വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമായി മാറിയ താരമാണ് പ്രിയങ്കാ ഗാന്ധി. രാഹുൽ ഗാന്ധി എം.പിയായി വിജയിച്ച അതേ വയനാട്ടിലാണ് സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ഇപ്പോൾ മത്സരിക്കുന്നത്. വയനാട് ദുരന്തത്തിനു ശേഷമാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ പ്രിയങ്ക തരംഗം സൃഷ്ടിക്കുമോ? തിരഞ്ഞെടുപ്പ് ചൂടിലും പ്രിയങ്കയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇപ്പോൾ ചർച്ചയാവുന്നുണ്ട്. പരിശോധിക്കാം.
പ്രിയങ്കാ ഗാന്ധിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം....
വയനാട് ഉപ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ടിൻ്റെ 13,200 യൂണിറ്റുകൾ പ്രിയങ്ക ഗാന്ധി സ്വന്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അതിൻ്റെ വില 2.24 കോടി രൂപയാണ്. ഇത്തരം മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിത നേട്ടം കൈവരിക്കാം. മാർക്കറ്റ് ഇനിയും ഉയർന്നാൽ കോടികൾ പിന്നെയും വർദ്ധിക്കും.
മാത്രമല്ല ഇതിനു പുറമേ സെപ്റ്റംബർ 30 വരെയുള്ള ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ടിൻ്റെ കണക്ക് അനുസരിച്ച് എ.സി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കല്യാൺ ജൂവലേഴ്സ്, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്നോളജീസ് എന്നീ ഓഹരികളും പ്രിയങ്ക ഗാന്ധിയുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നുണ്ട്.
എന്താണ് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട്?
ഫ്ലെക്സി ക്യാപ് ഫണ്ട് കാറ്റഗറിയിലെ ഏറ്റവും പഴയ സ്കീമാണ് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ്. തുടക്കത്തിൽ ഇത് ഫ്രാങ്കിലിൻ ഇന്ത്യാ പ്രൈമാ പ്ലസ് എന്നായിരുന്നു അറിയപ്പെട്ടത്. ഇവിടെ പ്രധാനമായും ലാർജ് ക്യാപ് സ്റ്റോക്കുകളിലാണ് നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ 2018-ൽ, ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപിനെ മൾട്ടി ക്യാപ് ഫണ്ടായി തരംതിരിച്ചിരുന്നു. ഇതിൽ ലാർജ് ക്യാപിനു പുറമേ മിഡ്ക്യാപും, സ്മോൾ ക്യാപും ഉൾപ്പെടുന്നു.

ദീർഘകാലത്തേക്ക് ഉയർന്ന റിട്ടേണോടെ സമ്പാദിക്കാൻ ആഗ്രഹമുള്ളവർക്ക് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് മികച്ച നിക്ഷേപമായിരിക്കും. മാത്രമല്ല ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ടുകളേക്കാൾ താരതമ്യേന ഉയർന്ന റിട്ടേൺ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതാണ് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപിലേക്ക് നിക്ഷേപിക്കാൻ പ്രിയങ്കാ ഗാന്ധിയേയും ആകർഷിച്ചത്.
ഫ്രാങ്ക്ലിൻ ഇന്ത്യ നിക്ഷേപങ്ങൾ....
ഫ്രാങ്ക്ലിൻ ഇന്ത്യ വെബ്‌സൈറ്റ് അനുസരിച്ച്, വിവിധ മേഖലകളിലാണ് നിക്ഷേപം അനുവദിച്ചത്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
ബാങ്കിംഗിൽ 24.79%, ഐടിയിൽ 10.92%, ടെലികോം സേവനങ്ങളിൽ 6.51%, സിമൻ്റ്, സിമൻ്റ് അനുബന്ധ ഉൽപ്പന്നങ്ങളിൽ 4.78%, നിർമ്മാണത്തിൽ 4.48%, 4.3% ഓട്ടോമൊബൈൽ, പെട്രോളിയം ഉൽപ്പന്നങ്ങളിൽ 4.21%. എന്നിങ്ങനെയാണ് നിക്ഷേപം.
പ്രിയങ്ക ഗാന്ധിയുടെ മറ്റു നിക്ഷേപങ്ങൾ....
സെപ്റ്റംബർ 30ലെ കണക്ക് അനുസരിച്ച് ആക്‌സിസ് ഗ്രോത്ത് ഓപ്പർച്യുണിറ്റി ഫണ്ട് (7.87 ലക്ഷം രൂപ), ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ട് (8.36 ലക്ഷം രൂപ), എച്ച്.ഡി.എഫ്.സി സ്‌മോൾ ക്യാപ് ഫണ്ട് (8.84 ലക്ഷം), ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഇന്ത്യ ഓപ്പർച്യുണിറ്റി ഫണ്ട് (7.71 lakh) എന്നിവ ഉൾപ്പെടെ വിവിധ മ്യൂച്വൽ ഫണ്ട് സ്കീമുകളിലാണ് പ്രിയങ്ക ഗാന്ധി നിക്ഷേപിച്ചിരിക്കുന്നത്.
മാത്രമല്ല പ്രിയങ്ക ഗാന്ധി ഇന്ത്യൻ ഓഹരി വിപണിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഏകദേശം 18 കമ്പനികളിൽ ഓഹരികളുണ്ട്. അതിൽ ആറ് എണ്ണം സർക്കാർ സ്ഥാപനങ്ങളാണ്. ഒക്‌ടോബർ 18 വരെയുള്ള കണക്ക് പരിശോധിച്ചാൽ പ്രിയങ്ക ഗാന്ധിയുടെ സ്റ്റോക്ക് പോർട്ട്‌ഫോളിയോയുടെ ആകെ മൂല്യം 65.72 ലക്ഷം രൂപയാണ്. ഏകദേശം 19.08 ലക്ഷം വരെ സർക്കാർ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
