അമേരിക്കയിലേക്ക് പറക്കാൻ ഇന്ത്യക്കാർ തേടുന്നത് ഇ-2 വിസ, കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോൾ ഇ-2 വിസയിലാണ് ഇന്ത്യക്കാരുടെ കണ്ണു മുഴുവൻ. അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള ഇബി-5 വിസയുടെ കാത്തിരിപ്പ് കാലയളവ് ഏഴ് വർഷത്തോളം നീണ്ടുനിൽക്കുന്നതിനാൽ, അമേരിക്കൻ തീരങ്ങളിലേക്കുള്ള ടിക്കറ്റായി ഇ-2 വിസയെ ആശ്രയിക്കുകയാണ് ഇന്ത്യൻ ജനത.

വ്യക്തികൾക്ക് 100,000 ഡോളർ മുതൽമുടക്കിൽ യുഎസിൽ ഒരു ബിസിനസ്സ് ആരംഭിക്കാനും ജോലിചെയ്യാനും കഴിയുന്ന ഒരു ഇമിഗ്രേഷൻ പ്രോഗ്രാം ആണ് ഇ-2 വിസ. താരതമ്യേന ഇ-2 വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാണ്. ഗ്രനേഡ പാസ്‌പോർട്ടിനായി അപേക്ഷിക്കുകയാണ് ഇ-2 വിസയ്ക്കുള്ള ആദ്യ നടപടി. 3-6 മാസം കൊണ്ടു പാസ്പോർട്ട് ലഭിക്കും. തുടർന്ന് ഇ -2 വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ബിസിനസ് തുടങ്ങാമെന്നതും ഗ്രീൻകാർഡ് പോലുള്ളവ സാധ്യമാക്കാമെന്നതും ഇ-2 വിസയുടെ മെച്ചമാണ്. അഞ്ച് വർഷമാണ് ഇ-2 വിസയുടെ കാലാവധി. എന്നാൽ ജീവിതകാലം മുഴുവൻ പുതുക്കാമെന്ന സൗകര്യം ഇ-2 വിസയുടെ ആകർഷണീയത കൂട്ടുന്നു.

വീണ്ടും ചാഞ്ചാടി സ്വർണ്ണ വില, വെള്ളി വിലയിൽ നേരിയ കുറവ്വീണ്ടും ചാഞ്ചാടി സ്വർണ്ണ വില, വെള്ളി വിലയിൽ നേരിയ കുറവ്

അമേരിക്കയിലേക്ക് പറക്കാൻ ഇന്ത്യക്കാർ തേടുന്നത് ഇ-2 വിസ, കാരണമിതാണ്

ഇ-2 വിസ - അറിയണം ഇക്കാര്യങ്ങൾ

* ഇ -2 വിസയിലൂടെ യുഎസ് പൗരനാകാൻ കഴിയില്ല. എന്നാൽ വ്യക്തികൾക്ക് അവരുടെ ജീവിതകാലം മുഴുവൻ അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം ഇ-2 വിസ സമർപ്പിക്കും.

* കുടുംബാംഗങ്ങൾക്കും ഇ -2 വിസ പ്രകാരം ആശ്രിതരാകാൻ യോഗ്യതയുണ്ട്. എന്നാൽ അപേക്ഷകന്റെ കുട്ടിക്ക് 21 വയസ്സ് എത്തുമ്പോൾ അവൻ / അവൾ ഒരു പ്രത്യേക വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.

* അഞ്ചു പേരുള്ള കുടുംബത്തിൽ ഒരു വ്യക്തിക്ക് 600,000-700,000 ഡോളറാണ് ഇ -2 വിസയ്ക്കായി ചിലവഴിക്കേണ്ടി വരിക.

* പാസ്‌പോർട്ട് ലഭിച്ചുകഴിഞ്ഞാൽ ഇ -2 വിസയ്ക്കായി രണ്ട് മൂന്ന് മാസം കൂടി കാത്തിരിക്കണം. സാധാരണയായി ഇന്ത്യക്കാർ ഗ്രനേഡിയൻ റൂട്ടാണ് കൂടുതൽ ഇഷ്ട്പ്പെടുന്നത്. കാരണം, ഗ്രനേഡിയൻ പാസ്‌പോർട്ട് ലഭിച്ചുകഴിഞ്ഞാൽ യൂറോപ്പ്, ചൈന, യുകെ, റഷ്യ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാനാവും.

Read more about: visa വിസ
English summary

ഇന്ത്യക്കാർ എന്തുകൊണ്ട് ഇ-2 വിസയിൽ‌ ആകർഷിക്കപ്പെടുന്നു? ഇ-2 വിസയുടെ ​ഗുണങ്ങൾ അറിയാം

why indians atracted in e-2 visa
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X