'കോടീശ്വരൻമാരൊക്കെ യു.എ.ഇ ഗോൾഡൻ വിസയ്ക്ക് പിന്നാലെ', അറിഞ്ഞാൽ നിങ്ങളും പിറകെ പോകും

നിലനിൽക്കുന്ന വ്യവസ്ഥിതികളെക്കാൾ മികച്ചത് ലഭിക്കുകയാണെങ്കിൽ, സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം മറ്റൊരു ഇടത്ത് അനുഭവപ്പെടുകയാണെങ്കിൽ അവിടേക്ക് കൂട്ടമായി പലായനം ചെയ്യുന്നതാണ് മനുഷ്യന്റെ ആദിമകാലം മുതൽക്കുള്ള ശീലം. യു എ ഇ ഗോൾഡൻ വിസയോട് ചേർത്തു വായിക്കുമ്പോഴും ലഭിക്കുന്ന ഉത്തരം ഇതുതന്നെയാണ്. കോടീശ്വരന്മാരെല്ലാം ഗോൾഡൻ വിസക്ക് പിന്നാലെയാണ്. എന്നാൽ അതിന് പ്രത്യേക കാരണങ്ങളുണ്ട്.

ഉല്പന്നങ്ങളുടെ വൈവിധ്യവും നിക്ഷേപ സുരക്ഷയും മികച്ച ജീവിത നിലവാരവും ഭാവി തലമുറയ്ക്കുള്ള ദീർഘകാല സുരക്ഷയും തേടിയാണ് ലോകമെമ്പാടുമുള്ള കോടീശ്വരർന്മാർ അവരുടെ രണ്ടാമത്തെ രാജ്യമായി യു.എ.ഇയെ കാണുന്നത്. ഗോൾഡൻ വിസ ഇതിന് ഏറ്റവും വലിയ ആകർഷണമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎഇയുടെ ആദായനികുതി തീരുമാനം, ആകർഷകമായ വസ്തു നിക്ഷേപ സാധ്യതകൾ, പൊളിറ്റിക്കൽ-എക്കണോമിക് സ്ഥിരത എന്നിവ മൂലം ഗ്ലോബൽ മില്ല്യണെയർമാർക്ക് ഇത് മികച്ച ഒരു ചോയ്സായി അന്നുമിന്നും നിലനിൽക്കുന്നുണ്ട്.

ഗോൾഡൻ വിസ എന്താണ്?

റസിഡൻസി ബൈ ഇൻവെസ്റ്റ്മെന്റ് എന്നത് ഒരു നിക്ഷേപം നടത്തികൊണ്ട് മറ്റൊരു രാജ്യത്ത് സ്ഥിരതാമസം അല്ലെങ്കിൽ പൗരത്വം നേടാനുള്ള മാർഗ്ഗമാണ്. യു.എ.ഇയുടെ ഗോൾഡൻ വിസ നിക്ഷേപകരുടെ കുടുംബത്തെയും ഉൾപ്പെടുത്തിക്കൊണ്ട് 5-10 വർഷം വരെ ദീർഘകാല താമസാനുമതി നൽകുന്ന ഒന്നാണ്.

എന്തുകൊണ്ടാണ് യുഎഇ ഗോൾഡൻ വിസ ആകർഷകമായത്?

1. നികുതി ആനുകൂല്യം

*വ്യക്തിഗത ആദായ നികുതി എന്ന സംവിധാനം ഇല്ല

*മൂലധന ലാഭ നികുതിയും ഇല്ല.

2. ദീർഘകാല സ്ഥിരതാമസം

*5 മുതൽ 10 വർഷം വരെ പുതുക്കാവുന്ന വിസ.

*ഒരു സ്പോൺസർ ആവശ്യമില്ല.

3. കുടുംബത്തെ ഉൾപ്പെടുത്താം

*ഭാര്യ, മക്കൾ, ചില സാഹചര്യങ്ങളിൽ മാതാപിതാക്കൾ എന്നിവരെ സ്പോൺസർ ചെയ്യാം.

'കോടീശ്വരൻമാരൊക്കെ യു.എ.ഇ ഗോൾഡൻ വിസയ്ക്ക് പിന്നാലെ', അറിഞ്ഞാൽ നിങ്ങളും പിറകെ പോകും

4. പ്രോപ്പർട്ടി ഉടമസ്ഥാവകാശം

*നിശ്ചിത സ്വതന്ത്ര മേഖലകളിൽ വസ്തു സ്വന്തമാക്കാം.

5. സഞ്ചാര സ്വാതന്ത്ര്യം

*ഒരു വിസയിലുണ്ടായാൽ പല തവണയും യുഎഇയിലേക്കും പുറത്തേക്കും യാത്ര ചെയ്യാം.

6. വ്യാപാര അവസരങ്ങൾ

*യുഎഇയുടെ വിപുലമായ വ്യാപാര ബന്ധം മിഡിൽ ഈസ്റ്റിലും ഏഷ്യയിലും ആഫ്രിക്കയിലുമായി വ്യാപിച്ചിരിക്കുന്നു.

യുഎഇയുടെ ഗോൾഡൻ വിസ vs മറ്റ് രാജ്യങ്ങൾ

യൂറോപ്പ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിൽ ഗോൾഡൻ വിസ നേരിട്ടുള്ള പൗരത്വം നൽകുമ്പോൾ, യുഎഇയുടെ ഗോൾഡൻ വിസ സ്തിരതാമസം മാത്രം നൽകുന്നു. യുഎഇ പൗരത്വം നൽകുന്നത് അപൂർവ്വമായ കേസുകളിൽ മാത്രമാണ്.

നിക്ഷേപത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ

യുഎഇയിൽ ഗോൾഡൻ വിസ ലഭിക്കാൻ പല കാറ്റഗറികളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് വസ്തു നിക്ഷേപം ആണ്.

10 വർഷത്തേക്ക് വിസ ലഭിക്കാൻ വേണ്ട നിക്ഷേപം:

*കുറഞ്ഞത് 2 മില്ല്യൺ (ഏകദേശം ₹4.8 കോടി) വിലയുള്ള വസ്തു വാങ്ങണം.

*ഈ തുക പ്രാദേശിക ബാങ്കുകളിൽ നിന്നുള്ള ലോൺ വഴി നിക്ഷേപിക്കാം.

*അംഗീകൃത റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് ഓഫ്-പ്ലാൻ പ്രോപ്പർട്ടി വാങ്ങാം

അപേക്ഷ നടപടിക്രമം

1. ആവശ്യമായ രേഖകൾ സമർപ്പിക്കുക

*പാസ്‌പോർട്ട് കോപ്പി

*വസ്തു ഉടമസ്ഥാവകാശ രേഖകൾ

*മെഡിക്കൽ പരിശോധന റിപ്പോർട്ട്

*ബയോമെട്രിക് സ്കാൻ

2. അനുമതി ലഭിച്ചാൽ

*6 മാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കും.

*യുഎഇയിൽ എത്തി ഐഡി കാർഡ് നേടുക.

3. വിസ ലഭ്യത

*10 വർഷത്തേക്ക് വിസ ലഭിക്കും.

*യുഎഇയ്ക്ക് പുറത്തായിരുന്നാലും വിസ റദ്ദാക്കപ്പെടില്ല.

മറ്റു പ്രധാന വിസ കാറ്റഗറികൾ

*വ്യവസായ നിക്ഷേപകർ

*മികച്ച വിദ്യാർത്ഥികൾ

*ശാസ്ത്രജ്ഞർ, ഡോക്ടർമാർ

*കലാ- സാംസ്കാരിക പ്രതിഭകൾ

യുഎഇയുടെ ഗോൾഡൻ വിസ നിക്ഷേപകർക്ക് ദീർഘകാല സ്ഥിരതാമസം, നികുതി ആനുകൂല്യങ്ങൾ, കുടുംബ സംരക്ഷണം, വ്യാപാര അവസരങ്ങൾ എന്നിവ നൽകുന്നു. ഇത് ദുബായ് പോലുള്ള നഗരങ്ങളെ ലോകത്തെ ഏറ്റവും ആകർഷകമായ സമ്പത്ത് കേന്ദ്രമായി മാറ്റുന്നു. നിക്ഷേപകർക്ക് അവരുടെ സമ്പത്ത് സംരക്ഷിക്കാൻ, വരുമാനം വർദ്ധിപ്പിക്കാൻ, ഒരു ഗ്ലോബൽ ലൈഫ്‌സ്റ്റൈൽ അനുഭവിക്കാൻ ഈ വിസ വലിയ അവസരമാണ് നൽകുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X