കോവിഡ് കാലത്തെ വായ്‌പ മൊറട്ടോറിയം സ്വീകരിച്ചവരുടെ പുതിയ വായ്‌പാ അപേക്ഷകൾ നിരസിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. കോവിഡ് കാലത്ത് ജോലി നഷ്‌ടപ്പെട്ടവരും വേതനം വെട്ടിക്കുറയ്‌ക്കപ്പെട്ടവരും ലോക്ക്‌ഡൗൺ കഴിയാതെ ബിസിനസ് തുടങ്ങാൻ സാധിക്കാത്തവരുമുൾപ്പെടെ നിരവധിപ്പേർ വായ്‌പാ മൊറട്ടോറിയം സ്വീകരിച്ചിട്ടുണ്ട്.
ഇങ്ങനെ മൊറട്ടോറിയം സ്വീകരിച്ചവരുടെ പുതിയ വായ്‌പാ അപേക്ഷകളാണ് നിരസിക്കാൻ സാധ്യതയുള്ളത്. മൊറട്ടോറിയം നേടുന്നത് വായ്‌പക്കാരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് ബാങ്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ അത്തരം ഉപഭോക്താക്കളെ നിരസിക്കാൻ ബാങ്കുകൾക്ക് 'മൊറട്ടോറിയം സ്വീകരിച്ച വായ്പക്കാർ' എന്ന റെക്കോർഡ് മതിയാകും.
നിലവിൽ, വായ്‌പകൾ അനിവദിക്കുന്നതിനു മുമ്പ് ബാങ്കുകൾ ട്രാൻസ് യൂണിയൻ സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ്, സിആർഐഎഫ് ഹൈമാർക്ക് എന്നിവയൊക്കെ നൽകുന്ന ക്രെഡിറ്റ് ഡാറ്റയാണ് ഉപയോഗിക്കുന്നത്. എന്നാൽ മൊറട്ടോറിയം സ്വീകരിക്കുന്നത് വായ്‌പക്കാരന്റെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാത്തതിനാൽ, ബാങ്കുകൾ മൊറട്ടോറിയം റെക്കോർഡിനായി പ്രത്യേകമായി ഡാറ്റ ശേഖരിക്കാൻ സാധ്യതയുണ്ട്.
കാരണം വായ്‌പകളുടെ തിരിച്ചടവ് ശേഷിയുടെ അടിസ്ഥാനത്തിലാണ് വായ്‌പകളുടെ അണ്ടർറൈറ്റിംഗ് സംഭവിക്കുന്നത്. മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് വായ്‌പക്കാരന്റെ ഹ്രസ്വകാല സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ്. താത്‌കാലികമായ രണ്ടോ മൂന്നോ മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാതെ മോറട്ടോറിയത്തില്‍ ആശ്രയം കണ്ടെത്തുന്ന വായ്‌പക്കാരന് മറ്റൊരു വായ്‌പ എങ്ങനെ വിശ്വസിച്ച് നല്‍കുമെന്നതാണ് ഇവിടെ പ്രശ്‌നം.
ഇങ്ങനെ മൊറട്ടോറിയം സ്വീകരിച്ചവരുടെ ചില പുതിയ വായ്‌പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ചില കേസുകളില്‍ മോറട്ടോറിയം സ്വീകരിച്ചവരുടെ അനുവദിക്കപ്പെട്ട വായ്പ തന്നെ പിന്‍വലിച്ചതായും പറയപ്പെടുന്നുണ്ട്. അതായത് വായ്‌പ അനുവദിക്കുകയും എന്നാൽ പണം പിന്‍വലിക്കാത്തതുമായ കേസുകളിൽ. ആറുമാസത്തെ മൊറട്ടോറിയം കടം വാങ്ങുന്നവരുടെ കടബാധ്യതയേയും തിരിച്ചടവ് ശേഷിയേയും വ്യക്തമാക്കും. അത്തരം ഉപഭോക്താക്കൾ സുരക്ഷിതമല്ലാത്ത വായ്പകൾക്കായി ബാങ്കുകളെ സമീപിച്ചേക്കാം, പ്രത്യേകിച്ചും വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്‌ക്ക്.
വായ്പാ മൊറട്ടോറിയം നേടിയ ഉപഭോക്താക്കളുടെ ഡാറ്റ ക്രെഡിറ്റ് ബ്യൂറോകൾക്ക് എളുപ്പത്തിൽ വേർതിരിക്കാനുമാകും. മാത്രമല്ല നിലവിലെ സാഹചര്യത്തിൽ വായ്‌പ നൽകുന്നത് ബാങ്കുകൾക്ക് അപകടകരമായ കാര്യം കൂടിയാണ്. കാരണം 6 മാസത്തെ മോറട്ടോറിയം കൂടി അനുവദിച്ചതോടെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി വർധിച്ചിരിക്കുകയാണ്. മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള മൂന്ന് മാസത്തെ (ഇഎംഐ) തിരിച്ചടവിനാണു ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ മൊറട്ടോറിയം നല്‍കിയത്. എന്നാൽ ലോക്ക്‌ഡൗൺ തുടർച്ചയായി നീട്ടിയ പഞ്ചാത്തലത്തിൽ ഇത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
