ഒരു കലണ്ടര്‍ വര്‍ഷത്തിന്റെ ഏപ്രില്‍ 1 മുതല്‍ അടുത്ത കലണ്ടര്‍ വര്‍ഷത്തിന്റെ മാര്‍ച്ച് 31 -ന് അവസാനിക്കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക വര്‍ഷം. സാമ്പത്തിക വര്‍ഷം നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചില വ്യാജ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് ഇക്കഴിഞ്ഞ മാര്‍ച്ച് 30 -ന് ധനമന്ത്രാലയം പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയില്‍ പരോക്ഷ നികുതി കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തമുള്ള കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും ഈ കുറിപ്പ് ട്വിറ്ററിലൂടെ പങ്കിട്ടു.
'സാമ്പത്തിക വര്‍ഷം നീട്ടിയതായുള്ള വ്യാജ വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിലെ മറ്റു ചില ഭേദഗതികളുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് 30 -ന് ഇന്ത്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം തെറ്റായി ഉദ്ധരിച്ചതാണിവ. ആയതിനാല്‍, സാമ്പത്തിക വര്‍ഷത്തിന്റെ വിപുലീകരണം ഉണ്ടാവുന്നതല്ല,' പത്രക്കുറിപ്പ് വിശദമാക്കുന്നു. സാമ്പത്തിക വര്‍ഷം എന്താണെന്നും ഇത് മുന്‍വര്‍ഷവും കണക്കെടുപ്പ് വര്‍ഷവും (അസസ്മെന്റ് വര്‍ഷം) തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും താഴെ വ്യക്തമാക്കുന്നു.
1. എന്താണ് സാമ്പത്തിക വര്‍ഷം?
കമ്പനികളുടെ ബാലന്‍സ് ഷീറ്റുകളും വരുമാന പ്രസ്താവനകളും സാധാരണയായി ഒരു വര്‍ഷത്തെ കാലയളവിനായി തയ്യാറാക്കപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളമിത് ഏപ്രില്‍ 1 -ന് ആരംഭിച്ച് മാര്‍ച്ച് 31 -ന് അവസാനിക്കും. അക്കൗണ്ടിംഗ് വരുമാനത്തിന്റെ ഈ കാലഘട്ടത്തെ സാമ്പത്തിക വര്‍ഷം എന്ന് വിളിക്കുന്നു. അതിനാല്‍, 2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിനെ 2020-21 സാമ്പത്തിക വര്‍ഷം എന്നു പറയുന്നു. ഈ കാലയളവ് ഓരോ രാജ്യത്തിനും വ്യത്യാസമാണ്.
2. എന്താണ് കണക്കെടുപ്പ് വര്‍ഷം (അസസ്മെന്റ് വര്‍ഷം)?
വരുമാനത്തിന് നികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക്, ഒരു സാമ്പത്തിക വര്‍ഷത്തിന്റെ തൊട്ടടുത്ത വര്‍ഷത്തെ കണക്കെടുപ്പ് വര്‍ഷമായി വിലയിരുത്തുന്നു. സാമ്പത്തിക വര്‍ഷത്തിന് ശേഷം വരുന്ന കണക്കെടുപ്പു വര്‍ഷത്തില്‍, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്യുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ വരുമാനം വിലയിരുത്തുന്നത് 2021-22 കണക്കെടുപ്പ് വര്‍ഷത്തിലായിരിക്കും.
3. എന്താണ് മുന്‍വര്‍ഷം?
ആദായനികുതി ആവശ്യങ്ങള്‍ക്കായി, സാമ്പത്തിക വര്‍ഷത്തെ മുന്‍വര്‍ഷം എന്നും വിളിക്കാവുന്നതാണ്. കാരണം, ഇത് സാധാരണയായി വര്‍ഷം തോറും വരുമാനം നേടുന്നതിന് തുല്യമാണ്. എങ്കിലും, മുന്‍വര്‍ഷത്തെ കാലയളവും ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിന്, 2019 ഒക്ടോബര്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഒരു സ്ഥാപനത്തെ എടുക്കുക. വിലയിരുത്തലിനുള്ള മുന്‍ വര്‍ഷം 2019 ഒക്ടോബര്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെയാണ്. മുന്‍വര്‍ഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുമ്പോള്‍ മറ്റ് സാഹചര്യങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു വ്യക്തി വിരമിക്കുകയാണെങ്കില്‍, വിരമിച്ച വ്യക്തിയുടെ മുന്‍വര്‍ഷം സാമ്പത്തിക വര്‍ഷത്തേക്കാള്‍ കുറവായിരിക്കും.
4. ജനുവരി ഒന്നിന് വിപരീതമായി സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്നത് എന്തുകൊണ്ട്?
ഇതിന്റെ കാരണം സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാല്‍, 150 വര്‍ഷത്തിലേറെ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടനില്‍ ഏപ്രില്‍ 1 തൊട്ടാണ് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. സ്വാതന്ത്ര്യാനന്തരവും പല കാര്യങ്ങളിലും ഇന്ത്യന്‍ ഭരണകൂടം ബ്രിട്ടീഷ് വ്യവസ്ഥകള്‍ പിന്തുടര്ന്നതാവാം ഇതിന് കാരണമെന്ന് അനുമാനിക്കാം.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications