വിപണിയില്‍ വമ്പന്‍ തിരിച്ചടി; സെന്‍സെക്‌സ് 1,172 പോയിന്റ് ഇടിഞ്ഞു; 5 കാരണങ്ങള്‍

തുടര്‍ച്ചയായ അവധിക്ക് ശേഷം പുനരാരംഭിച്ച വ്യാപാരത്തില്‍ ആഭ്യന്തര വിപണികളില്‍ വമ്പന്‍ തിരിച്ചടി. പ്രധാന സൂചികകളില്‍ 2 ശതമാനത്തോളം ഇടിവ് നേരിട്ടാണ് തിങ്കളാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ നിഫ്റ്റി 17,200-താഴേക്ക് പതിച്ചു. പ്രതികൂല ആഗോള സൂചനകളെ തുടര്‍ന്ന് നഷ്ടത്തോടെ ആരംഭിച്ച വ്യാപാരദിനം കൂടുതല്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ന് വിപണിയെ പ്രതികൂലമായി സ്വാധീനിച്ച 5 കാരണങ്ങള്‍ താഴേ ചേര്‍ക്കുന്നു.

5 ഘടകങ്ങള്‍

5 ഘടകങ്ങള്‍

  • ചൈനീസ് ജിഡിപി- 2022 ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച നിരക്കാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ മാര്‍ച്ച് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനാലുള്ള തിരിച്ചടി ജിഡിപി നിരക്കില്‍ പ്രതിഫലിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് പ്രതികൂലമായത്.
  • ആഭ്യന്തര വിപണിയില്‍ ഉയരുന്ന പണപ്പെരുപ്പ നിരക്ക്.
  • ഇന്‍ഫോസിസ് ഫലം നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് 5 ശതമാനത്തോളം ഇടിഞ്ഞ ഐടി ഓഹരി സൂചിക.
  • റഷ്യ- ഉക്രൈന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഉയരുന്ന ക്രൂഡ് ഓയില്‍ വില.
  • ആഗോള വിപണികളിലെയും ഇടിവ്.
നിഫ്റ്റി-50

ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 ഇന്ന് 302 പോയിന്റ് ഇടിഞ്ഞ് 17,173-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 1,172 പോയിന്റ് നഷ്ടത്തില്‍ 57,166-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചിക 17,237-ല്‍ ഉയര്‍ന്ന നിലവാരവും 17,067-ല്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. താഴ്ന്ന നിലവാരത്തില്‍ നിന്നും നൂറോളം പോയിന്റ് നഷ്ടം നികത്തിയാണ് പ്രധാന സൂചികകള്‍ വ്യാപാരം നിര്‍ത്തിയത്. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതുസൂചികയായ നിഫ്റ്റി-ബാങ്ക് 734 പോയിന്റ് ഇടിഞ്ഞ് 36,729-ലും ക്ലോസ് ചെയ്തു. മിഡ് കാപ്-100 സൂചിക 1.05 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 1.25 ശതമാനം ഇറങ്ങിയും വ്യാപാരം അവസാനിപ്പിച്ചു.

വിഭാഗം ഓഹരി

ഇതിനിടെ, എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 12 സൂചികകളും തിങ്കളാഴ്ച നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതില്‍ 4.58 ശതമാനം ഇടിഞ്ഞ ഐടി വിഭാഗം ഓഹരി സൂചികയാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. ധനകാര്യ സേവന, ബാങ്കിംഗ് ഓഹരി സൂചികകള്‍ 2 ശതമാനം വീതം നഷ്ടം നേരിട്ടു. മീഡിയ, റിയാല്‍റ്റി വിഭാഗം സൂചികകള്‍ 1 ശതമാനത്തിന് മുകളില്‍ താഴ്ന്നു. അതേസമയം ഓട്ടോ, എഫ്എംസിജി, മെറ്റല്‍ വിഭാഗം ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി.

തിങ്കളാഴ്ച

അതേസമയം തിങ്കളാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,195 ഓഹരികളില്‍ 848 എണ്ണം മാത്രമാണ് മുന്നേറിയത്. 1,290 ഓഹരികളിലും നഷ്ടം നേരിട്ടു. 57 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താന്‍ സാധിച്ചില്ല. ഇന്ന് വ്യാപാരം നടന്ന ഓഹരികളില്‍ നേട്ടവും കോട്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.66 നിരക്കിലായിരുന്നു. എഡി റേഷ്യോ ഇത്രയുമധികം താഴ്ന്നതിലൂടെ വിപണിയിലെ പൊതുസാഹചര്യം വീണ്ടും മോശമാകുകയാണെന്ന സൂചന നല്‍കുന്നു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകള്‍, 9 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 19.34-ലാണ് ക്ലോസ് ചെയ്തത്. വിക്‌സ് നിരക്കുകള്‍ 20 കടക്കുന്നത് വിപണിക്ക് ഗുണകരമല്ല.

നേട്ടം

നേട്ടം

തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 118 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇതിനിടെ വില്‍ക്കാനാരും ഇല്ലാത്തതിനാല്‍ 122 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 24 എണ്ണം നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍ടിപിസി 6.37 %, എസ്ബിഐ ലൈഫ് 2.01 %, എച്ച്ഡിഎഫ്‌സി ലൈഫ് 1.70 %, ടാറ്റ സ്റ്റീല്‍ 1.57 %, മാരുതി 1.47 % വീതവും നേട്ടം കൈവരിച്ചു.

നഷ്ടം

നഷ്ടം

ഇന്നത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 7 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. വാങ്ങാനാളില്ലാതിനാല്‍ 78 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ, നിഫ്റ്റി-50 സൂചികയിലെ 26 ഓഹരികള്‍ നഷ്ടം നേരിട്ടു. നാലാം പാദഫലം നിരാശമാക്കിയതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് 7.22 %, എച്ച്ഡിഎഫ്‌സി ബാങ്ക് 4.60 % വീതവും ഇടിഞ്ഞു. ടെക് മഹീന്ദ്ര 4.43 %, അപ്പോളോ ഹോസ്പിറ്റല്‍ 3.78 %, ടിസിഎസ് 3.55 %, വിപ്രോ 3.34 % വീതവും നഷ്ടം നേരിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X