തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികളില്‍ ഇടിവ്. ദുര്‍ബല ആഗോള സൂചനകളും ക്രൂഡോയില്‍ വിലയിലെ കുതിച്ചുച്ചാട്ടവും ഉള്‍പ്പെടെ വിവിധ കാരണങ്ങളാണ് പ്രധാന സൂചികകളില്‍ ഒരു ശതമാനത്തോളം തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. ഇതോടെ രണ്ട് ദിവസത്തില്‍ നിക്ഷേപകരുടെ ആസ്തിയില്‍ 5.15 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. ഇന്ന് സെന്‍സെക്സില്‍ 921 പോയിന്റിന്റെ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 174 പോയിന്റ് നഷ്ടത്തില്‍ 17,938-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 656 പോയിന്റ് ഇടിഞ്ഞ് 60,098-ലും ഇന്ന് ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 168 പോയിന്റ് നഷ്ടത്തോടെ 38,041-ലും വ്യാപാരം അവസാനിപ്പിച്ചു.
6 ഘടകങ്ങള്‍
>> അമേരിക്കയിലെ പണപ്പെരുപ്പം റെക്കോഡ് വര്‍ധനവിലേക്ക് എത്തിയതിന് പിന്നാലെ ട്രഷറി ബോണ്ടുകളുടെ നിരക്കും 2 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍.
>> പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡോയില്‍ വില 7 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി.
>> കോവിഡ് പ്രതിദിന രോഗനിരക്ക് 3 ലക്ഷത്തിനടുത്ത്
>> മൂന്നാം പാദത്തില്‍ വരുമാന വര്‍ധനവുണ്ടെങ്കിലും കമ്പനികളുടെ അറ്റാദായത്തില്‍ ഇടിവ്
>> വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനക്കാരാകുന്നത്.
>> ധനക്കമ്മി കാരണം ബജറ്റില്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കിയേക്കുമെന്ന അനുമാനം.
ഇന്ന് സംഭവിച്ചത്
ഇന്ന് വിവിധ മേഖലകളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. മെറ്റല്‍ വിഭാഗം ഓഹരികള്‍ തിളങ്ങി. ഇതിനോടൊപ്പം ഓട്ടോ, പവര്‍, ഓയില്‍ & ഗ്യാസ് വിഭാഗവും നേട്ടത്തില്‍ അവസാനിപ്പിച്ചു. പ്രധാന സൂചികകളിലെ ഇടിവിന്റെ ആഘാതം, പൊതുവില്‍ ബാങ്കിംഗ് ഓഹരികളെ കാര്യമായി സ്വാധീനിച്ചില്ല. എഫ്എംസിജി, ഐടി, ഫാര്‍മ മേഖലകളില്‍ ഇടിവ് തുടര്‍ന്നു. റിയാല്‍റ്റി മേഖലയിലും ഇന്ന് വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളില്‍ 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി മൂവ്മെന്റ്
നേരിയ നേട്ടത്തോടെയാണ് ഇന്ന് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. തുടക്ക നിലവാരമായ 18,129-ല്‍ തന്നെയാണ് ഇന്നത്തെ ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തിയത്. പിന്നീട് ക്രമാനുഗതമായി ഇറങ്ങിയ സൂചിക ഉച്ചയോടെ 17,900 നിലവാരം ഭേദിച്ച് 17,884-ല്‍ ബുധനാഴ്ചത്തെ താഴ്ന്ന നിലവാരം കുറിച്ചു. തുടര്‍ന്ന് 17,900 നിലവാരത്തില്‍ തന്നെ വ്യാപാര അവസാനം വരെയും തങ്ങിനിന്നു. അതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) കഴിഞ്ഞ ദിവസം 6 ശതമാനത്തോളം ഉയര്‍ന്നിരുന്നെങ്കിലും ഇന്ന് ഒരു ശതമാനത്തോളം സൂചികകള്‍ ഇറങ്ങിയിട്ടും 0.21 ശതമാനം മാത്രം ഉയര്‍ന്ന് 17.82-ല്‍ നിന്നത് ശ്രദ്ധേയമായി. വിക്സ് 18 നിലവാരം മറികടക്കുന്നത് വിപണിക്ക് ഗുണകരമല്ല.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,090 ഓഹരികളില്‍ 930 ഓഹരികളില്‍ വില വര്‍ധനവും 1,109 ഓഹരികളില്‍ വിലയിടിവും 51 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.84-ലേക്ക് ഉയര്‍ന്നു. ഇന്ന് സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ നേരിയ മുന്നേറ്റം ഉണ്ടായതായാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.31-ലേക്ക് കൂപ്പുകുത്തിയിരുന്നു. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 244 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 249 കമ്പനികള്‍ നഷ്ടത്തിലും 8 എണ്ണം വില വ്യതിയാനമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 15 എണ്ണം ബുധനാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഒഎന്‍ജിസി 4 ശതമനത്തോളം കുതിച്ചു. ടാറ്റ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, എസ്ബിഐ, ഹിന്‍ഡാല്‍കോ, യുപിഎല്‍ എന്നീ ഓഹരികള്‍ ഒന്നര ശതമാനത്തിലധികം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 35 എണ്ണവും വിലയിടിവ് രേഖപ്പെടുത്തി. ഇന്‍ഫോസിസ് 3 ശതമാനത്തോളവും ശ്രീ സിമന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, യൂണിലിവര്‍, ഗ്രാസിം, അദാനി പോര്‍ട്ട്സ് തുടങ്ങിയ ഓഹരികള്‍ രണ്ടര ശതമാനത്തോളും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
