വിപണികളില്‍ നഷ്ടത്തോടെ തുടക്കം, റിലയന്‍സ് ഓഹരികളില്‍ തകര്‍ച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ മൂന്ന് അവധി ദിനങ്ങള്‍ക്കു ശേഷം ഇന്ന് വിപണിയില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 31 പോയിന്റ് ഉയര്‍ന്ന് 17,796ലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൂചികയായ സെന്‍സെക്‌സ് 74 പോയിന്റ് ഉയര്‍ന്ന് 59,710ലുമാണ് വ്യാപാരം പുനരാരംഭിച്ചത്. എങ്കിലും ഉടനടി തന്നെ വിപണിയില്‍ വില്‍പന സമ്മര്‍ദം അനുഭവപ്പെടുകയും നിഫ്റ്റി 114 പോയിന്റ് താഴ്ന്ന് 17,649ലും സെന്‍സെക്‌സ് 386 പോയിന്റ് താഴ്ന്ന് 59,293ലുമാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും ഓയില്‍, ഗ്യാസ്, വാഹനം, ബാങ്കിങ് മേഖലയിലെ ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദം കൂടുതല്‍.

വിപണികളില്‍ നഷ്ടത്തോടെ തുടക്കം, റിലയന്‍സ് ഓഹരികളില്‍ തകര്‍ച്ച

കഴിഞ്ഞ ആറ് മാസത്തിനിടെയില്‍ നിഫ്റ്റി ആദ്യമായിട്ടായിരുന്നു, ഇക്കഴിഞ്ഞ വ്യാഴാഴ്ച (18-11) അതിന്റെ 50 ഡേ മൂവിങ് ആവറേജിന്റെ താഴെയുള്ള നിലവാരത്തില്‍ (17765) ദിനാന്ത്യത്തില്‍ വ്യാപാരം അവസാനിപ്പിച്ചു നിര്‍ത്തിയത്. ഇതിനെ തുടര്‍ന്നും ഈ ദിവസങ്ങളില്‍ വിദേശത്തു നിന്നും ആഭ്യന്തരമായും വന്ന വാര്‍ത്തകളുടയേും അടിസ്ഥാനത്തില്‍ വീക്ക് ഓപ്പണിങ്ങായിരുന്നു വിപണിയിലെ വിദഗ്ധര്‍ നിഫ്റ്റിയില്‍ പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ ആ വിലയിരുത്തലിനോട് സമാനാമായാണ് വിപണിയുടെ ചലനം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ നിര്‍മാതാക്കളായ സൗദി അരാംകോയുമായി നേരത്തെ ധാരണയിലെത്തിയിരുന്ന 15 ബില്യണ്‍ ഡോളറിന്റെ കരാറില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപടിച്ച ഇന്‍ഡക്‌സ് ഹെവി വെയിറ്റ് സ്റ്റോക്ക് ആയ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപണിയുടെ നീക്കങ്ങളെ സ്വാധീനിച്ചു. നേരത്തെ, അരാംകോയുമായുള്ള കരാറില്‍ നിന്നും റിലയന്‍സ് പിന്മാറിയതിനെ, വിപണി പോസിറ്റീവായി എടുക്കുമെന്നായിരുന്നു ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തിയത്. എന്നാല്‍, 24 രൂപ താഴ്ന്ന് ആയിരുന്നു റിലയന്‍സിന്റെ ഓഹരികളില്‍ വ്യാപാരം പുനരാരംഭിച്ചത്. ഏറ്റവുമൊടുവിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സിന്റെ ഓഹരികള്‍ 93 രൂപ നഷ്ടത്തില്‍ 2,381 രൂപ നിലവാരത്തിലാണുള്ളത്. അതേസമയം, താരീഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതുകൊണ്ട് എയര്‍ടെല്ലിന്റെ ഓഹരികളില്‍ മുന്നേറ്റം ദൃശ്യമാണ്.

വിപണികളില്‍ നഷ്ടത്തോടെ തുടക്കം, റിലയന്‍സ് ഓഹരികളില്‍ തകര്‍ച്ച

സപ്പോര്‍ട്ട് & റെസിസ്റ്റന്‍സ്

വ്യാഴാഴ്ചത്തെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ടെക്‌നിക്കല്‍ അനാലിസിസ് പ്രകാരം, നിഫ്റ്റിയുടെ (NIFTY) സപ്പോര്‍ട്ട് 17688/ 17653/ 17542 എന്ന നിലവാരങ്ങളിലായിരിക്കാം. നിഫ്റ്റിയുടെ റെസിസ്റ്റന്‍സ് മേഖലകള്‍ 17910/ 17946/ 18056 എന്നിവിടങ്ങളായിരിക്കാം. ബാങ്ക് നിഫ്റ്റിയുടെ (BANKNIFTY) സപ്പോര്‍ട്ട് മേഖലകള്‍ 37738/ 37500 നിലവാരങ്ങളിലും റെസിസ്റ്റന്‍സ് മേഖല 38223/ 38471 മേഖലകളിലുമായിരിക്കും. റിലയന്‍സ് ഇന്‍ഡസ്ര്ടീസിന്റെ (RIL) സപ്പോര്‍ട്ട് മേഖല 2452/ 2431/ 2413 എന്നിവിടങ്ങളിലും റെസിസ്റ്റന്‍സ് മേഖല 2492, 2509/ 2530 എന്നിവടങ്ങളിലുമായിരിക്കും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചപ്പിക്കുന്നു.

ശ്രദ്ധിേേക്കണ്ട ഓഹരികള്‍

ഭാരതി എയര്‍ടെല്‍, വിപ്രോ, ഐആര്‍ടിസി, ഹാവെല്‍സ്, യുഎസ്എല്‍, പേടിഎം, നാറ്റ്‌കോ, ബയോകോണ്‍, കാഡില, ലോറസ് ലാബ്, റൂട്ട് മൊബൈല്‍, ജെബിഎം ഓട്ടോ, അര്‍വിന്ദ് തുടങ്ങിയ ഓഹരികളുമായി ബന്ധപ്പെട്ട് പോസിറ്റീവ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പൊതുമേഖല സ്ഥാപനങ്ങളായ ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട് നെഗറ്റീവ് വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ലേറ്റന്റ് വ്യൂ അനലിറ്റിക്‌സ് (Latent View Analytics) ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി ഓഹരി വിപണിയില്‍ ഇന്ന് ലിസ്റ്റ് ചെയ്യപ്പെടും.

എഫ് & ഒ ട്രേഡിങ് ഇന്ന് നിരോധിച്ചേക്കുന്ന കോണ്‍ട്രാക്റ്റുകള്‍

1. ഭെല്‍ (BHEL)
2. എസ്‌കോര്‍ട്ട്‌സ് (ESCORTS)
3. വൊഡഫോണ്‍ ഐഡിയ (IDEA)
4. നാഷണല്‍ അലുമിനിയം (NATIONALALUM)
5. സെയില്‍ (SAIL)
6. സണ്‍ ടിവി (SUNTV)

ഒരു ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റിലെ ഓപ്പണ്‍ പൊസിഷനുകളുടെ എണ്ണം മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റിന്റെ 95 ശതമാത്തിലെത്തുമ്പോഴാണ് ആ കോണ്‍ട്രാക്റ്റിലെ വ്യാപാരം എക്‌സ്‌ചേഞ്ച് (NSE) നിര്‍ത്തിവയ്ക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഡെറിവേറ്റീവ് വിഭാഗത്തിലുള്ള ഓഹരിയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ഒരു സമയം ഓപ്പണ്‍ പൊസിഷനായി നിലനിര്‍ത്താന്‍ അനുവദിച്ചിരിക്കുന്ന ആകെ കോണ്‍ട്രാക്റ്റുകളുടെ എണ്ണമാണ് മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റ്.

വിപണികളില്‍ നഷ്ടത്തോടെ തുടക്കം, റിലയന്‍സ് ഓഹരികളില്‍ തകര്‍ച്ച

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Weak Start For NIFTY And SENSEX And Reliance Tanks On News

Weak Start For NIFTY And SENSEX And Reliance Tanks On News
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X