എന്തുകൊണ്ട് പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്നു? ആർക്കൊക്കെയാണ് ദുരിതം?

തികച്ചും അപ്രതീക്ഷിതമായാണ് കോവിഡ്-19 എന്ന മഹാമാരി ലോകത്തെയൊന്നാകെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. തുടര്‍ന്ന് ഭരണകര്‍ത്താക്കള്‍ തങ്ങളുടെ പൗരന്മാരുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചും രോഗത്തെ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയും മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളെ മറികടക്കാന്‍ ശ്രമിച്ചു. കോവിഡ് കാരണം സമ്പദ് വ്യവസ്ഥയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി താത്കാലികമായിരിക്കുമെന്ന വിലയിരുത്തലാണ് അന്ന് നയരൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കും ഉണ്ടായിരുന്നത്.

എന്തുകൊണ്ട് പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്നു? ആർക്കൊക്കെയാണ് ദുരിതം?

അതിനിടെ, വാക്‌സിന്‍ കണ്ടെത്തിയതോടെ കോവിഡിനെ മറികടന്ന് സമ്പദ് വ്യവസ്ഥകളും തിരിച്ചുവരവിന്റെ പാതയിലായി. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള സമ്പദ് വ്യവസ്ഥകളുടെ ഉണര്‍വും കണക്കുകൂട്ടല്‍ മറികടന്ന ഉപഭോഗ ആവശ്യങ്ങളും വിതരശൃംഖലയിലെ താളപ്പിഴകളും പണപ്പെരുപ്പം പിടിമുറുക്കുന്നതിന് കളമൊരുക്കി.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമേരിക്ക കഴിഞ്ഞ 30 വര്‍ഷത്തെ ഉയര്‍ന്ന പണപ്പെരുപ്പമാണ് നേരിടുന്നത്. വികസിത രജ്യമായി ജര്‍മനിയുടേയും റഷ്യയുടേയും സ്ഥിതി വ്യത്യസ്തമല്ല. ബ്രസീലിലും തുര്‍ക്കിയിലും പണപ്പെരുപ്പനിരക്ക് യഥാക്രമം 10%, 20% എന്ന നിലയിലാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ പണപ്പരുപ്പ നിരക്ക് 50 ശതമാനത്തിലേക്കെത്തി.

ഇതോടെ 1960-70കളില്‍ മുഴങ്ങിക്കേട്ട "സ്റ്റാഗ്ഫ്‌ളേഷന്‍" എന്ന അവസ്ഥയും തിരിച്ചുവരികയാണ്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും സ്തംഭനാവസ്ഥയിലായ സാമ്പത്തിക വളര്‍ച്ചയും ചേര്‍ന്ന സമ്പദ വ്യവസ്ഥയിലെ സ്ഥിതിവിശേഷമാണ് സ്റ്റാഗ്ഫ്‌ളേഷന്‍.

എന്താണ് ഇന്ത്യയുടെ അവസ്ഥ?

നമ്മുടെ രാജ്യത്തിന് ഇതുവരെയും ഗുരുതരമായ സ്റ്റാഗ്ഫ്‌ളേഷന്‍ നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ മാസങ്ങളില്‍ ഉപഭോക്തൃവില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ് നിരക്ക് ഉയരുന്നുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ് കണക്കുക്കുട്ടിലിനുള്ളില്‍ തന്നെയായതിനാല്‍ മറ്റ് സാമ്പത്തിക നിയന്ത്രണ നടപടികളിലേക്ക് കടക്കാതെ നില്‍ക്കാന്‍ സാധിച്ചു. പക്ഷേ, രാജ്യത്തെ സാധാരണക്കാരനെ സംബന്ധിച്ച് കാര്യങ്ങള്‍ ആശങ്ക വകനല്‍കുന്നതാണ്.

എന്തുകൊണ്ട് പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്നു? ആർക്കൊക്കെയാണ് ദുരിതം?

കോവിഡിന് തൊട്ടുമുമ്പുള്ള സമയത്തും റീട്ടെയില്‍ പണപ്പെരുപ്പം രാജ്യത്ത് ഉയര്‍ന്നു നില്‍ക്കുകയായിരുന്നുവെന്ന വസ്തുതയും വിസ്മരി്ക്കാനാവില്ല. ആവശ്യകത കുറഞ്ഞിട്ടും മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി സമയത്തും റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് താഴാതെ നിന്നു. ഭക്ഷ്യവസ്തുക്കളുടേയും ഇന്ധനത്തിന്റേയും വിലക്കയറ്റമായിരുന്നു ഇതിനു കാരണം.

സാങ്കേതികമായി നോക്കിയാല്‍, ഭക്ഷ്യ/ ഇന്ധനത്തിന് മേലുള്ള പണപ്പെരുപ്പം താത്കാലിക പ്രതിഭാസമാണ്. കാരണം, ഇതിന്റെ വിലകളെ ഇടക്കാല/ സീസണലായുള്ള ഘടകങ്ങളാണ് സ്വാധീനിക്കുന്നത്. അതായാത്, വിലകള്‍ ഇടക്കാല കാരണങ്ങളെ കൊണ്ട് പെട്ടെന്ന് ഉയരുകയും പിന്നീട് ക്രമാനുഗതമായി കുറയുകയും ചെയ്യും. ഉദാഹരണത്തിന് ഒക്‌റ്റോബര്‍, നവംബര്‍ മാസങ്ങളില്‍ ഉണ്ടാകുന്ന മഴ, തൊട്ടടുത്ത മാസങ്ങളില്‍ പച്ചക്കറികള്‍ക്ക് വിലക്കയറ്റം അനുഭവപ്പെടാനുള്ള സാഹചര്യം ഇടയാക്കുന്നപോലെ.

എന്നാല്‍, ഈ വിലക്കയറ്റം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുയാണെങ്കില്‍ കോര്‍ ഇന്‍ഫ്‌ളേഷനിലേക്ക് കടക്കും. അതായത്, ഭക്ഷ്യ/ ഇന്ധന വിലക്കയറ്റങ്ങളെ ഒഴിവാക്കി റീട്ടെയില്‍ പണപ്പെരുപ്പം കണക്കാക്കുന്നതാണ് കോര്‍ ഇന്‍ഫ്‌ളേഷന്‍. ഇത് സമ്പത്തിക നയരൂപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് പണപ്പെരുപ്പത്തെ കുറിച്ചുള്ള മികച്ച ഉള്‍ക്കാഴ്ച നല്‍കും.

എന്തുകൊണ്ട് കോര്‍ ഇന്‍ഫ്‌ളേഷന്‍?

നേരത്തെ, ഭക്ഷ്യ/ ഇന്ധന വിലയലുണ്ടായ വര്‍ധന കാരണമാണ് റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു നിന്നിരുന്നത്. എന്നാല്‍ അടുത്തിടെയായി ഭക്ഷ്യ വസ്തുക്കലഉടെ വില കുറഞ്ഞിരുന്നു. എങ്കിലും കോര്‍ ഇന്‍ഫ്‌ളേഷന്‍ ഉയര്‍ന്ന സ്ഥിതിയില്‍ തന്നെ തുടരുകയാണ്. നിലവില്‍ 6 ശതമാനമാണ് കോര്‍ ഇന്‍ഫ്‌ളേഷന്‍ നിരക്ക്.

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില കുറയാതെ കോര്‍ ഇന്‍ഫ്‌ളേഷന്‍ നിരക്ക് കുറയില്ലെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാണിക്കുന്നത്. നവംബര്‍- മാര്‍ച്ച മാസക്കാലയളവില്‍ 6 ശതമാനം എന്ന നിരക്കിലും അടുത്ത സാമ്പത്തിക വര്‍ഷം 5 ശതമാനം നിരക്കിലും കോര്‍ ഇന്‍ഫ്‌ളേഷന്‍ നിരക്ക് നില്‍ക്കുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്.

എന്തുകൊണ്ട് പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്നു? ആർക്കൊക്കെയാണ് ദുരിതം?

ആരാണ് ദുരിതത്തെ അഭിമുഖീകരിക്കേണ്ടത്?

നഗരങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരാണ് സ്ഥായിയായി ഉയര്‍ന്നു നില്‍ക്കുന്ന പണപ്പെരുപ്പത്തിന്റെ ഇരകളെന്നാണ് ക്രിസില്‍ റിസര്‍ച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (NSSO) ലഭ്യമാക്കിയിട്ടുള്ള രേഖകളില്‍ നിന്നാണ് ക്രിസില്‍ ഈ അഭിപ്രായം നടത്തിയിരിക്കുന്നത്.

നഗരങ്ങളില്‍ ഇന്ധനവില വര്‍ധനവ് മൂലം ചരക്കുകളുടെ വിലക്കയറ്റമാണ് നഗരങ്ങളിലെ സാധാരണക്കാരനെ പ്രതിസന്ധിയിലാക്കിയത്. അവരുടെ വരുമാനത്തിന്റെ 11 ശതമാനത്തോളം വാഹനങ്ങളുടെ ഇന്ധനത്തിനായി മാറ്റിവയ്‌ക്കേണ്ടി വരുന്നതാണ് കാരണം. അതേസമയം, ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ അവസ്ഥ നഗരങ്ങളിലുള്ളവരേക്കാള്‍ മെച്ചപ്പെട്ടതാണ്. ഗ്രമാങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില താരതമ്യേന കുറഞ്ഞിരിക്കുന്നതാണ് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X