സിംഗ് സമയം -
ചില ബാങ്കുകൾക്ക് വായ്പാ അംഗീകാരം നൽകാൻ കൂടുതലായി 3 മുതൽ 6 ആഴ്ച വരെ ആവാം.
*വായ്പയുടെ കാലാവധി -
കൂടുതൽ ദീർഘകാലത്തേക്കുള്ള വായ്പകൾ തിരിച്ചടവ് ലഘൂകരിക്കും.
*മൊറട്ടോറിയം കാലാവധി -
പഠനം പൂർത്തിയായ ശേഷം 6 മാസം മുതൽ 1 വർഷം വരെ തിരിച്ചടവ് ആരംഭിക്കേണ്ടതില്ല.
*കുറഞ്ഞ പ്രോസസ്സിംഗ് ഫീസ് -
ചില ബാങ്കുകൾ 2% മുതൽ 5% വരെ പ്രോസസ്സിംഗ് ഫീസ് ഈടാക്കും.
എത്ര പലിശനിരക്കിലാണ് പ്രധാന ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകുന്നത്?
ബാങ്ക്‌ബസാർ ഡോട്ട് കോമിന്റെ ഒരു പഠന പ്രകാരം, ₹50 ലക്ഷം വായ്പ (7 വർഷ കാലാവധി) നൽകിയാൽ, ഇന്ത്യയിലെ ടോപ്പ് 10 ബാങ്കുകൾ താഴെ കാണുന്ന പലിശ നിരക്കുകളിൽ വായ്പ നൽകുന്നു:
*എസ് ബി ഐ - 8.60% മുതൽ
*ബാങ്ക് ഓഫ് ബറോഡാ - 9.15% മുതൽ
*പഞ്ചാബ് നാഷണൽ ബാങ്ക് - 9.20% മുതൽ
*ഐ സി ഐ സി ഐ ബാങ്ക് - 10.50% മുതൽ
*എച്ഡിഎഫ്സി ബാങ്ക് - 11.00% മുതൽ
*ആക്സിസ് ബാങ്ക് - 11.25% മുതൽ
*ഐ ഡി ബി ഐ ബാങ്ക് - 12.00% മുതൽ
*കോട്ടക് മഹിന്ദ്ര ബാങ്ക് - 12.50% മുതൽ
*യെസ് ബാങ്ക് - 13.00% മുതൽ
*ഇൻഡസ്ലൻഡ് ബാങ്ക് - 13.70% വരെ
(കുറിപ്പ്: പലിശനിരക്ക് ബാങ്കിന്റെ നയങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടാം. ഏറ്റവും പുതിയ നിരക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കുക.)

ഏത് ബാങ്ക് തിരഞ്ഞെടുക്കണം?
വായ്പയുടെ പലിശനിരക്കും തിരിച്ചടവിന്റെ സൌകര്യവുമനുസരിച്ച് എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡാ, പി എൻ ബി തുടങ്ങിയ പൊതു മേഖലാ ബാങ്കുകൾ മികച്ച പരിഗണന നൽകുന്നു. ഇവയിൽ പലതും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി ലഭിച്ചിട്ടുള്ളവയാണ്.
സ്വകാര്യ ബാങ്കുകൾ (ഐ സി ഐ സി ഐ, എച്ഡിഎഫ്സി, ആക്സിസ്) ദ്രുതഗതിയിലുള്ള പ്രോസസ്സിംഗ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പലിശനിരക്ക് പൊതുമേഖലാ ബാങ്കുകളേക്കാൾ ഉയർന്നതാണ്.
എൻ ബി എഫ് സികളും ചില അവസരങ്ങളിൽ മികച്ച ഓപ്ഷനുകൾ നൽകുന്നുണ്ട്, പ്രത്യേകിച്ച് കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക്.
വിദ്യാഭ്യാസ വായ്പ എങ്ങനെ നേടാം?
Step 1:
ബാങ്കുകളുടെ പലിശനിരക്കുകൾ താരതമ്യപ്പെടുത്തുക
Step 2: വായ്പയ്ക്ക് ആവശ്യമായ രേഖകൾ തയ്യാറാക്കുക
Step 3: ബാങ്ക് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കുക.
Step 4: ലോൺ അപ്രൂവൽ വരുന്നതിനായി ബാങ്ക് നിങ്ങൾ നൽകുന്ന രേഖകൾ പരിശോധിക്കും.
Step 5: ലോൺ തുക നേരിട്ട് സ്ഥാപനത്തിനോ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലോ ക്രെഡിറ്റ് ചെയ്യുന്നു.
വിദ്യാഭ്യാസ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
*കോ അപ്ലിക്കേന്റ് ആവശ്യമാണ് -
വിദ്യാർത്ഥിയുടെ രക്ഷിതാവ് അല്ലെങ്കിൽ ഗ്യാരന്റർ വായ്പയ്ക്കായി കൈമാറേണ്ടതുണ്ടാകും.
*നികുതി ആനുകൂല്യം ലഭ്യമാണ് -
സെക്ഷൻ 80ഇ പ്രകാരം, വിദ്യഭ്യാസ വായ്പയുടെ പലിശ ഇൻകം ടാക്സിൽ കിഴിവ് നൽകും.
*വിദ്യാഭ്യാസ കോഴ്സ് അംഗീകൃതമാണോ എന്നത് ഉറപ്പാക്കുക -
എൻ ബി എഫ്സികളും ചില ബാങ്കുകളും എല്ലാ കോഴ്സുകൾക്കും വായ്പ നൽകില്ല.
വായ്പ എടുക്കുന്നതിന് മുമ്പ് പലിശനിരക്കുകളും വ്യത്യസ്ത ബാങ്കുകളുടെയും നിബന്ധനകളും താരതമ്യപ്പെടുത്തുക. കുറഞ്ഞ പലിശ നിരക്ക് ലഭ്യമാക്കുന്നതാണ് മികച്ച വിദ്യഭ്യാസ വായ്പ.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications