ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥ എന്ത്? ജിഡിപി വളർച്ചാ നിരക്ക് വ്യക്തമാക്കുന്നത് ഇങ്ങനെ

The Ministry of Statistics and Program Implementation released the figures for the fourth quarter of the last fiscal year and provisional estimates of full-year GDP growth

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) നാലാം പാദത്തിലെ (ജനുവരി മുതൽ മാർച്ച് വരെ) കണക്കുകളും മുഴുവൻ വർഷത്തെ ജിഡിപി വളർച്ചാ നിരക്കിന്റെ താൽക്കാലിക കണക്കുകളും വെള്ളിയാഴ്ച സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ടു. അടുത്ത വർഷം ജനുവരിയിൽ മന്ത്രാലയം 20 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യ പരിഷ്കരിച്ച എസ്റ്റിമേറ്റുകൾ പുറത്തിറക്കുമ്പോൾ താൽക്കാലിക കണക്ക് വീണ്ടും പരിഷ്കരിക്കപ്പെടുമെന്ന് പറയുന്നു.

ജിഡിപി വളർച്ച നിരക്ക്

ജിഡിപി വളർച്ച നിരക്ക്

2019-20ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 4.2 ശതമാനം വളർച്ച നേടി. പുതിയ ജിഡിപി ഡാറ്റാ സീരീസ് പ്രകാരം രജിസ്റ്റർ ചെയ്ത ജിഡിപിയുടെ ഏറ്റവും കുറഞ്ഞ വാർഷിക വളർച്ചാ നിരക്കാണിത്. 2019 ജൂലൈയിൽ ആ വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ സർക്കാർ പ്രതീക്ഷിച്ച 8.5 ശതമാനം വളർച്ചയിൽ നിന്ന് ഇത് വളരെ അകലെയാണ്, മാത്രമല്ല ഈ വർഷം ഫെബ്രുവരി അവസാനം രണ്ടാം അഡ്വാൻസ് എസ്റ്റിമേറ്റ് നിർദ്ദേശിച്ച 5 ശതമാനത്തേക്കാൾ വളരെ കുറവാണ് നിലവിലെ വള‍‍‍ർച്ച നിരക്ക്.

നൊമിനൽ ജിഡിപി ഇടിഞ്ഞു

നൊമിനൽ ജിഡിപി ഇടിഞ്ഞു

മുകളിൽ സൂചിപ്പിച്ചത് യഥാർത്ഥ ജിഡിപി വളർച്ചാ നിരക്കാണ്. നൊമിനൽ ജിഡിപിയിലും ഇടിവ് കാണാം. നൊമിനൽ ജിഡിപി വളർച്ചയിൽ പണപ്പെരുപ്പ നിലവാരം കുറച്ചു കൊണ്ടാണ് യഥാർത്ഥ ജിഡിപിയിലെത്തുന്നത്. 2019-20 ജൂലൈയിൽ ബജറ്റ് അവതരണ സമയത്ത് നൊമിനൽ ജിഡിപി 12% -12.5% ​​വളർച്ച നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ താത്ക്കാലിക കണക്കുകൾ പ്രകാരം ഇത് വെറും 7.2% ആയാണ് കണക്കാക്കുന്നത്. 2018-19ൽ നൊമിനൽ ജിഡിപി 11% ആയി വർദ്ധിച്ചു.

കാരണങ്ങൾ

കാരണങ്ങൾ

നൊമിനൽ ജിഡിപി വളർച്ചയിലെ ഈ കുത്തനെയുള്ള ഇടിവ്, മറ്റെന്തിനെക്കാളും വലുതാണ്. മാർച്ച് അവസാന വാരത്തിൽ കൊവിഡ് -19നെ തുടർന്നുള്ള ലോക്ക്ഡൌൺ ബാധിക്കുന്നതിനു മുമ്പു തന്നെ ഇന്ത്യയുടെ വളർച്ചാ വേഗത കുറയുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. നൊമിനൽ ജിഡിപി കുത്തനെ ഇടിയാൻ രണ്ട് കാരണങ്ങളുണ്ട്.

കണക്കുകൂട്ടലുകളുടെ അടിസ്ഥാനം

കണക്കുകൂട്ടലുകളുടെ അടിസ്ഥാനം

ഒന്നാമതായി, നാമമാത്രമായ ജിഡിപി വളർച്ചാ നിരക്ക് രാജ്യത്തെ എല്ലാ ധനപരമായ കണക്കുകൂട്ടലുകളുടെയും അടിസ്ഥാനമാണ്. ഗവൺമെന്റ് നൊമിനൽ ജിഡിപി കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് സമാഹരിക്കുന്ന വരുമാനത്തിന്റെ അളവും ചെലവഴിക്കാൻ കഴിയുന്ന പണവും നിശ്ചയിക്കുക. അതുകൊണ്ട് തന്നെ നൊമിനൽ ജിഡിപി വളർച്ചാ നിരക്കിന്റെ കുത്തനെയുള്ള ഇടിവ് അടിസ്ഥാനപരമായി സമ്പദ്‌വ്യവസ്ഥയിലെ മറ്റെല്ലാ കണക്കുകൂട്ടലുകളെയും തകിടം മറിക്കും. ഉദാഹരണത്തിന്, കുത്തനെ ഇടിവ് അർത്ഥമാക്കുന്നത് സർക്കാരിന് പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ല, അതുപോലെ തന്നെ, സർക്കാർ ആഗ്രഹിക്കുന്നത്രയും ചെലവഴിക്കാൻ കഴിയില്ല എന്നാണ്.

തകർച്ചയുടെ വ്യാപ്തി

തകർച്ചയുടെ വ്യാപ്തി

രണ്ടാമതായി, നൊമിനൽ ജിഡിപി വളർച്ചയിലെ ഗണ്യമായ ഇടിവ് സാമ്പത്തിക വളർച്ചാ തകർച്ചയുടെ വ്യാപ്തി വിലയിരുത്താൻ സർക്കാരിനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്നു. ഇത് തെറ്റായ നയനിർമ്മാണത്തിലേക്ക് നയിക്കുന്നു. കാരണം സർക്കാർ യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഒരു സമ്പദ്‌വ്യവസ്ഥയ്ക്കായാണ് നയങ്ങൾ നിർമ്മിക്കുന്നത്. ഉദാഹരണത്തിന്, കുത്തനെ മന്ദഗതിയിലായ ഒരു സമ്പദ്‌വ്യവസ്ഥയിൽ, അതും ഡിമാൻഡ് കുറയുന്നതുമൂലുള്ള ഇടിവിൽ കോർപ്പറേറ്റ് നികുതി വെട്ടിക്കുറവ് പോലും ഫലപ്രദമല്ലെന്ന് കണക്കാക്കാം.

സ്വകാര്യ നിക്ഷേപത്തിൽ ഇടിവ്

സ്വകാര്യ നിക്ഷേപത്തിൽ ഇടിവ്

സ്വകാര്യ നിക്ഷേപം യഥാർത്ഥത്തിൽ 2019-20 ൽ ഏകദേശം 3% കുറഞ്ഞു.- 2018-19 ലെ 9% വർദ്ധനവിന് വിപരീതമാണിത്. ത്രൈമാസ ജിഡിപി എസ്റ്റിമേറ്റുകളിൽ ഗണ്യമായ താഴ്‌ന്ന പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വെള്ളിയാഴ്ച പുറത്തിറക്കിയ താൽക്കാലിക എസ്റ്റിമേറ്റുകൾ ഈ ബലഹീനത വെളിപ്പെടുത്തുന്നു.

ഉയർത്തിക്കാട്ടി

ഉയർത്തിക്കാട്ടി

2014 നും 2018 നും ഇടയിൽ ഇന്ത്യയുടെ ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ, 2019 ൽ ഇന്ത്യയുടെ ജിഡിപിയെ 2.5 ശതമാനം പോയിന്റ് വരെ ഉയർത്തിക്കാണിച്ചുവെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ചും, 2019-20 കാലഘട്ടത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഔദ്യോഗികമായി കണക്കുകൂട്ടിയതിനേക്കാൾ വളരെ വേഗത്തിൽ കുറയുകയാണ് ചെയ്തത്.

കൊവിഡിന് മുമ്പ്

കൊവിഡിന് മുമ്പ്

2016-17 മുതലുള്ള വളർച്ചാ ഇടിവ് ജിഡിപി നിരക്കുകളിൽ വ്യക്തമാണ്. 2019-20 ലെ താൽക്കാലിക ജിഡിപി കണക്കുകളെ പിന്തുണയ്ക്കുന്നതാണ് മുൻകാല കണക്കുകൾ. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സമ്പദ്‌വ്യവസ്ഥ വെറും 3.1 ശതമാനം വളർച്ച നേടി. മാർച്ച് അവസാനം കൊവിഡ് -19 ഇന്ത്യയെ ബാധിക്കുന്നതിനു മുമ്പ് തന്നെ സമ്പദ്‌വ്യവസ്ഥ ദുർബലമായിരുവെന്ന് ഇത് കാണിക്കുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X