തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ ഇടിവ്. പ്രധാന സൂചികകള്‍ ഒരു ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി നിര്‍ണായകമായ 17,650 നിലവാരത്തിനും താഴേക്കിറങ്ങി. ഈ വര്‍ഷം 2 ശതമാനമെങ്കിലും പലിശ നിരക്ക് വര്‍ധിക്കാമെന്ന സൂചന നല്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ യോഗത്തിലെ മിനിറ്റ്സ് പുറത്തുവന്നതാണ് ആഗോള വിപണികളെ സമ്മര്‍ദത്തിലാഴ്ത്തിയത്. ഇതിനോടൊപ്പം അനുകൂല ഘടകങ്ങളുടെ അഭാവവും ആഭ്യന്തര വിപണിയെ പിന്നോട്ടടിച്ചു.
ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50, വ്യാഴാഴ്ച 168 പോയിന്റ് താഴ്ന്ന് 17,639-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 575 പോയിന്റ് നഷ്ടത്തില്‍ 59,035-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തതെന്നും ശ്രദ്ധേയം. വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി, 17,787-ല്‍ ഉയര്‍ന്ന നിലവാരവും 17,623-ല്‍ താഴ്ന്ന നിലവാരവും കുറിച്ചു. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി-ബാങ്ക് 75 പോയിന്റ് താഴ്ന്ന് 37,557-ലും വ്യാപാരം അവസാനിപ്പിച്ചു. മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകളും നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
അതേസമയം, എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 12 സൂചികകളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 2.24 ശതമാനം ഇടിഞ്ഞ ഓയില്‍ & ഗ്യാസ് സൂചികയാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. ഐടി, മെറ്റല്‍, മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളും ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. ബാങ്കിംഗ്, ധനകാര്യം, ഓട്ടോ വിഭാഗം ഓഹരികളും നഷ്ടം നേരിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഫാര്‍മ, ഹെല്‍ത്ത്കെയര്‍, റിയാല്‍റ്റി വിഭാഗം സൂചികകള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി.
വ്യാഴാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,129 ഓഹരികളില്‍ 918 എണ്ണം നേട്ടത്തോടെ ക്ലോസ് ചെയ്തു. 1,151 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 60 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താന്‍ സാധിക്കാതെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം, ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.80-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.55 അനുപാതത്തിലുണ്ടായിരുന്നു. വിപണിയിലെ പൊതു അന്തരീക്ഷം മങ്ങുകയാണെന്ന് സൂചനയാണിത്. എന്നാല്‍, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍, 0.31 ശതമാനം താഴ്ന്ന് 19.00-ലേക്കെത്തി. വിക്സ് നിരക്കുകള്‍ താഴ്ന്ന് നില്‍ക്കുന്നത് അനുകൂല ഘടകമാണ്.
നേട്ടം
എന്‍എസ്ഇയിലെ 89 ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തിനിടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. 178 ഓഹരികള്‍ അപ്പര്‍ സര്ക്യൂട്ടലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 22 എണ്ണം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 2.35 % മുന്നേറിയ ആക്സിസ് ബാങ്ക് ഓഹരികളാണ് ഇന്ന് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഡിവീസ് ലാബ് 1.67 %, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 1.30 %, ഐസിഐസിഐ ബാങ്ക് 0.98 %, ഡോ. റെഡ്ഡീസ് ലാബ് 0.81 %, ടെക് മഹീന്ദ്ര 0.80 %, മഹീന്ദ്ര & മഹീന്ദ്ര 0.70 % വീതം വര്‍ധനവ് രേഖപ്പെടുത്തി.
നഷ്ടം
എന്‍എസ്ഇയിലെ 8 ഓഹരികള്‍ വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. 45 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി-50 സൂചികയിലെ 28 ഓഹരികളും ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 3.46 % ഇടിഞ്ഞ അദാനി പോര്‍ട്ട്സ് ഓഹരികളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. ടൈറ്റന് കമ്പനി 3.27 %, എച്ച്ഡിഎഫ്സി 2.76 %, ഒഎന്‍ജിസി 2.20 %, ടിസിഎസ് 1.93 %, എച്ച്ഡിഎഫ്സി ബാങ്ക് 1.92 %, വിപ്രോ 1.91 %, പവര്‍ ഗ്രിഡ് 1.86 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications