തുടര്‍ച്ചയായ അഞ്ചു ദിവസത്തെ മുന്നേറ്റങ്ങള്‍ക്ക് തടയിട്ട് വിപണിയില്‍ ബെയറുകള്‍ പിടിമുറുക്കി. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. പ്രതികൂല ആഗോള ഘടകങ്ങളാണ് വിപണിയെ പ്രധാനമായും സ്വാധീനിച്ചത്. ഇന്നു തുടങ്ങുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമോയെന്ന ആശങ്കകളും ചൈനയില്‍ കോവിഡ് രോഗനിരക്ക് ഉയര്‍ന്നതും റഷ്യക്കെതിരായ നാലാംവട്ട ഉപരോധം ഏര്‍പ്പെടുത്തിയതുമൊക്കെ വിപണിയെ പിന്നോട്ടടിച്ചു.
ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 208 പോയിന്റ് താഴ്ന്ന് 16,663-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 709 പോയിന്റ് ഇടിഞ്ഞ് 55,776-ലും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരി സൂചികയായ നിഫ്റ്റി-ബാങ്ക് 289 പോയിന്റ് നഷ്ടത്തില്‍ 35,022-ലും ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഓപ്പണിങ് 68 പോയിന്റ് നഷ്ടത്തോടെ 16,529-ലായിരുന്നു. സൂചികയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 16,927-ലും താഴ്ന്ന നിലവാരം 16,555-ലും രേഖപ്പെടുത്തി.
ഓട്ടോ, എഫ്എംസിജി വിഭാഗം ഓഹരി സൂചികയൊഴികെ ബാക്കി എന്‍എസ്ഇയിലെ പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഓട്ടോ വിഭാഗം 0.57% മുന്നേറി നേട്ടക്കണക്കില്‍ മുന്നിലെത്തി. അതേസമയം, 4 ശതമാനത്തിലേറെ വീണ മെറ്റല്‍ വിഭാഗം ഓഹികളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. ഐടി, ഓയില്‍ & ഗ്യാസ്, മീഡിയ വിഭാഗം സൂചിക 2 ശതമാനത്തിലേറെയും ഇടിവ് രേഖപ്പെടുത്തി. ധനകാര്യ വിഭാഗം ഓഹരി സൂചിക ഒരു ശതമാനത്തോളവും നഷ്ടവും നേരിട്ടു. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.87 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.41 ശതമാനവും ഇടിഞ്ഞു.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 4 ശതമാനത്തിലേറെ ഉയര്‍ന്ന് 26.73-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 25 നിലവാരത്തിന് മുകളില്‍ തുടരുന്നത് വിപണിയുടെ ദുര്‍ബലാവസ്ഥയുടെ സൂചനയാണ്. അതേസമയം, എന്‍എസ്ഇയിലെ 40 ഓഹരികള്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. 18 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു. അതേസമയം, 122 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 99 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,109 ഓഹരികളില്‍ 1,462 എണ്ണവും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 608 ഓഹരികള്‍ നേട്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി. 39 ഓഹരികളില്‍ മാറ്റമൊന്നും രേഖപ്പെടുത്താനുമായില്ല. ഇതിനിടെ ചൊവ്വാഴ്ചത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.42-ലേക്ക് ഇടിഞ്ഞു. ഇന്ന് പൊതുവില്‍ വിപണിയില്‍ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദമാണ് ഇത് സൂചിപ്പിക്കുന്നത്.
നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 14 എണ്ണം ഇന്ന് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. 3.69% മുന്നേറിയ ടാറ്റ കണ്‍സ്യൂമര്‍ ഓഹരികളാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. എം & എം, സിപ്ല ഓഹരികള്‍ 2 ശതമാനത്തിലേറെ ഉയര്‍ന്നു. ശ്രീ സിമന്റ് 1.82%, മാരുതി 1.25%, യുപിഎല്‍ 1.15%, ബ്രിട്ടാണിയ 1.07% എന്നിങ്ങനെയും നേട്ടം കൊയ്തു.
നഷ്ടം- നിഫ്റ്റി-50 സൂചികയിലെ 36 ഓഹരികള്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. 5 ശതമാനത്തിലേറെ ഇടിഞ്ഞ ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഓഹരികളാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. ഒഎന്‍ജിസി, കോള്‍ ഇന്ത്യ ഓഹരികള്‍ 4 ശതമാനത്തിലേറെ നഷ്ടം നേരിട്ടു. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് എം ഓഹരികള്‍ 3 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications