പുതിയ ബിസിനസ് ആരംഭിക്കുകയാണോ? തീർച്ചയായും ജി.എസ്.ടി നമ്പറിന് അപേക്ഷിക്കണം
നിങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിക്കുകയാണോ? ഇന്ത്യയിലാണ് ബിസിനസ് തുടങ്ങുന്നതെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം. നിലവിലെ പരിധിക്കു മുകളിൽ വിറ്റുവരവുള്ള കമ്പനിയാണെങ്കിൽ ചരക്ക് സേവന നികുതിയിൽ (ജിഎസ്ടി) നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഒപ്പം ഒരു യുണീക്ക് ജി.എസ്.ടി ഐഡന്റിഫിക്കേഷൻ നമ്പറും (ജി.എസ്.ടി.ഐ.എൻ) നിങ്ങൾക്ക് ലഭിക്കും. ഇത് എളുപ്പത്തിൽ ഓൺലൈൻ മാർഗം ചെയ്യാൻ സാധിക്കും.
എന്താണ് ജി.എസ്.ടി
ഇന്ത്യയിലെ നികുതി സംവിധാനത്തെ സംബന്ധിച്ച് ചരിത്രം സൃഷ്ടിച്ച തീരുമാനമായിരുന്നു ജി.എസ്.ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയിരുന്ന പല പരോക്ഷ നികുതികളും ഒഴിവാക്കപ്പെട്ടു. അതായത് എക്സൈസ് ഡ്യൂട്ടി, സർവീസ് ടാക്സ്, വാല്യു ആഡഡ് ടാക്സ് (VAT) തുടങ്ങിയവയാണ് അത്തരം ചില നികുതികൾ. ഈ നികുതികളെല്ലാം ഒഴിവാക്കി സമഗ്രമായ നികുതി ഘടനയിലേക്ക് ചുവടുമാറാൻ ജി.എസ്.ടിയിലൂടെ സാധിച്ചു. 2000 കാലഘട്ടത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഗുഡ്സ് & സർവീസസ് ടാക്സ് എന്ന ആശയം വരുന്നത്.
ഇന്ത്യയിൽ ജി.എസ്.ടി ആദ്യമായി നടപ്പാക്കിയത് 2017 ജൂലൈ 1നാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്താനും, അതുവഴി സമ്പദ്ഘടനയും മെച്ചപ്പെടുത്താനും ഇത് സഹായിച്ചു.
ജി.എസ്.ടി നമ്പറിനു വേണ്ടി എങ്ങനെ അപേക്ഷിക്കാം? 6 പ്രധാന സ്റ്റെപ്പുകൾ ഏതെല്ലാം?
1. ജി.എസ്.ടി പോർട്ടൽ
ആദ്യം ജി.എസ്.ടി യുടെ ഔദ്യോഗിക വെബ് പോർട്ടലായ www.gst.gov.in. സന്ദർശിക്കുക. റിട്ടേണുകൾ ഫയൽ ചെയ്യൽ, പേയ്‌മെൻ്റുകൾ ട്രാക്ക് ചെയ്യൽ എന്നിവ ഉൾപ്പെടെ, ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നടക്കുന്ന സർക്കാർ സൈറ്റാണിത്.
2. പുതിയ യൂസർ അക്കൗണ്ട്
വെബ്സൈറ്റിൽ എത്തിയതിനു ശേഷം സർവീസസ് ടാബ് പരിശോധിക്കുക. അതിനു കീഴെ ഉള്ള രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, ശേഷം ന്യൂ രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇനി ചില തിരിച്ചറിയൽ രേഖകൾ ആവശ്യമുണ്ട്;
- നിങ്ങളുടെ ബിസിനസിന്റെ നിയമപരമായ പേര് (പാൻ പ്രകാരം)
- ബിസിനസിന്റെയോ ഉടമസ്ഥൻ്റെയോ പാൻ
- ഇമെയിൽ അഡ്രസ്സും മൊബൈൽ നമ്പറും
- ബിസിനസ് സ്ഥലം
ഈ വിവരങ്ങൾ സമർപ്പിച്ചതിന് ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഈ-മെയിലിലും ഒരു ഒ.ടി.പി വരും.
