തിരക്കുള്ള റൂട്ടുകളിൽ, പ്രത്യേകിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം തീവണ്ടിയിൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ അത്ര എളുപ്പമല്ലാത്ത കാര്യമാണ് കൺഫേം ടിക്കറ്റ്. മുൻകൂട്ടി പ്ലാൻ ചെയ്ത് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തയവർക്കാണ് കൺഫേം ടിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുതൽ. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റാണെങ്കിൽ തീവണ്ടി യാത്ര ആരംഭിക്കുന്നതിന് 4 മണിക്കൂർ മുൻപ് ചാർട്ട് തയ്യാറാക്കുമ്പോഴാണ് ടിക്കറ്റ് കൺഫേം ആണോ അല്ലയോ എന്ന് യാത്രക്കാർക്ക് അറിയാൻ സാധിക്കുന്നത്.
പതിവായി തീവണ്ടി യാത്രക്കാരാണെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ പണി തന്നിട്ടുണ്ടാകും. ദീർഘദൂര യാത്ര കൂടാതെ ഇടയിലുള്ള പ്രധാന സ്റ്റേഷനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പണികിട്ടിയവരും കാണും.
കയ്യിലെ പണം കളയുന്നതിനൊപ്പം അവസാന നിമിഷം യാത്ര കുളമാക്കുന്നതാണ് ഇതിന്റെ ഫലം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പലർക്കും റിമോട്ട് ലോക്കേഷൻ വെയ്റ്റിംഗ് ലിസ്റ്റിലും പൂൾഡ് ക്വാട്ട വെയ്റ്റിംഗ് ലിസ്റ്റിലുമാണ് ടിക്കറ്റ് ലഭിക്കുന്നത്. ഇവ കൃത്യമായി മനസിലാക്കിയാൽ ടിക്കറ്റ് കൺഫേം ആകുമോ എന്നതിനെ പറ്റി ഏകദേശ ധാരണ ലഭിക്കും.

എന്താണ് റിമോട്ട് ലേക്കേഷൻ വെയ്റ്റിംഗ് ലിസ്റ്റ്
വെയിറ്റിംഗ് ലിസ്റ്റ് സൗകര്യത്തിന് കീഴിൽ വരുന്ന വ്യത്യസ്ത വിഭാഗം വെയ്റ്റിംഗ് ലിസ്റ്റുകളാണ് റിമോട്ട് ലൊക്കേഷൻ വെയിറ്റിംഗ് ലിസ്റ്റും പൂൾഡ് ക്വാട്ട വെയിറ്റിംഗ് ലിസ്റ്റും. RLWL എന്നറിയപ്പെടുന്ന റിമോട്ട് ലൊക്കേഷൻ വെയിറ്റിംഗ് ലിസ്റ്റിന് കീഴിൽ തീവണ്ടി യാത്രക്കാർക്ക് ഇന്റർമീഡിയറ്റ് റെയിൽവേ സ്റ്റേഷനുകളിലേക്കാണ് (തീവണ്ടി യാത്ര ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ഇടയിലുള്ള സ്റ്റേഷനുകൾ) ട്രെയിൻ ടിക്കറ്റുകൾ നൽകുന്നത്. സാധാരണയായി പ്രത്യേക റെയിൽവേ റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലാണ് ഇത് ചെയ്യുന്നത്.
റിമോട്ട് ലൊക്കേഷൻ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾക്ക് പ്രത്യേകം മുൻഗണന ലഭിക്കും. ഓരോ സ്റ്റേഷനിലും ലഭ്യമായ സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് റിമോട്ട് ലൊക്കേഷൻ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റിന് കൺഫമേഷൻ ലഭിക്കുമോ എന്ന് തീരുമാനിക്കാൻ സാധിക്കുക. റിമോട്ട് ലൊക്കേഷൻ റെയിൽവെ സ്റ്റേഷനുകൾ തീവണ്ടി പുറപ്പെടുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് സ്വന്തം ചാർട്ട് തയ്യാറാക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള ടിക്കറ്റുകൾക്ക് കൺഫമേഷൻ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്.
എന്താണ് പൂൾഡ് ക്വാട്ട വെയ്റ്റിംഗ് ലിസ്റ്റ്
PQWL എന്നും അറിയപ്പെടുന്ന പൂൾഡ് ക്വാട്ട വെയ്റ്റിംഗ് ലിസ്റ്റ് നിരവധി ചെറിയ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പങ്കിടുന്നത്. സാധാരണയായി പൂൾഡ് ക്വാട്ട തീവണ്ടി യാത്ര ആരംഭിക്കുന്ന റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രവർത്തിക്കുക. അതിനാൽ ഒരൊറ്റ പൂൾഡ് ക്വാട്ട മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ.
യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽ നിന്ന് ടെർമിനേറ്റിംഗ് സ്റ്റേഷന് മുന്നേയുള്ള റെയിൽവേ സ്റ്റേഷനിലേക്കോ അല്ലെങ്കിൽ ഇന്റർമീഡിയറ്റ് സ്റ്റേഷനിൽ നിന്ന് ടെർമിനേറ്റിംഗ് സ്റ്റേഷനിലേക്കോ അല്ലെങ്കിൽ രണ്ട് ഇന്റർമീഡിയറ്റ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലോ യാത്ര ചെയ്യുന്നവർക്കാണ് റെയിൽവേ പൂൾഡ് ക്വാട്ട ടിക്കറ്റ് അനുവദിക്കുന്നത്.
പൂൾഡ് ക്വാട്ട ടിക്കറ്റുകൾ വിറ്റുതീർന്നു കഴിഞ്ഞാലാണ് പൂൾഡ് ക്വാട്ട വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. മുൻഗണനാ പട്ടികയിൽ ജനറൽ വെയിറ്റിംഗ് ലിസ്റ്റുകളേക്കാൾ പരിഗണന കഴിഞ്ഞതിനാൽ പൂൾഡ് ക്വാട്ട വെയ്റ്റിംഗ് ലിസ്റ്റ് കൺഫേം സാധ്യത കുറവാണ്.
ഇവ കൂടാതെ ജനറൽ വെയിറ്റിംഗ് ലിസ്റ്റ്, റിമോട്ട് ലൊക്കേഷൻ ജനറൽ വെയിറ്റിംഗ് ലിസ്റ്റ്, റോഡ്സൈഡ് സ്റ്റേഷൻ വെയിറ്റിംഗ് ലിസ്റ്റ്, റിക്വസ്റ്റ് വെയ്റ്റിംഗ് ലിസ്റ്റ്, തത്കാൽ വെയിറ്റിംഗ് ലിസ്റ്റ് എന്നിവയുൾപ്പെടെ മറ്റ് തരത്തിലുള്ള വെയ്റ്റിംഗ് ലിസ്റ്റുകളും തീവണ്ടി യാത്രക്കാർക്കിടയിലുണ്ട്.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?



Click it and Unblock the Notifications