ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന പര്യവേക്ഷകരിലൊന്നും കടബാധ്യതയില്ലാത്ത സമ്പന്നമായ കമ്പനിയും കൂടിയാണ് കോള്‍ ഇന്ത്യ. ഒരു ഓഹരിയ്ക്ക് 170 രൂപയെന്ന നിലയില്‍ നില്‍ക്കുമ്പോഴും എന്തുകൊണ്ട് കോള്‍ ഇന്ത്യ ഓഹരികള്‍ ആകര്‍ഷകമാകുന്നു എന്നതിന് ചില കാരണങ്ങള്‍;
ആകര്‍ഷകമായ ലാഭവിഹിതം
കമ്പനിയുടെ ഇടക്കാല ലാഭവിഹിതം പരിഗണിക്കാന്‍ ഡറക്ടര്‍ ബോര്‍ഡ് മാര്‍ച്ച് ആറിന് യോഗം ചേരും. നിലവിലെ ഓഹരി വിലയായ 170 രൂപയില്‍ 8 ശതമാനമാണ് ഓഹരി ലാഭവിഹിതം കണക്കാക്കുന്നത്. പോയ വര്‍ഷത്തെ ലാഭവിഹിതം ഓഹരിയൊന്നിന് 13.1 ശതമാനമെന്ന നിലയിലായിരുന്നു. ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകളെക്കാള്‍ ഇത് മികച്ചതാണ്. പോയ വര്‍ഷം മാര്‍ച്ച് മുതല്‍ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ തന്നെ ഓഹരിയൊന്നിന് 13.1 ശതമാനമെന്ന നിരക്കില്‍ ലാഭവിഹിതം പ്രഖ്യാപിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇത് നിക്ഷേപകരുടെ ലാഭവിഹിതം 8 ശതമാനത്തിനടുത്ത് എത്താനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. 2020 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍, നിക്ഷേപകരുടെ കയ്യില്‍ 10 ലക്ഷം രൂപവരെയുള്ള ലാഭവിഹിതം നികുതിരഹിതമാണെന്നതും ഓര്‍ക്കേണ്ടതാണ്.
ഡിമാന്‍ഡ് വളര്‍ച്ചയ്ക്ക് സാധ്യത നല്കുന്നു
ഓഹരിയ്ക്കുള്ള ശക്തമായ ഡിമാന്‍ഡ് വളര്‍ച്ചയ്ക്ക് കാരണമാകുമെന്നതാണ് വിലയിരുത്തുന്നത്. 2030 വരെ കാലയളവില്‍ കോള്‍ ഇന്ത്യയിലെ കല്‍ക്കരിയുടെ ഡിമാന്‍ഡ് അഞ്ചു ശതമാനമാകുമെന്ന് അടുത്തിടെ വന്ന റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. 2019 ഡിസംബര്‍ പാദത്തില്‍ കോള്‍ ഇന്ത്യയുടെ അറ്റാദായം 14.1 ശതമാനം ഇടിഞ്ഞ് 3,921.8 കോടി രൂപയായി. മുന്‍ വര്‍ഷമിത് 4,566.8 കോടി രൂപയായിരുന്നു. കാലാനുസൃതമായി വന്ന മഴയും കമ്പനിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. താപവൈദ്യുത ഉത്പാദന വളര്‍ച്ചയുടെ ഡിമാന്‍ഡ് വര്‍ധിക്കുകയാണെങ്കില്‍ ഇത് കമ്പനിയുടെ പ്രകടനക്ഷമത മുന്നോട്ട് കൊണ്ട് പോവാന്‍ ഗുണം ചെയ്യും. ജനുവരി തൊട്ട് കമ്പനി ഉത്പാദന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇത് മാര്‍ച്ച് അവസാന പാദത്തിലെ കമ്പനിയുടെ ലാഭവിഹതത്തില്‍ മാറ്റമുണ്ടാക്കും.
52 ആഴ്ചകളോളം താഴ്ന്ന വില
ഓഹരി വില 170 രