യുവാക്കൾ വിദേശ രാജ്യങ്ങളിലെ സാധ്യതകൾ തേടി പോകുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ തൊഴിലില്ലായ്മയാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരാണെങ്കിലും കുറഞ്ഞ തൊഴിലവസരങ്ങളും കുറഞ്ഞ വേതനവും അടക്കമുള്ള പോരായ്മകളാണ് മിക്കവരും. ചൂണ്ടിക്കാട്ടുന്നത്.
കണക്കുകളിൽ നോക്കുമ്പോൾ കേരളത്തിൽ തൊഴിലില്ലായ്മയുടെ അളവ് കുറഞ്ഞു വരികയാണ്. 2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 8.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പാദത്തിലെ 12 ശതമാനത്തിൽ നിന്നാണ് ഈ ഇടിവ്. 2023-ൽ തൊഴിലവസരങ്ങൾ തേടുന്നൊരാൾക്ക് മുന്നിലുള്ള 5 മികച്ച സാധ്യതകളാണ് ചുവടെ വിശദമാക്കുന്നത്.
ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്
വളരുന്ന ഡിജിറ്റൈസേഷനും ഇന്റർനെറ്റിന്റെ വേഗതയും ഡിജിറ്റൽ രംഗത്തെ തൊഴിൽ സാധ്യതകളെയും വർധിപ്പിച്ചു. ഈ രംഗത്ത് വലിയ ഡിമാൻഡുള്ള ജോലിയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റിന്റേത്. കഴിഞ്ഞ രണ്ടുവർഷമായി ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് രംഗത്ത് 23 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഡിജിറ്റൽ മീഡിയയ്ക്കായി മാർക്കറ്റിംഗ് തന്ത്രങ്ങൾ നടപ്പിലാക്കാൻ സഹായിക്കുക എന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റുകളുടെ ഉത്തരവാദിത്വം.
ബിസിനസ് അനലിസ്റ്റ്
കഴിഞ്ഞ രണ്ട് വർഷങ്ങളായി ബിസിനസ് അനലിസ്റ്റുകളുടെ ആവശ്യം ഗണ്യമായി വർദ്ധിക്കുകയാണ്. ബിസിനസ് അനലിറ്റിക്‌സിനായുള്ള തൊഴിൽ വിപണി 2026-ഓടെ 14.3 ശതമാനം ശരാശരി വാർഷിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ ബിസിനസ് അനലിസ്റ്റ് ജോലികൾ കൂടുതൽ സാധ്യതകൾ തുറന്നിടുന്നു. ബിസിനസിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ശക്തിപ്പെടുത്താനും സാധിക്കുന്ന ബിസിനസ് മേഖലകൾ വിശകലനം ചെയ്യുക എന്നതാണ് ബിസിനസ് അനലിസ്റ്റിന്റെ ഉത്തരവാദിത്വം.
കണ്ടന്റ് മാനേജർ
കമ്പനിയുടെ ബ്രാൻഡ് വികസിപ്പിക്കുന്നതിലും ഓൺലൈൻ സാന്നിധ്യം ശക്തമാക്കുന്നതിലും ഇന്ന് വലിയ പ്രാധാന്യമുണ്ട്. ഇതിനായി കണ്ടന്റ് മാനേജർമാരുടെ ആവശ്യം വർധിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ കണ്ടന്റ് മാനേജർ റോളുകളിൽ 8 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഈ വർഷം അതേ നിരക്കിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്
വിപണിയെ അറിയുക എന്നത് വിജയിക്കാനുള്ളൊരു ഘടകമായി മാറുമ്പോൾ മാർക്കറ്റ് റിസർച്ച് അനലിസ്റ്റ് ജോലി സാധ്യത വർധിപ്പിക്കുന്നു. ഇന്ത്യയിലെ വിപണി ഗവേഷണ സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ ദ്രുതഗതിയിലുള്ള വർധനയും ഉയർന്ന നിലവാരമുള്ള റിപ്പോർട്ടുകൾ നൽകുന്നതും വ്യവസായത്തിലെ ഗവേഷകർക്കും വിശകലന വിദഗ്ധർക്കും ഡിമാൻഡ് സൃഷ്ടിച്ചു. ഇത് തൊഴിൽ മേഖലയിലും പ്രതിഫലിക്കും.
മറ്റ് സാധ്യതകൾ
ഇന്ത്യയിലെ നോൺ-ടെക് മേഖലയിൽ ഭൂരിഭാഗം ജോലികളും ബാങ്കിംഗ്, ഫിനാൻഷ്യൽ സേവനങ്ങൾ, ഇൻഷുറൻസ് മേഖലകളിൽ നിന്നാണ്. നിയമനത്തിന്റെ 30 ശതമാനം ഈ മേഖലയിൽ നിന്ന് ഉണ്ടാകുന്നുണ്ട്. നിർമാണ മേഖലയാണ് മറ്റൊരു പ്രധാന തൊഴിൽദാതാവ്. 20 ശതമാനത്തോളം ഇവിടെ നിന്നും തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇതിൽ തന്നെ കൂടുതൽ ഇലക്ട്രോണിക് നിർമാണ മേഖലയിലാണ്.
കൂടാതെ, കേന്ദ്ര ബജറ്റിൽ നിരവധി സംരംഭങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഇലക്‌ട്രിക് വാഹനങ്ങളും ഗ്രീൻ എനർജിയും പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതും തൊഴിൽ വിപണിയെ ബാധിക്കും. മറ്റ് മേഖലകളിൽ നോക്കുമ്പോൾ ടെലികോം മേഖലയിൽ 5G പൂർത്തിയാകുന്നതോടെ 2023-ൽ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. സെയിൽസ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷൻസ്, കസ്റ്റമർ സർവീസ് മേഖലകളും 2023-ൽ തിളങ്ങാനിര്കുന്ന മേഖലകളാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications