കോവിഡിന് ശേഷം പല വിദേശ രാജ്യങ്ങളിലും തൊഴിലാളി ദൈര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഇത് പരമാവധി മുതലാക്കുന്നവരില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടുതലുമാണ്. കൂട്ടത്തില്‍ നല്ലൊരു പങ്ക് മലയാളികളുമുണ്ട്. വിദേശ രാജ്യങ്ങളിലെ ഒഴിവുകളെ അവസരങ്ങളാക്കി അങ്ങോട്ട് ചേക്കേറുന്ന മലയാളികള്‍ കൂടുകയാണ്. ഇത്തരക്കാര്‍ക്ക് സഹായകമാകുന്നൊരു തരം വിസയാണ് 'ജോബ് സീക്കേഴ്സ് വിസ'.
അതാത് രാജ്യത്തെ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ നിശ്ചിത കാലയളവ് രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന വിസയാണിത്. ജോലി കണ്ടെത്തിയാല്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതോടെ അവിടെ താമസിക്കാന്‍ സാധിക്കും. ജര്‍മനി, ഓസ്ട്രേലിയ, സ്വീഡന്, യുഎഇ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ ജോബ് സീക്കേഴ്സ വിസയെ പറ്റി വിശദമായി അറിയാം.
ജര്‍മനി
2012 ലാണ് ജര്‍മനി ജോബ് സീക്കേഴ്സ് വിസ അവതരിപ്പിക്കുന്നത്. 6 മാസമാണ് ഈ വിസയുടെ കാലാവധി. ജര്‍മന്‍ സര്‍വകലാശാലയില്‍ നിന്നോ തതുല്യമായ വിദേശ സര്‍വകലാശാലയില്‍ നിന്നോ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവര്‍ക്ക് വിസ ലഭിക്കും. 5 വര്‍ഷം ബന്ധപ്പെട്ട മേഖയില്‍ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. ജര്‍മനിയിലുള്ള കാലമത്രയും താമസിക്കാന്‍ ആവശ്യമായ പണം കയ്യിലുണ്ടെന്ന് കാണിക്കുന്ന രേഖ, മെഡിക്കല്‍/ ട്രാവല്‍ ഇന്‍ഷൂറന്‍സ് എന്നിവ ആവശ്യമാണ്.

ജര്‍മന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ ജോബ് സീക്കേഴ്സ് വിസയ്ക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഓസ്ട്രേലിയ
6 മാസ കാലാവധിയുള്ള ഓസ്ട്രേലിയയിലെ ജോബ് സീക്കേഴ്സ് വിസ ലഭിക്കാന്‍ യോഗ്യതകള്‍ അല്പം കട്ടിയാണ്. ഉയര്‍ന്ന യോഗ്യതയുള്ള, യോഗ്യതാ മാര്‍ക്ക് 70 പോയിന്റ് കടക്കുന്നവര്‍ക്കാണ് വിസ ലഭിക്കുക. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യതയായി വേണ്ടത്.
മാത്സ്, ഐടി, നാച്യുറല്‍ സയന്‍സ്, ടെക്നോളജി എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും പിഎച്ചഡികാര്ക്കും പ്രത്യേക പരിഗണന ലഭിക്കും. ജര്‍മന്‍, ഇംഗ്ലീഷ് യോഗ്യതയുള്ളവര്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.
ഓസ്ട്രേലിയന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ അപേക്ഷ സമര്‍പ്പിക്കാം. രേഖകളുടെ ഒറിജിനലും കോപ്പിയും കൃത്യമായി സമര്‍പ്പിക്കണം. ഇംഗ്ലീഷ്/ ജര്‍മനി ഭാഷകളിലില്ലാത്ത രേഖകള്‍ ട്രാന്സ്ലേഷന് ചെയ്ത് സമര്‍പ്പിക്കണം.
സ്വീഡന്
ഈയിടെയാണ് സ്വീഡന് ജോബ് സീക്കേഴ്സ് വിസ അവതരിപ്പിച്ചത്. ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് 3 മാസത്തേക്ക് വിസ ലഭിക്കും. ആവശ്യക്കാര്‍ക്ക് 6 മാസത്തേക്ക് കാലാവധി നീട്ടി നല്‍കും. ബാച്ചിലര്‍, മാസ്റ്റേഴ്സ് ബിരുദമുള്ളവര്‍ക്ക് സ്വീഡനില്‍ ജോബ് സീക്കേഴ്സ് വിസയ്ക്ക് അപേക്ഷിക്കാം. സ്വീഡനിലുള്ള കാലമത്രയും കാലാവധിയുള്ള പാസ്പോര്‍ട്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവ അപേക്ഷകന് ആവശ്യമാണ്.
ഇന്ത്യയിലെ സ്വീഡന് എംബസി/ കോണ്‍സുലേറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കാന്‍ രാജ്യത്തെ സര്‍വകലാശാലകളുമായി ബന്ധപ്പെടാന്‍ സ്വീഡിഷ് കൗണ്‍സില്‍ ഫോര്‍ ഹയര്‍ ഏജ്യുക്കേഷനുള്ള അനുമതി പത്രം കൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പോര്‍ച്ചുഗല്‍
വിദേശ പൗരന്മാര്ക്ക് പോര്‍ച്ചുഗലിലെ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ 120 ദിവസം കാലാവധിയുള്ള ജോബ് സീക്കേഴ്സ് വിസ ലഭിക്കും. സിംഗില്‍ എന്‍ട്രി വിസയുടെ കാലാവധി 60 ദിവസം കൂടി നീട്ടി ലഭിക്കും. യോഗ്യതകളെ പറ്റി പ്രത്യേക നിബന്ധനകള്‍ നിഷ്കര്‍ഷിക്കുന്നില്ല. പോര്‍ച്ചുഗലില്‍ ചെലവഴിക്കുന്ന സമയത്തൊട്ടാകെ സാധുതയുള്ള പാസ്പോര്‍ട്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ്, ജോലി ലഭിച്ചില്ലെങ്കില്‍ തിരികെ നാട്ടിലേക്കുമുള്ള ടിക്കറ്റ് വിവരങ്ങള്‍ എന്നിവ ആവശ്യമാണ.
ഇന്ത്യയിലെ പോര്‍ച്ചുഗല്‍ എംബസിയില്‍ അപേക്ഷ സമര്‍പ്പിക്കാം. ക്രിമിനല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, 2 ഫോട്ടോ, സാമ്പത്തിക രേഖകള്‍, ട്രാവല്‍ ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications