എൻഎച്ച്പിസി ഉൾപ്പെടെ രണ്ട് ഓഹരികൾ വാങ്ങാം, ലാഭം 22 ശതമാനം വരെ, വിട്ടുകളയേണ്ട, ഇപ്പോൾ തന്നെ വാങ്ങു

ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റി 50 ഉം ചൊവ്വാഴ്ച എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തി. പക്ഷേ ആ നേട്ടങ്ങൾ നിലനിർത്തുന്നതിൽ സൂചികകൾ പരാജയപ്പെട്ടു. ബാങ്കിംഗ്, ടെലികോം ഓഹരികളിലെ ലാഭമെടുപ്പാണ് വിനയായത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.57 ശതമാനം ഇടിഞ്ഞു. സ്‌മോൾക്യാപ് സൂചിക 0.07 ശതമാനം നേട്ടത്തിലാണ് അവസാനിച്ചത്. മുൻനിര സൂചികകൾ ജൂണിൽ 6.67 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

നിലവിലെ വിപണി സാഹചര്യത്തിൽ, ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസ് ഈ ആഴ്ചയിലെ ഏറ്റവും മികച്ച രണ്ട് ഓഹരികൾ തിരഞ്ഞെടുത്തിട്ടുണ്ട്. സാങ്കേതികവും അടിസ്ഥാനപരവുമായ പാരാമീറ്ററുകളിൽ ഗുണനിലവാരമുള്ള ഓഹരികളാണ് പട്ടികയിലുള്ളത്. അടുത്ത ഒരു വർഷത്തെ സമയപരിധിക്കുള്ളിൽ നിക്ഷേപകർക്ക് നല്ല വരുമാനം നൽകാൻ ഈ ഓഹരികൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

1. എൻഎച്ച്പിസി ലിമിറ്റഡ്

നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. പ്രോജക്ട് മാനേജ്മെൻ്റ്, കൺസ്ട്രക്ഷൻ കോൺട്രാക്ടുകൾ, കൺസൾട്ടൻസി സേവനങ്ങൾ, പവർ ട്രേഡിംഗ് പ്രവർത്തനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി ഏർപ്പെടുന്നു.

ടാർഗെറ്റ് വില : ₹122 | നേട്ടം : 22%

എൻഎസ്ഇയിൽ 99 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 2024-ൽ ഇതുവരെ 49.66 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 2032-ഓടെ 23 ജിഗാവാട്ട് കമ്പനിയായും 2047-ഓടെ 50 ജിഗാവാട്ട് കമ്പനിയായും മാറുക എന്നതാണ് എൻഎച്ച്പിസി ലക്ഷ്യം. 2032-ഓടെ 80,000 കോടി രൂപയുടെയും 2047-ഓടെ 3,60,000 കോടി രൂപയുടെയും നിക്ഷേപം നടത്താനാണ് കമ്പനിയുടെ പദ്ധതി.

15 ശതമാനം വിപണി വിഹിതവുമായി ഇന്ത്യൻ ജലവൈദ്യുത വിഭാഗത്തിൽ കമ്പനിക്ക് ശക്തമായ സ്ഥാനമുണ്ട്. അതിൻ്റെ കപ്പാസിറ്റി അഡീഷൻ പ്ലാൻ ശക്തമായ വളർച്ചാ ദൃശ്യപരതയെ സൂചിപ്പിക്കുന്നു. 8 മുതൽ 10 മാസത്തിനുള്ളിൽ ടാർഗെറ്റ് വിലയായ 122 രൂപയിലേക്ക് ഓഹരി എത്തുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.

 

2 ഓഹരി, നേട്ടം 22 ശതമാനം

2. ഡാബർ ഇന്ത്യ ലിമിറ്റഡ്

ഉപഭോക്തൃ പരിചരണത്തിലും ഭക്ഷ്യ ഉല്‍പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയാണ്. ഇന്ത്യയിലെ നാലാമത്തെ വലിയ എഫ്എംസിജി കമ്പനി. 250-ലധികം ഹെര്‍ബല്‍/ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ, നാച്ചുറല്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയയാണ്.

ടാർഗെറ്റ് വില : ₹ 697 | നേട്ടം : 16%

2 ഓഹരി, നേട്ടം 22 ശതമാനം

എൻഎസ്ഇയിൽ 603.75 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 2024-ൽ ഇതുവരെ 9 ശതമാനത്തോളം വളർച്ച ഓഹരി നേടി. പോർട്ട്‌ഫോളിയോയുടെ 95 ശതമാനത്തിലുടനീളം മാർക്കറ്റ് ഷെയർ നേട്ടങ്ങളോടെ ഡാബറിൻ്റെ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) ബിസിനസ് 24 സാമ്പത്തിക വർഷത്തിൽ 5.5 ശതമാനം വളർച്ച രേഖപ്പെടുത്തി. 24 സാമ്പത്തിക വർഷത്തിൽ 112 ശതമാനം സ്ഥിരമായ കറൻസി വളർച്ചയാണ് കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ്സ് റിപ്പോർട്ട് ചെയ്തത്. 8 മുതൽ 10 മാസത്തിനുള്ളിൽ ഓഹരി വില 697 രൂപയിലെത്തുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X