ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ദുർബലമായ യുഎസ് ട്രഷറി ഡിമാൻഡ്, ഡോളറിന്റെ ഇടിവ് എന്നീ കാരണങ്ങളാൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. സ്വർണ വില ഉയർന്നതോടെ സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് ഏറെ പ്രയാസകരമായ കാര്യമായി മാറിയിരിക്കുന്നു. ഇന്ന് 22 കാരറ്റ് സ്വർണം പവന് 360 രൂപ ഉയർന്ന് വില 71,800 രൂപയായി. 24 കാരറ്റ് സ്വർണ വില പവന് 78328 രൂപയായി.
സ്വർണ വില ഉയർന്നതോടെ സ്വർണം വാങ്ങുന്നവർക്ക് നിരാശയാണെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്ക് ആവേശമായി. സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമയുള്ളതിനാൽ മറ്റു നിക്ഷേപങ്ങളിൽ നിന്നു പോലും ആളുകൾ സ്വർണത്തിലേക്ക് ചേക്കേറി. രാജ്യാന്തര വിലയിലെ കുതിപ്പാണ് ഇന്ന് ഇന്ത്യയിലും സ്വർണ വില ഉയരാൻ കാരണമായത്. ഇന്നലെയും വമ്പൻ വിലക്കയറ്റമായിരുന്നു.
രാജ്യാന്തര വില
സ്പോട്ട് ഗോൾഡ് ഔൺസിന് 0.7% ഉയർന്ന് 3,336.43 ഡോളറിലെത്തി. മെയ് 9 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. യുഎസ് സ്വർണ ഫ്യൂച്ചറുകളും 0.7% ഉയർന്ന് ഔൺസിന് 3,337.60 ഡോളറിലെത്തി. താരിഫ് പ്രതിസന്ധികൾ അകന്നപ്പോൾ രാജ്യാന്തര വില അടിമുടി ഇടിഞ്ഞിരുന്നു. അതിൻ്റെ ഭാഗമായി വില 3,000 ഡോളറിലേക്ക് വരെ വീഴാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോൾ അതിനു മുന്നേ വില മെച്ചപ്പെട്ടിരിക്കുന്നു.
പക്ഷേ ഇന്ന് യുഎസ് ഡോളർ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. ഡോളറും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവിലാണ്. ഇടയ്ക്ക് മെച്ചപ്പെട്ടിരുന്നുവെങ്കിലും സ്വർണത്തിൻ്റെ കുതിപ്പിനു മുന്നിൽ ഡോളറും മുട്ടു മടക്കി.
"യുഎസ് ഡോളറിന്റെ ദുർബലതയും മറ്റു പ്രതിസന്ധികളും സ്വർണ വില താഴ്ന്ന നിലയിൽ നിന്ന് ഉയർന്ന നിലയിലേക്ക് എത്തിക്കുന്നു" എന്നാണ് ഒഎൻഡിഎയിലെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് കെൽവിൻ വോങ് പറഞ്ഞത്.

സ്വർണ വില ഉയരുന്നതിൻ്റെ കാരണം എന്താണ്?
യുഎസ് ബോണ്ടുകൾക്കുള്ള ദുർബലമായ ഡിമാൻഡ്: 16 ബില്യൺ ഡോളറിന്റെ 20 വർഷത്തെ ബോണ്ട് ലേലത്തിൽ മോശം പ്രതികരണത്തിലേക്ക് നയിച്ചു. ഇത് യുഎസ് ആസ്തികൾക്കുള്ള ഡിമാൻഡ് കുറയുന്നതിന്റെ സൂചനയാണ്. ഇത് സ്വർണ വില ഉയരാൻ കാരണമാവുന്നു.
ക്രെഡിറ്റ് റേറ്റിംഗ് ആശങ്കകൾ: യുഎസിൻ്റെ സാമ്പത്തിക രംഗം നിലവിൽ അൽപം മോശമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ വർദ്ധിച്ചുവരുന്ന കടം ചൂണ്ടിക്കാട്ടി മൂഡീസ് അടുത്തിടെ യുഎസ് ക്രെഡിറ്റ് താഴ്ത്തിയിരുന്നു. ഇതും സ്വർണ വിലയ്ക്ക് അനുകൂലമായി.
ജിയോപൊളിറ്റിക്കൽ പ്രതിസന്ധികൾ: മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങളും യുഎസ്-ചൈന വ്യാപാര ബന്ധങ്ങളിലെ ചില അനിശ്ചിതത്വവും സ്വർണ നിക്ഷേപങ്ങൾക്ക് മാറ്റ് കൂട്ടുന്നു.
സുരക്ഷിതമായ ഡിമാൻഡ്: മെയ് 23 ന് യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കും. ഇത് ആശങ്കകൾ സൃഷ്ടിക്കും എന്നതും സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്തും.
സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോൾ സ്വർണ വില ശക്തമായി തുടരുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആളുകൾ വ്യാപകമായി സ്വർണ നിക്ഷേപങ്ങളേയാണ് ആശ്രയിക്കുന്നത്. അതാണ് സ്വർണ വില കുതിച്ചുയരാനും വഴിയൊരുക്കുന്നത്.
"സ്വർണം അതിന്റെ ദീർഘകാല കുതിപ്പ് പുനരാരംഭിക്കുന്നു എന്നാണ് വ്യക്തമാവുന്നത്. നിലവിലെ പ്രകടനം കണക്കാക്കി സ്വർണം ഔൺസിന് 3,450 ഡോളർ മുതൽ 3,500 ഡോളർ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്" എന്നാണ് ടേസ്റ്റിലൈവിലെ ഗ്ലോബൽ മാക്രോ മേധാവി ഇല്യ സ്പിവാക് പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications