കൃത്യമായ ദിശ നിര്‍ണയിക്കാനാകാതെ പ്രധാന സൂചികകളെല്ലാം ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറുന്നതിനാണ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. ആഗോള സൂചനകള്‍ ദുര്‍ബലമായതും തിരിച്ചടിയായി. നിര്‍ണായക പ്രതിരോധം ഭേദിക്കാന്‍ കഴിയാതെ വന്നതോടെ വ്യാപാരത്തില്‍ ഏറിയ പങ്കും നഷ്ടത്തിന്റെ മേഖലയിലായിരുന്നു സൂചികകള്‍. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 44 പോയിന്റ് നഷ്ടത്തില്‍ 17,516-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 143 പോയിന്റ് ഇടിഞ്ഞ് 58,644-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 232 പോയിന്റ് നഷ്ടത്തോടെ 38,789-ലും വ്യാപാരം അവസാനിപ്പിച്ചു.
ഇനിയെന്ത് ?
വെളളിയാഴ്ചത്തെ വ്യാപാരം ബെയറീഷ് ചായ്വോടെയുള്ള ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. 17,400- 17,800 റേഞ്ചിനുള്ളില്‍ സ്ഥിരതയാര്ജിച്ചേക്കാം. അതേസമയം, 17,400-ന് താഴെ നിഫ്റ്റി ക്ലോസ് ചെയ്യാത്തിടത്തോളം സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. അതേസമയം, 17,650 നിലവാരം തൊട്ടടുത്ത റെസിസ്റ്റന്‍സായും തുടര്‍ന്ന് 17,750- 17,800 നിലവാരം ശക്തമായ പ്രതിരോധവും സൃഷ്ടിക്കാം. ബാങ്ക്-നിഫ്റ്റിയെ സംബന്ധിച്ച് 38,860 നിലവാരം തകര്‍ന്നാല്‍ ഇപ്പോഴുള്ള കുതിപ്പിനെ ബാധിക്കാം.
നിഫ്റ്റി മൂവ്മെന്റ്
30 പോയിന്റ് നേട്ടത്തോടെ 17,590-ലാണ് നിഫ്റ്റിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 17,600 നിലവാരം ഭേദിച്ച് മുന്നേറാന്‍ ശ്രമിച്ചെങ്കിലും 17,617-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി താഴേക്ക് വീണു. തുടര്‍ന്നും 17,600 മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ സൂചിക 17,500 നിലവാരത്തിലേക്ക് താഴ്ന്നെങ്കിലും അവിടെ ഏറെ നേരം തങ്ങിനിന്നു. ഉച്ചയ്ക്കു ശേഷം ശക്തമായ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടപ്പോള്‍ 17,462-ലേക്ക് വീണ് ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തുകയും അവിടെ നിന്നും പിന്തുണയാര്‍ജിച്ച് 17,500-ന് മുകളിലേക്ക് കയറി. വ്യാഴാഴ്ച 17,560-ലായിരുന്നു നിഫ്റ്റി ക്ലോസ് ചെയ്തത്.
നേട്ടവും കോട്ടവും
ഫാര്‍മ, മെറ്റല്‍, ബാങ്കിംഗ് മേഖലയിലെ തെരഞ്ഞെടുത്ത ഓഹരികളില്‍ മുന്നേറ്റമുണ്ടായപ്പോള്‍ ഹെവി വെയിറ്റ് ഇന്‍ഡക്സ് ഓഹരികളായ റിലയന്‍സിലും ടിസിഎസും ഇന്‍ഫോസിസിലും നേരിട്ട തിരിച്ചടിയോടെ സൂചികയും ചുവപ്പണിഞ്ഞു. എന്‍എസ്ഇയില്‍ മെറ്റല്‍ വിഭാഗം സൂചിക ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. ഐടി, എഫ്എംസിജി സൂചികകളും നേട്ടത്തിലാണ് അവസാനിച്ചത്. ബാക്കി പ്രധാനപ്പെട്ട സൂചികകളെല്ലാം നഷ്ടം നേരിട്ടു. റിയാല്‍റ്റി വിഭാഗം 2.76 ശതമാനം ഇടിഞ്ഞു. ഓട്ടോ (1.05%), മീഡിയ (1.89%), പൊതുമേഖല ബാങ്ക് സൂചികകളിലാണ് പ്രധാനമായും വില്‍പ്പന സമ്മര്‍ദം ദൃശ്യമായത്. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ് വിഭാഗം സൂചിക 0.68മാനവും സ്മോള്‍ കാപ് വിഭാഗം സൂചിക 0.45ശതമാനവും വിലയിടിവ് നേരിട്ടു.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ വെള്ളിയാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,096 ഓഹരികളില്‍ 839 എണ്ണത്തില്‍ വില വര്‍ധനയും 1,191 ഓഹരികളില്‍ വിലയിടിവും 66 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.70-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.85 ആയിരുന്നു. ഇതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 162 എണ്ണം നേട്ടത്തിലും 336 കമ്പനികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 1.37 ശതമാനത്തോളം താഴ്ന്ന് 18.90-ലേക്കെത്തി.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 16 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിച്ചത്. ഹിന്‍ഡാല്‍കോ 3 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ഡിവീസ് ലാബ് എന്നീ ഓഹരികള്‍ ഒരു ശതമാത്തോളം മുന്നേറി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 34 എണ്ണം ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. ഹീറോ മോട്ടോ കോര്‍പ് 2 ശതമാനത്തിലേറെ ഇടിഞ്ഞു. എസ്ബിഐ, എന്‍ടിപിസി, എം & എം, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോര്‍സ്, കൊട്ടക് മഹീന്ദ്ര, വിപ്രോ, എസ്ബിഐ ലൈഫ് എന്നീ ഓഹരികള്‍ ഒരു ശതമനത്തിലേറെയും നഷ്ടം നേരിട്ടു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications