ബജറ്റിൽ പ്രഖ്യാപിച്ച പുതിയ കുറഞ്ഞ ആദായനികുതി നിരക്ക് തിരഞ്ഞെടുത്താൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് എന്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കുറഞ്ഞ വ്യക്തിഗത ആദായനികുതി വ്യവസ്ഥയിൽ നികുതി അടയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് നിലവിലെ നികുതി ഘടനയിൽ അവർക്ക് അവകാശപ്പെടുന്ന മിക്കവാറും എല്ലാ നികുതി ഇളവുകളും ഉപേക്ഷിക്കേണ്ടിവരും. സെക്ഷൻ 80 സി (പി‌എഫ്, എൻ‌പി‌എസ്, ലൈഫ് ഇൻഷുറൻസ് പ്രീമിയം), സെക്ഷൻ 80 ഡി (മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം), എച്ച്ആർ‌എയ്ക്ക് നികുതിയിളവ്, ഭവനവായ്പയ്ക്ക് നൽകുന്ന പലിശ എന്നിവ ഉൾപ്പെടുന്ന പുതിയ നികുതിയിളവുകൾ ഉപേക്ഷിക്കേണ്ടി വരും.

പുതിയ നികുതി വ്യവസ്ഥയിൽ, വിവിധ നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യാതെ വ്യക്തികൾക്ക് കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കാൻ തിരഞ്ഞെടുക്കാം. ഏതാണ് കൂടുതൽ പ്രയോജനകരമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് വ്യക്തികൾക്ക് പഴയതും പുതിയതുമായ നികുതി വ്യവസ്ഥയിൽ അവരുടെ ബാധ്യതകൾ തീർക്കേണ്ടതുണ്ട്. പുതിയ നികുതി തിരഞ്ഞെടുക്കുകയാണെങ്കിൽ നികുതിദായകർ ഉപേക്ഷിക്കേണ്ട പ്രധാന ഇളവുകളുടെ ലിസ്റ്റ് ഇതാ..

ബജറ്റിൽ പ്രഖ്യാപിച്ച പുതിയ കുറഞ്ഞ ആദായനികുതി നിരക്ക് തിരഞ്ഞെടുത്താൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് എന്ത്
  • നാലുവർഷത്തിനിടെ രണ്ടു തവണ ലഭിക്കുന്ന ജീവനക്കാർക്ക് ലഭ്യമായ യാത്രാ അലവൻസ് ഇളവ്
  • സാധാരണയായി ശമ്പളത്തിന്റെ ഭാഗമായി ലഭിക്കുന്ന ഹൌസ് റെന്റ് അലവൻസ്
  • നിലവിൽ ശമ്പളമുള്ള നികുതിദായകർക്ക് 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭ്യമാണ്
  • സെക്ഷൻ 16ൽ അടങ്ങിയിരിക്കുന്ന വിനോദ അലവൻസ്, തൊഴിൽ / പ്രൊഫഷണൽ നികുതി എന്നിവയ്ക്കുള്ള കിഴിവ്
  • സെക്ഷൻ 57 ലെ വകുപ്പ് (iia) പ്രകാരം കുടുംബ പെൻഷനിൽ നിന്നുള്ള 15000 രൂപ കിഴിവ്
  • സെക്ഷൻ 80 സി പ്രകാരം ഏറ്റവും സാധാരണയായി ക്ലെയിം ചെയ്യുന്ന കിഴിവുകളും നഷ്ടമാകും. പ്രോവിഡന്റ് ഫണ്ട് സംഭാവനകൾക്കായി അവകാശപ്പെടുന്ന പൊതുവായി ലഭ്യമായ സെക്ഷൻ 80 സി കിഴിവുകൾ, ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികൾക്കുള്ള സ്കൂൾ ട്യൂഷൻ ഫീസ്, വിവിധ നിർദ്ദിഷ്ട നിക്ഷേപങ്ങളായ ELSS, NPS, PPF മുതലായവ ഇതിൽ ഉൾപ്പെടുന്നു.
  • സെക്ഷൻ 80 ഡി പ്രകാരം മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിനായി ക്ലെയിം ചെയ്യുന്ന കിഴിവും ലഭിക്കില്ല.
  • 80 ഡിഡി, 80 ഡിഡിബി എന്നീ വകുപ്പുകൾ പ്രകാരം വൈകല്യത്തിനുള്ള നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ സാധിക്കില്ല.
  • വിദ്യാഭ്യാസ വായ്പയ്ക്ക് അടച്ച പലിശയ്ക്ക് നികുതിയിളവ് ക്ലെയിം ചെയ്യാനാവില്ല
  • സെക്ഷൻ 80 ജി പ്രകാരം ലഭ്യമായ ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് നൽകുന്ന സംഭാവനകൾക്ക് നികുതി ഇളവ് ലഭിക്കില്ല 

English summary

ബജറ്റിൽ പ്രഖ്യാപിച്ച പുതിയ കുറഞ്ഞ ആദായനികുതി നിരക്ക് തിരഞ്ഞെടുത്താൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് എന്ത്?

Individuals wishing to pay taxes under the new low-income tax regime will have to waive almost all the tax deductions they are entitled to in the current tax structure. Read in malayalam.
Story first published: Sunday, February 2, 2020, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X