3. ടെമ്പററി റെഫറൻസ് നമ്പർ (ടി.ആർ.എൻ)
ഒ.ടി.പി വന്നതിനു ശേഷം ഒരു ടെമ്പററി റഫറൻസ് നമ്പർ (ടി.ആർ.എൻ) പോർട്ടലിൽ വരുന്നു. പോർട്ടലിലേക്ക് തിരികെ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ പ്രക്രിയയുമായി മുന്നോട്ട് പോകുന്നതിന് ഈ ടി.ആർ.എൻ ഉപയോഗിക്കുക. ടി.ആർ.എൻ നൽകിയതിന് ശേഷം നിങ്ങൾക്ക് മറ്റൊരു ഒ.ടി.പി ലഭിക്കും.

4. അപേക്ഷ പൂരിപ്പിക്കുക
നിങ്ങൾ അപേക്ഷയുടെ പാർട്ട് ബി നിർബന്ധമായും പൂരിപ്പിക്കണം. ബിസിനസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളാണ് ഈ പാർട്ടിൽ ആവശ്യപ്പെടുന്നത്. എന്തെല്ലാമെന്ന് പരിശോധിക്കാം;
- ബിസിനസിന്റെ ശരിയായ പേര്, പാൻ, ബിസിനസ്സിൻ്റെ പ്രധാന സ്ഥലം, മറ്റു ബിസിനസ്സ് ലൊക്കേഷനുകൾ.
- പാർട്ട്നെറിന്റെ പേര്, പാൻ, ബിസിനസ്സ് ഉടമകളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ
- ബിസിനസിന് വേണ്ടി ജി.എസ്.ടി അപേക്ഷയിൽ ഒപ്പിടാനും അപേക്ഷ സമർപ്പിക്കാനും അധികാരമുള്ള വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ.
- ബിസിനസിൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക.
- വാടക കരാർ, വൈദ്യുതി ബിൽ അല്ലെങ്കിൽ വസ്തുവിന്റെ നികുതി അടച്ച രസീത് പോലുള്ള രേഖകൾ അഡ്രസ്സ് പ്രൂഫായി അപ്‌ലോഡ് ചെയ്യുക.
- ഏത് തരം രജിസ്ട്രേഷനാണ് ചെയ്യുന്നതെന്ന് തിരഞ്ഞെടുക്കുക
"മാസ്റ്റർസ്ട്രോക്ക് സേവിംഗ്സ് അക്കൗണ്ട്"; വമ്പൻ ആനുകൂല്യങ്ങളാണ് ഈ ബാങ്ക് ഉറപ്പാക്കുന്നത്
5. ആവശ്യമായ രേഖകൾ
- ബിസിനസ്സിൻ്റെയോ ഉടമസ്ഥൻ്റെയോ പാൻ കാർഡ്
- അപേക്ഷകളിൽ ഔദ്യോഗികമായി ഒപ്പിട്ട വ്യക്തിയുടെ ആധാർ കാർഡ്
- ബിസിനസിന്റെ അഡ്രസ്സ് പ്രൂഫ് (വാടക കരാർ, വൈദ്യുതി ബിൽ മുതലായവ)
- ബാങ്ക് സ്റ്റേറ്റ്മെൻ്റ്
- ബിസിനസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (കമ്പനികൾക്കും എൽ.എൽ.പികൾക്കും)
6. പരിശോധിക്കുക
ഇനി സമർപ്പിച്ച രേഖകളെല്ലാം പരിശോധിക്കണം.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് (ഇ.വി.സി) അയക്കും.
- ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്
ഇത്രയും പൂർത്തിയായാൽ നിങ്ങൾക്ക് ഒരു അക്നോളജ്മെൻ്റ് നമ്പർ ലഭിക്കും. ശേഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ഇമെയിൽ വഴി നിങ്ങളുടെ ജി.എസ്.ടി.ഐ.എൻ ഉം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കും.


Click it and Unblock the Notifications


