ഒരിടവേളയ്ക്കു ശേഷം വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറി സഞ്ചരിക്കുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകളാണ് ആഗോള വ്യാപകമായി വിപണികളെ പ്രതികൂലമായി സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും ദുര്‍ബലാവസ്ഥ രൂപപ്പെടുന്നത്. ഈയൊരു സാഹചര്യം തുടര്‍ന്നാല്‍ നിഫ്റ്റി വീണ്ടും നിര്‍ണായക 16,800 നിലവാരം പരീക്ഷിക്കുമെന്നാണ് ടെക്നിക്കല്‍ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച 2 ശതമാനത്തോളം നിഫ്റ്റി സൂചികയില്‍ തിരുത്തല്‍ നേരിട്ടു. ഈയാഴ്ച വിപണിയിലെ സാധ്യത സംബന്ധിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്നു.
എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്
- നിഫ്റ്റി എങ്ങോട്ട്? - നിലവില്‍ നിഫ്റ്റിയിലെ പൊതുവികാരം ദുര്‍ബലമാണ്. നേരത്തെ നിഫ്റ്റി തിരികെ കയറാന്‍ ചെറിയൊരു ശ്രമം നടത്തിയെങ്കിലും 17,450 നിലവാരത്തില്‍ തങ്ങിനില്ക്കാന് സാധിച്ചില്ല. ഇതോടെ നിഫ്റ്റി വീണ്ടും താഴേക്ക് വീണു. നിഫ്റ്റി 16,700- 16,800 നിലവാരത്തിലേക്ക് എത്തിയാല്‍ പിന്തുണ സ്വീകരിച്ച് വീണ്ടുമൊരു തിരികെ കയറ്റത്തിന് ശ്രമിക്കും. എന്നാല്‍ ഈ കയറ്റത്തിന് വീണ്ടും 17,450- 17,500 നിലവാരത്തില്‍ പ്രതിരോധം നേരിടാം.
- എന്തു ചെയ്യണം? - വളിയ അളവിലുള്ള ലോങ് പൊസിഷന്‍സ് ഒഴിവാക്കണം. നിഫ്റ്റി 16,700- 16,800 നിലവാരത്തിലേക്ക് വന്നാല്‍ ചെറിയ തോതില്‍ വാങ്ങിത്തുടങ്ങാം. അതേസമയം ഫാര്‍മ, ഓയില്‍ & ഗ്യാസ്, ഓട്ടോമൊബീല്‍സ് വിഭാഗങ്ങളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. എന്നാല്‍ ബാങ്കിംഗ്, മെറ്റല്‍, റിയാല്‍റ്റി വിഭാഗങ്ങളില്‍ തിരിച്ചടിക്കുള്ള സാധ്യതകളുണ്ട്. ഐടി വിഭാഗം ഓഹരികളില്‍ ചെറിയൊരു തിരിച്ചു വരവിനുള്ള ശ്രമം കാണാനായേക്കും.
മോത്തിലാല്‍ ഒസ്വാള്
- നിഫ്റ്റിയില്‍ ഇനി? - കഴിഞ്ഞ 2 ആഴ്ചയായി നിഫ്റ്റിയുടെ ചാര്‍ട്ടില്‍ 'ലോവര്‍ ഹൈ- ലോവര്‍ ലോ' പാറ്റേണ്‍ പ്രകടമാണ്. ടെക്നിക്കല്‍ സൂചകങ്ങളും നെഗറ്റീവ് സൂചനകള്‍ നല്കുന്നതിനാല് മുകളിലേക്കുള്ള കുതിപ്പ് നിയന്ത്രിക്കപ്പെടാനും വീണ്ടും സമീപകാല താഴ്ച പരീക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. 17,350- 17,442 നിലവാരത്തിന് താഴെ നില്ക്കുന്നിടത്തോളം നിഫ്റ്റിയില്‍ ദുര്‍ബലാവസ്ഥ അനുഭവപ്പെടും. ഇത് സൂചികയെ 16,800- 16,666 നിലവാരങ്ങളിലേക്ക് തള്ളിവിടാം. അതേസമയം 17,442-ന് മുകളില്‍ നിഫ്റ്റിക്ക് നിലനില്ക്കാനായാല് വിപണി സ്ഥിരത കൈവരിക്കാം. എന്നാല്‍ നാലാം പാദഫലങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം ശക്തിപ്പെടാം.
- എന്തു ചെയ്യണം? - വിപണിയില്‍ കൂടുതല്‍ തിരുത്തല്‍ നേരിടുകയാണെങ്കില്‍ ഗുണമേന്മയുള്ള ഓഹരികളില്‍ നിക്ഷേപം തുടരാം. ഫലപ്രദമായ ഹെഡ്ജിങ് നടത്തിയും വ്യാപാരത്തിന്റെ അളവ് കുറച്ചും ട്രേഡേഴ്സ് വിപണിയിലെ ചാഞ്ചാട്ടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കണം. അതേസമയം തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാവും വിപണിയില്‍ കാണാനാവുക. ഓട്ടോ, ഐടി, എനര്‍ജി ഓഹരികളില്‍ മുന്നേറ്റവും ബാങ്ക്, ധനകാര്യ സേവനം, മെറ്റല്‍, ഫാര്‍മ വിഭാഗം ഓഹരികളില്‍ ദുര്‍ബലാവസ്ഥയും അനുഭവപ്പെടാം.
ഇന്ത്യാചാര്ട്ട്സ്.കോം
- നിഫ്റ്റി എങ്ങനെ?- ഹ്രസ്വകാലയളവില്‍ നിഫ്റ്റി 16,600 നിലവാരത്തിലേക്ക് ഇറങ്ങിവരാം. 16,600 നിലവാരം തകര്‍ക്കപ്പെടുന്നില്ലെങ്കില്‍ തിരിച്ചു വരവിനുള്ള സാധ്യതകള്‍ നിലനില്ക്കും. എന്നാല്‍ 16,600 നിലവാരം തകര്‍ന്നാല്‍ നിഫ്റ്റി വീണ്ടും 16,000 നിലവാരത്തിലേക്ക് തള്ളപ്പെടാം. ഇതിനോടകം തിരുത്തല്‍ നേരിട്ട വിഭാഗം ഓഹരികള്‍ക്ക് ശക്തിപ്രാപിക്കാന്‍ സാധിച്ചാല്‍ വീഴ്ചയുടെ ആഘാതം കുറയ്ക്കാനാവും.
- എന്തു ചെയ്യണം?- ദീര്‍ഘകാലയളവില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വേവലാതി വേണ്ട. ഓട്ടോ, പവര്‍, പി.എസ്.യു ഓഹരികള്‍ ഇടക്കാലയളവില്‍ നേട്ടം സമ്മാനിച്ചേക്കും. ഐടി, മെറ്റല്‍ വിഭാഗം ഓഹരികള്‍ ദുര്‍ബലാവസ്ഥ പ്രകടിപ്പിച്ചേക്കും. ഐടി വിഭാഗം സൂചികയില്‍ 7% തിരുത്തലിനുള്ള സാധ്യത ഇനിയും അവശേഷിക്കുന്നുണ്ട്. ഈ തിരുത്തല്‍ പൂര്ണമായാല് അടുത്ത മാസത്തോടെ ഐടി ഓഹരികളില്‍ തിരിച്ചു വരവ് പ്രതീക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications