പാൻ കാർഡുകൾ വഴി ഇടപാടുകൾ കൂടുതൽ നിരീക്ഷിക്കുന്നതിന് ആദായ നികുതി വകുപ്പ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടു വരുന്നുണ്ട്. ഇത്തരത്തിലൊന്നാണ് ആധാറും പാൻ കാർഡും ലിങ്ക് ചെയ്യുക എന്നത്. കൃത്യമായ ഓഡിറ്റ് ട്രയൽ നടക്കാത്തതിനാൽ സമ്പദ്‍വ്യവസ്ഥയിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്കുണ്ട്. ഇതിന് പരിഹാരമാകുന്നതിനാണ് പാൻ-ആധാർ ലിങ്ക് ചെയ്യൽ നിർബന്ധമാക്കുന്നത്.
ഇടപാടുകളുടെ ഓഡിറ്റ് ട്രയലുകൾ നടത്തുന്നതിന് പാൻ- ആധാർ ലിങ്കിംഗ് സർക്കാരിന് എളുപ്പമാക്കുന്നു. 2023 മാര്‍ച്ച് 31ന് ആണ് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ലിങ്ക് ചെയ്തില്ലെങ്കിലുള്ള നടപടികൾ അറിയാം.
പാൻ കാർഡ് & ആധാർ കാർഡ്
ആദായനികുതി വകുപ്പ് വ്യക്തിഗത നികുതിദായകർക്ക് നൽകുന്നൊരു യുണീക് ടാക്സ് ഐഡന്റിഷിക്കേഷൻ (unique tax identification) നമ്പറാണ് പാൻ അഥവാ പെർമനന്റ് അക്കൗണ്ട് നമ്പർ. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും വസ്തുവിൽ നിക്ഷേപിക്കുന്നതിനും ആഭരണങ്ങൾ വാങ്ങുന്നതിനും വായ്പയെടുക്കുന്നതിനും ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും തുടങ്ങിയ മിക്ക സാമ്പത്തിക ആവശ്യങ്ങൾക്കും പാൻ കാർഡ് ആവശ്യമാണ്.
ഇന്ത്യൻ പൗരമാർക്കുള്ള തിരിച്ചറിയൽ കാർഡ്/നമ്പർ ആണ് ആധാർ കാർഡ്. ബയോമെട്രിക് രേഖകൾ ആധാർ കാർഡിൽ ഉൾകൊള്ളുന്നതിനാൽ കൂടുതൽ സുരക്ഷിതമായ വ്യക്തിഗത തിരിച്ചറിയൽ രേഖയായാണിത്.

ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ
2023 മാർച്ച് 31 എന്ന സമയം പരിധിക്കുള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും വരെ കാരണമാകും. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് സാധിക്കില്ല.
ആദായ നികുതി ആവശ്യങ്ങൾക്കായി ഉയർന്ന നികുതി നിരക്ക്, ഉയർന്ന ടിഡിഎസ് കളക്ഷൻ എന്നിവ നേരിടേണ്ടി വരും. ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ നിർബന്ധമായതിനാൽ ഇതിന് സാധിക്കില്ല. വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകാൻ സാധിക്കാത്തതിനാൽ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.
ഇതോടൊപ്പം പാൻ-ആധാർ പരസ്പരം മാറ്റി ഉപയോഗിക്കുന്നതിന് സാധിക്കാതെ വരും. പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ആവശ്യ സ്ഥലത്ത് പാൻ നമ്പറോ ആധാർ നമ്പറോ ഏതെങ്കിലും ഒന്ന് നൽകിയാൽ മതിയാകും. ഇവ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഈ നമ്പരുകളുടെ കൈമാറ്റം അനുവദിക്കില്ല. സമയ പരിധിക്കകം ആധാറുമായി പാൻ ലിങ്ക് ചെയ്യാത്തതിന് പിഴ ഈടാക്കാം.

2022 മാര്‍ച്ച് 31-നോ അതിനുമുമ്പോ അവരുടെ ആധാറുമായി പാന്‍ ലിങ്ക് ചെയ്യണം എന്നായിരുന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നേരത്തെയുള്ള സർക്കുലർ. ഇതിന് ശേഷം മൂന്ന് മാസം 500 രൂപ പിഴ ഈടാക്കി പാൻ ആധാർ ലിങ്ക് ചെയ്യാൻ സൗകര്യമൊരുക്കു. ഇതിന് ശേഷം പിഴ ഈടാക്കുന്നത് 1000 രൂപയാക്കി. ഇനി ലിങ്ക് ചെയ്യുന്നവർ 1,000 രൂപ പിഴ നൽകണം. ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാത്തതിന് 10,000 രൂപ എന്നിങ്ങനെ പിഴ വരാം.
എങ്ങനെ ലിങ്ക് ചെയ്യാം
പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഓൺലൈനായി സാധിക്കും. ഇതിന് www.incometax.gov.in/iec/foportal സന്ദർശിക്കണം. വൈബ്സൈറ്റിലെ Quick Links എന്ന ഭാഗത്തുള്ള Link Aadhar തിരഞ്ഞെടുക്കുക. ആധാര്‍ പാന്‍ വിവരങ്ങശള്‍ നല്‍കിയ ശേഷം വാലിഡേറ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. നേരത്തെ ആധാര്‍ പാനുമായി ലിങ്ക് ചെയ്തതാണെങ്കില്‍ ഈ വിവരം സ്ക്രീനിൽ തെളിയും. ലിങ്ക് ചെയ്യാത്തവര്‍ക്ക് 1,000 രൂ ചെല്ലാൻ അടച്ച ശേഷം ലിങ്ക് ചെയ്യാം വിവരങ്ങൾ നല്‍കിയ ശേഷം ലിങ്ക് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് 6 അക്ക ഒടിപി നൽകണം. കൃത്യമായ തുകയുടെ ചെല്ലാന്‍ അടച്ചില്ലെങ്കില്‍ അസാധുവായി കണക്കാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications