ദില്ലി: രാജ്യത്ത് വിലക്കയറ്റം കുതിച്ച് കയറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നതോടെ സാധനങ്ങളുടെ വിലയിലും വലിയ വര്‍ധനവുണ്ടായിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളാണ് ഇന്ധന വിലയില്‍ ഏറ്റവും ബാധിച്ചിരിക്കുന്നത്. റീട്ടെയില്‍ പണപ്പെരുപ്പം ആറ് മാസത്തെ ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയിലുള്ളത്. ഭക്ഷ്യ സാധനങ്ങള്‍ക്കും മറ്റ് അവശ്യ വസ്തുക്കള്‍ക്കും അതിവേഗമാണ് വില കുതിച്ച് കയറുന്നത്. നിലവില്‍ മരുന്നുകള്‍ക്കായി വലിയൊരു തുക ഇന്ത്യക്കാര്‍ ചെലവിടുന്നുണ്ട്. അതിന് പുറമേയുള്ള ഭാരമാണിത്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യയിലെ 98 ശതമാനം ജില്ലകളിലും ലോക്ഡൗണിലായിരുന്നു. ഇത് വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതാണ് ഇപ്പോള്‍ പുതിയ രൂപത്തില്‍ ജനങ്ങളെ ബാധിക്കുന്നത്. മെയ് മാസത്തില്‍ 37.6 ശതമാനമാണ് ഇന്ധന വില കൂടിയത്. നിര്‍മാണ ഉപകരണങ്ങളുടെ വില 10.8 ശതമാനത്തോളമാണ് ഈ കാലയളവില്‍ കൂടിയത്. ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വിലയിലും പത്ത് ശതമാനത്തോളം വര്‍ധനവുണ്ടായി.
മെയ് മാസത്തില്‍ മൊത്ത വില വര്‍ധന 12.94 ശതമാനമാണ് കൂടിയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ -3.37 ശതമാനം കുറവായിരുന്നു ഇത്. ചില്ലറ വിപണിയെ ഇത് കാര്യമായി ബാധിക്കും. ഒപ്പം നികുതി കൂടി ചേരുന്നതോടെ പ്രശ്നങ്ങള്‍ കടുപ്പമാകും. റീട്ടെയില്‍ പണപ്പെരുപ്പം 6.3 ശതമാനമാണ് മെയ് മാസത്തില്‍ കൂടിയത്. ഇത് ഏപ്രിലില്‍ 4.23 ശതമാനമായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പം ആറ് മാസത്തെ ഉയരത്തിലാണ് മെയ് മാസത്തിലുള്ളത്. ഇതിനെ ബാധിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വില കൂടിയതാണ്.
ഭക്ഷ്യ വില വര്‍ധനയില്‍ അഞ്ച് ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. ഏപ്രിലില്‍ 1.96 ശതമാനമായിരുന്നു. രണ്ടര മടങ്ങ് ഒരു മാസത്തിനിടയില്‍ വര്‍ധിച്ചെന്നാണ് വ്യക്തമാകുന്നത്. അതേസമയം അടുത്തൊനും ഇത് കുറയില്ലെന്ന സൂചന സാമ്പത്തിക വിദഗ്ധര്‍ നല്കുന്നു. സെപ്റ്റംബര്‍ വരെ ഈ പ്രതിസന്ധി തുടരുമെന്നാണ് സൂചന. രണ്ടാം തരംഗം ശക്തമായി വിപണിയിലെ ബാധിച്ചുവെന്ന് വ്യക്തമാണ്. ഇന്ധന വില കുറഞ്ഞാല്‍ മാത്രമേ അത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ അടക്കം വില കുറയ്ക്കാന്‍ സഹായിക്കുകയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
