കൊറോണ വൈറസ് കേസുകൾ ആഗോള വിപണിയിൽ ഇടിവിന് കാരണമായതിനെ തുടർന്ന് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളും തിങ്കളാഴ്ച രണ്ട് ശതമാനം ഇടിഞ്ഞു. എല്ലാ പ്രധാന മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. സെൻസെക്സ് 811 പോയിന്റ് കുറഞ്ഞ് 38,034 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 254 പോയിന്റ് നഷ്ടപ്പെട്ട് 11,250 എന്ന നിലയിലെത്തി. നിഫ്റ്റി സ്‌മോൾകാപ്പ് 100, നിഫ്റ്റി മിഡ്‌കാപ്പ് 100 എന്നിവയും നാല് ശതമാനത്തിലധികം ഇടിഞ്ഞ് കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിലെ ഇടിവ്
ആഗോളതലത്തിൽ, ഏഷ്യയിലെ മിക്ക പ്രധാന സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. എംഎസ്‌സിഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.6 ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയയുടെ ബെഞ്ച്മാർക്ക് സൂചിക 0.7 ശതമാനവും ന്യൂസിലാൻഡിലെ ഓഹരി വിപണി 0.8 ശതമാനവും ഇടിഞ്ഞു. ബ്ലൂ-ചിപ്പ് സൂചിക 0.8 ശതമാനവും ജാപ്പനീസ് വിപണികൾ പൊതു അവധിയിലുമായിരുന്നു ഇന്ന്. ആഗോള സൂചകങ്ങളെത്തുടർന്ന് ഈ മാസത്തെ ഏറ്റവും വലിയ ഏകദിന ഇടിവാണ് ഇന്ത്യൻ ഓഹരി വിപണി രേഖപ്പെടുത്തിയത്.
നഷ്ടം ആർക്ക്?
ബിഎസ്‌ഇയിൽ ഇന്ന് 4.5 ലക്ഷം കോടിയിലധികം വിപണി മൂലധനം നഷ്ടമായി. സെൻസെക്സും നിഫ്റ്റിയും 2% വീതവും മിഡ്‌ക്യാപ് 3.6 ശതമാനവും നിഫ്റ്റി ബാങ്ക് 3 ശതമാനവും ഇടിഞ്ഞു. 47 നിഫ്റ്റി ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ 6 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിൽ ഇടിവ് നേരിട്ടത്. ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ എന്നിവയാണ് ഏറ്റവും നഷ്ടം നേരിട്ട ഓഹരികൾ.
നേട്ടം
കൊട്ടക് ബാങ്ക്, ഇൻഫോസിസ്, ടിസിഎസ് എന്നീ 3 ഓഹരികൾ മാത്രമാണ് 0.25 -1 ശതമാനം വരെ നേട്ടം കൈവരിച്ചത്. ഓപ്പണിംഗ് നേട്ടങ്ങൾ നിലനിർത്താൻ ഐടി ഓഹരികൾക്ക് സാധിച്ചില്ല. എച്ച്സിഎൽ ടെക്നോളജീസ് 6 ശതമാനവും വിപ്രോ 4 ശതമാനവും ഉയർന്നെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications