തുടർച്ചയായ അഞ്ചാം ദിവസം കുതിപ്പിലാണ് കോപ്പർ നിർമാണ കമ്പനിയായ ഹിന്ദുസ്ഥാൻ കോപ്പർ. ബുധനാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ഓഹരി 430.50 രൂപ എന്ന 52 ആഴ്ചയിലെ ഉയർന്ന വില തൊട്ടു. 418 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി അഞ്ചു ശതമാനം നേട്ടം ഇതിനോടകം ഉണ്ടാക്കി. കഴിഞ്ഞ ബുധനാഴ്ച 358.20 രൂപയിലെത്തിയ ഓഹരി ഒരാഴ്ചയ്ക്കിടെ 17 ശതമാനം നേട്ടമുണ്ടാക്കി. ഒരു മാസത്തിനിടെ 313.30 രൂപയിൽ നിന്നും 430.50 രൂപയുല്ക്കാണ് ഓഹരി കുതിച്ചത്. 35 ശതമാനം നേട്ടം.

രാജ്യാന്തര വിപണിയിൽ കോപ്പർ വിലയിലുണ്ടാകുന്ന കുതിപ്പാണ് ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഓഹരി വിലയിലെ മുന്നേറ്റത്തിന് കാരണായി പറയുന്നത്. 2026 ഓഹരിക്ക് അനുകൂല വർഷമാകുമെന്നും ഓഹരിയിൽ ബൈ ഓൺ ഡിപ്പ് പ്രയോഗിക്കുന്നത് ഗുണമാകുമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
വില ഉയരുന്നത് എന്തുകൊണ്ട്
കമ്പനിയുടെ കയ്യിലുള്ള കോപ്പറിന് ഉയർന്ന വില ലഭിക്കുമെന്നതാണ് കുതിപ്പിന് കാരണമായി വിപണി നിരീക്ഷകർ പറയുന്നത്. കുറഞ്ഞ വിലയ്ക്ക് സംഭരിച്ച ഓഹരികൾ കമ്പനിക്ക് നിലവിലെ ഉയർന്ന വിപണി വിലയിൽ വിൽക്കാൻ സാധിക്കും. വരുന്ന പാദഫലങ്ങളിൽ കമ്പനിയുടെ വരുമാനം ഗണ്യമായി ഉയർത്താൻ ഇത് സഹായിക്കും. ഈ സാധ്യത മുൻകൂട്ടി കണ്ടാണ് ഓഹരിയുടെ വില ഉയരുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളിലും മോട്ടോറുകളിലും കോപ്പർ ബാറുകൾ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്. ഇവി മേഖലയുടെ വളർച്ച കോപ്പറിന്റെ ഡിമാൻഡ് വർധിപ്പിച്ചു. എഐ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ സെമി കണ്ടക്ടർ നിർമ്മാണത്തിനും ചെമ്പ് അനിവാര്യമാണ്. പുതിയ സാങ്കേതിക വിദ്യയിൽ കോപ്പർ നിർണായകമായതിനാൽ ഈ ട്രെൻഡ് വരും വർഷങ്ങളിലും തുടരാനാണ് സാധ്യത.
ലക്ഷ്യവില
ചോയിസ് ബ്രോക്കിങ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയയുടെ വിലയിരുത്തലിലാൽ ഹ്രസ്വകാലത്തേക്ക് ഓഹരിക്ക് 450 രൂപ ലക്ഷ്യവില നൽകുന്നു. 408 രൂപ സ്റ്റോപ്പ് ലോസ് ക്രമീരിക്കാം.
ബസവ് ക്യാപിറ്റലിലെ സന്ദീപ് പാണ്ഡ്യയുടെ വിലയിരുത്തൽ പ്രകാരം, 475 രൂപയാണ് ഓഹരിക്ക് നൽകുന്ന ഹ്രസ്വകാല ലക്ഷ്യവില. ഈ നിരക്ക് ബ്രേക്ക് ചെയ്യുകയാണെങ്കിൽ ഓഹരി 540 രൂപവരെ കുതിക്കാം 2026 ൽ ഓഹരി 600 രൂപയിലേക്ക് എത്താമെന്നും അദ്ദേഹം വിലയിരുത്തുന്നു. ഓഹരിയുടെ അനുകൂല ഘടകങ്ങൾ പരിഗണിക്കുമ്പോൾ 2026 ലക്ഷ്യമാക്കി ഓരോ തവണ വില ഇടിയുമ്പോഴും വാങ്ങി സൂക്ഷിക്കാവുന്നതാണെന്നും സന്ദീപ് പാണ്ഡെ വിലയിരുത്തുന്നു.
കോപ്പർ വില
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ കോപ്പർ വില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് എംസിഎക്സിൽ കോപ്പർ വില കിലോയ്ക്ക് 1,146 രൂപ വരെ ഉയർന്നു. രാജ്യാന്തര വിപണയിൽ കോപ്പർ വില ആദ്യമായി ടണ്ണിന് 12,000 ഡോളർ എന്ന ചരിത്രപരമായ നിലവാരം മറികടന്നു. ബുധനാഴ്ച ലണ്ടൻ കമ്മോഡിറ്റി എക്സ്ചേഞ്ചിൽ കോപ്പർ വില ടണ്ണിന് 12,076.5 ഡോളറാണ്. ഇന്നലെ ക്ലോസിങിൽ 12,159.50 ഡോളറിലെത്തി ചരിത്രം കുറിച്ചിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
