ആഭരണ പ്രേമികൾക്ക് ആശ്വാസമായി ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്. ഇന്നലെ സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയർന്ന വില പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ വിവാഹ സീസണുകളിൽ സ്വർണം എടുക്കാൻ കരുതി ഋഅവരുടെ നെഞ്ചിടിപ്പാണ് താഴ്ന്നിരിക്കുന്നത്.
ഇന്നലെ 280 രൂപ സ്വർണ്ണ വിലയിൽ വര്‍ധിചിരുനു. 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത് ഇന്നലെയാണ്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില ഈ റെക്കോര്‍ഡ് സൃഷ്ടിച്ചത്. എന്നാൽ ഇന്നുണ്ടായ അപ്രതീക്ഷിത ഇടിവ് ആഭരണ പ്രേമികൾക്ക് സന്തോഷം ആണെങ്കിലും നിക്ഷേപകരെ ഇത് വലിയ രീതിയിൽ ബാധിക്കും.

അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വർണ്ണ വിലയെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകം. ഇതേ തുടർന്നുണ്ടാകുന്ന രാജ്യാന്തര വിപണിയിലെ മാറ്റങ്ങൽ ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം ഇപ്പോൾ ഏറെ കൂട്ടിയിട്ടുണ്ട്.
ആഗോള തലത്തിൽ 2025 അവസാനം ആകുമ്പോഴേക്കും സ്വർണ്ണ വില ഔൺസിന് 3,100 ഡോളറിലെത്തുമെന്നാണ് വിലയിരുത്തൽ. 2024ൽ 21 ശതമാനം വർദ്ധനവാണ് സ്വർണ്ണവിലിയിൽ ഉണ്ടായതെങ്കിൽ 2025 ഫെബ്രുവരി പുരോഗമിക്കുമ്പോൾ തന്നെ വില വർദ്ധനവ് 10 ശതമാനത്തിലെത്തി. വാങ്ങലുകൾ ഇപ്പോൾ പ്രതിമാസം 50 ടൺ ആയി കണക്കാക്കുന്നു. ഇന്ത്യൻ പശ്ചാത്തലത്തിൽ, 2025 അവസാനത്തോടെ ആഭ്യന്തര സ്വർണ വില ഗ്രാമിന് 90,000 രൂപയിലെത്തുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ഇത് ആഗോള പ്രവണതകൾ, കറൻസി ഏറ്റക്കുറച്ചിലുകൾ, പ്രാദേശിക വിപണിയുടെ ചലനാത്മകത എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
ഇറക്കുമതിച്ചുങ്കം എന്ന വയ്യാവേലി
യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ നയം ഭീതി പരത്തുന്നു. സ്വർണം ശക്തിയാർജ്ജിക്കാൻ കാരണവും ഈ പുതിയ നയങ്ങളാണ്. രാജ്യങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾക്കും ട്രംപിൻ്റെ ഈ തീരുമാനം നയിച്ചു എന്നതാണ് ഭീതിയുടെ പ്രധാന കാരണം. ഇത് ആഗോള വ്യാപാര യുദ്ധങ്ങളിലേക്ക് എത്തുവാനും കാരണമായേക്കാം.. യുദ്ധങ്ങൾ എപ്പോഴും സ്വർണത്തിന് അനുകൂല സാഹചര്യമാണ്. മാത്രമല്ല വിവിധ രാജ്യങ്ങൾ വിദേശ നാണയ ശേഖരത്തിലേക്ക് സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടുന്നതും സ്വർണ വില ഉയരാൻ കാരണമായി. ഇപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതിച്ചെലവ് വർധിക്കുകയും അത് ഇന്ത്യയിലെ സ്വർണ വില ഉയരാൻ വിഴിവെട്ടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
