വിപണികളില്‍ ഇടിവ് തുടരുന്നു. പ്രധാന സൂചികയായ നിഫ്റ്റി, 200-ലേറെ പോയിന്റ് നഷ്ടമാക്കിയതോടെ നിര്‍ണായക നിലവാരമായ 17,000-നും താഴെയാണ് ക്ലോസ് ചെയ്തത്. പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ നഷ്ടത്തോടെയുള്ള സൂചികയുടെ ആരംഭത്തിനു ശേഷം തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും 17,000-ന് മുകളില്‍ പിടിച്ചു നില്ക്കാനായില്ല. ഇതോടെ 200-ദിവസ എസ്എംഎ നിലവാരത്തിന് താഴെയാണ് വ്യാപാരം നിര്‍ത്തിയത്. ഇതും ശുഭസൂചന നല്കുന്ന ഘടകമല്ല. അതേസമയം ഇന്ന് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചതിനുള്ള പ്രധാനപ്പെട്ട 6 കാരണങ്ങള്‍ താഴേ ചേര്‍ക്കുന്നു.
- 1) ദുര്‍ബല ആഗോള ഘടകങ്ങള്‍- 2020-ന് ശേഷം നേരിട്ട ഏറ്റവും വലിയ പ്രതിദിന നഷ്ടത്തിനാണ് വെള്ളിയാഴ്ച അമേരിക്കയിലെ ഡൗജോണ്‍സ് സൂചിക സാക്ഷ്യംവഹിച്ചത്. ഇതോടെ തിങ്കളാഴ്ച രാവിലെ ചൈന, ഹോങ്കോംഗ് വിപണികള്‍ നഷ്ടത്തോടെ ആരംഭിച്ചതും ആഭ്യന്തര വിപണിയെ ഗ്യാപ് ഡൗണില്‍ ആരംഭിക്കുന്നതിന് വഴിതെളിച്ചു.
- 2) ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയില്‍, കോവിഡ് മഹാമാരി പിടിമുറുക്കുന്നതും ഇതിനെ പ്രതിരോധിക്കുന്നതിനായി ലോക്ക്ഡൗണ്‍ വ്യാപിപ്പിക്കുന്നതും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമോയെന്ന ആശങ്ക.
- 3) പണപ്പെരുപ്പ ഭീഷണി- ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിരോധിച്ചതോടെ വീണ്ടും വിലക്കയറ്റ ഭീഷണി ശക്തമായി. ഇതിനോടകം റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 7 ശതമാനത്തോട് അടുത്തതും വിപണിയുടെ പൊതു ട്രെന്‍ഡിനെ പ്രതികൂലമായി ബാധിക്കും.
- 4) 50 ബിപിഎസ് വര്‍ധന- യുഎസ് ഫെഡറല്‍ റിസര്‍വ് മേയ് ആദ്യ വാരത്തില്‍ ചേരുന്ന യോഗത്തിലും തുടര്‍ന്ന് ജൂണില്‍ ചേരുന്ന യോഗത്തിലും പലിശ നിരക്കുകളില്‍ 50 അടിസ്ഥാന പോയിന്റുകളുടെ (bps) വീതം വര്‍ധന നടപ്പാക്കിയേക്കുമെന്ന നിഗമനം. ഏപ്രില്‍ 21-ന് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവല്‍ ഇതു സബന്ധിച്ച വ്യക്തമായ സൂചന നല്കിയിരുന്നതും ശ്രദ്ധേയം.
- 5) ഉക്രൈന് റഷ്യ യുദ്ധം രണ്ട് മാസം പിന്നിട്ടു. ഇപ്പോഴും അനുരജ്ഞനത്തിന്റെ സാധ്യത ഉരുത്തിരിഞ്ഞിട്ടില്ല. യുദ്ധം ദീര്‍ഘനാള്‍ നീണ്ടുനിന്നാല്‍ പണപ്പെരുപ്പം ശമിക്കുകയില്ല. ഇതിനോടൊപ്പം റഷ്യക്കെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കവും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്ക്കാന് ഇടയാക്കും. ഇതും വിപണിക്ക് ആശ്വാസമേകുന്ന ഘടകമല്ല.
- 6) വിദേശ നിക്ഷേപകരുടെ ഇടമുറിയാതെയുള്ള വില്പന. 2021 ഒക്ടോബറിന് ശേഷം മാത്രം ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും 2 ലക്ഷം കോടിയിലേറെ രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 തിങ്കളാഴ്ച 218 പോയിന്റ് നഷ്ടത്തില്‍ 16,954-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 617 പോയിന്റ് ഇടിഞ്ഞ് 56,580-ലുമാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചിക 17,054-ല്‍ ഉയര്‍ന്ന നിലവാരവും 16,888-ല്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. ഇന്നത്തെ താഴ്ന്ന നിലവാരത്തോട് ചേര്‍ന്നും നിര്‍ണായക സപ്പോര്‍ട്ട് മേഖലയായ 17,000-നും താഴെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയതെന്നും ശ്രദ്ധിക്കേണ്ടതാണ്. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി-ബാങ്ക് 90 പോയിന്റ് ഉയര്‍ന്ന് 36,135-ലുമാണ് വ്യാപാരം നിര്‍ത്തിയത്.
ഇതിനിടെ, മിഡ് കാപ്-100 സൂചികയില്‍ 1.91 ശതമാനവും സ്മോള്‍ കാപ്-100 സൂചികയില്‍ 2.43 ശതമാനം ഇടിവും വീതം രേഖപ്പെടുത്തി. എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 13 സൂചികകളും തിങ്കളാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതില്‍ 4 ശതമാനത്തോളം വീണ റിയാല്‍റ്റി വിഭാഗം ഓഹരികളാണ് നഷ്ടക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്.
മെറ്റല്‍, ഓയില്‍ & ഗ്യാസ്, മീഡിയ, മെറ്റല്‍, ഐടി, ഹെല്‍ത്ത്കെയര്‍ വിഭാഗം ഓഹരി സൂചികകളും 2 ശതമാനത്തിലേറെയും ഓട്ടോ, പൊതു മേഖലാ ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തിലേറെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി ബാങ്ക്, സ്വകാര്യ മേഖലാ ബാങ്ക് എന്നീ ഓഹരി സൂചികകള്‍ മാത്രം നേട്ടത്തിലും ക്ലോസ് ചെയ്തു.
അതേസമയം ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,147 ഓഹരികളില്‍ 1,697 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആകെ 405 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ തിങ്കളാഴ്ച വ്യാപാരം നടന്ന ആകെ ഓഹരികളില്‍ നേട്ടത്തിലുള്ളതും നഷ്ടത്തിലുള്ളതും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 024-ലേക്ക് താഴ്ന്നു. എഡി റേഷ്യോ ഇത്രയധികം താഴ്ന്നതിലൂടെ വിപണിയിലെ പൊതുസാഹചര്യം ദുര്‍ബലമാണെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 3 ശതമാനം ഉയര്‍ന്ന് 16.06-ലേക്കെത്തി.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications