വിവാഹത്തിനും മറ്റു ആഘോഷങ്ങൾക്കും വേണ്ടിയുള്ള തയ്യാറെടുപ്പിലാണോ? കുറഞ്ഞ വിലയിൽ സ്വർണം എവിടുന്ന് എടുക്കാം എന്ന കൺഫ്യൂഷനിലാണോ? എങ്കിൽ ഇനി അത്തരം കൺഫ്യൂഷൻ വേണ്ട, കുറഞ്ഞ ചിലവിൽ സ്വർണം വാങ്ങാൻ പറ്റിയ സ്ഥലം കേരളം തന്നെയാണ്. ഗൾഫ് രാജ്യങ്ങളേക്കാളും കുറഞ്ഞ നിരക്കിലാണ് കേരളത്തിലെ വില നിരക്ക് രേഖപ്പെടുത്തിയത്. ഈ നവംബർ മാസത്തിൽ കേരളത്തിൽ 4000 രൂപയ്ക്ക് മുകളിൽ സ്വർണ വില കുറഞ്ഞിരുന്നു.
സാധാരണയായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ഒമാൻ, സിംഗപ്പൂർ തുടങ്ങിയ ചില പരമ്പരാഗത സ്വർണം വാങ്ങുന്ന സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഈ ഇടിവ് അത്ഭുതകരമാണെന്ന് പറയാം.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
ഇന്ന് കേരളത്തിൽ സ്വർണ വില കുത്തനെ ഉയർന്നു. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 55,960 രൂപയാണ് വില. 24 കാരറ്റിന് 61048 രൂപയും 18 കാരറ്റിന് 45,784 രൂപയുമാണ് വില. നവംബർ16 നു കേരളത്തിലെ സ്വർണ വില കുറഞ്ഞിരുന്നുവെങ്കിലും ഇന്നത്തെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. എന്നാൽ കേരളത്തിലെ വിലയേക്കാൾ ഗൾഫ് രാജ്യങ്ങളിലെ സ്വർണ വിലയിൽ വമ്പൻ ഉയർച്ച കാണിക്കുന്നു.
ഗൾഫ് രാജ്യത്തിലെ സ്വർണ വില
ഇന്നത്തെ സ്വർണ വില ഉയർന്നിരിക്കുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 76 ദിർഹം വർദ്ധിച്ച് 2457 ദിർഹം ആയിരിക്കുന്നു. അതായത് ഇന്ത്യൻ റുപ്പി അനുസരിച്ച് പവന് 56336 രൂപയായി. 24 കാരറ്റിന് 82 ദിർഹവും 18 കാരറ്റിന് 92 ദിർഹവും വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ 24 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 60,839 രൂപയും 18 കാരറ്റിന് 46778 രൂപയും വർദ്ധിച്ചു.

കേരളം vs ഗൾഫ്
കേരളത്തിൽ 22 കാരറ്റിന് 55,960 രൂപയുള്ളപ്പോൾ ഗൾഫിൽ 2452 ദിർഹമാണ് (56336 രൂപ). ഇന്ത്യൻ രൂപ പ്രകാരം ഇന്ന് 376 രൂപ ഗൾഫിൽ കൂടുതലാണ്. 24 കാരറ്റിന് 209 രൂപയോളം കേളത്തെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ കൂടുതലാണ്.
ഗൾഫിൽ ഈ വിലക്കയറ്റം എങ്ങനെ സംഭവിക്കുന്നു? കേരളത്തിൽ മാത്രം വില കുറയാൻ കാരണമെന്ത്?
കേരളത്തിൽ സ്വർണാഭരണ പ്രേമികളുടെ എണ്ണം വളരെ കൂടുതലാണ്. വിവാഹത്തിനു മറ്റു പരമ്പരാഗത ചടങ്ങുകൾക്കെല്ലാം സ്വർണം ഒരു സുപ്രധാന ഘടകമാണ്. എന്നിട്ടും ഇപ്പോൾ സ്വർണ വില കുറയുന്നു.
- ഗൾഫിൽ...
പൊതുവേ കേരളത്തെ അപേക്ഷിച്ച് ഗൾഫിൽ സ്വർണവില കുറവായിരുന്നു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര പ്രതിസന്ധികൾ നിരന്തരമായി വന്നതോടെ സ്വർണ വിലയിൽ കാര്യമായ ചലനം ഉണ്ടായി. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചു. ഇത് വില ഉയരാനും കാരണമായി. മാത്രമല്ല വിനിമയ നിരക്കിലെ വ്യത്യാസങ്ങളും ഈ പ്രദേശങ്ങളിലെ സ്വർണത്തിൻ്റെ ഉയർന്ന ഇറക്കുമതിച്ചെലവും വില ഉയരാൻ മറ്റു കാരണമായി.
- കേരളത്തിൽ....
നവംബറിൽ വമ്പൻ വിലക്കുറവാണ് രേഖപ്പെടുത്തിയത്. യു.എസ് തിരഞ്ഞെടുപ്പിന് ശേഷം ഡോളർ കുത്തനെ ഉയർന്നതും പിന്നീട് മാറ്റമില്ലാതെ തുടരുന്നതും സ്വർണ വിലയുടെ ഇടിവിന് കാരണമായി. ക്രിപ്റ്റോ കറൻസി, ബോണ്ട് തുടങ്ങിയവയുടെ മൂല്യം വർദ്ധിച്ചതോടെ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു വരുന്നു. ഇതെല്ലാം കേരളത്തിന്റെ സ്വർണ വിലയേയും ബാധിക്കുന്നു.
ഒക്ടോബറിൽ സ്വർണ വില അതിന്റെ റെക്കോർഡ് വളർച്ചയിലേക്ക് എത്തിയിരുന്നെങ്കിലും, നവംബറിൽ കനത്ത ഇടിവാണ് നേരിട്ടത്.


Click it and Unblock the Notifications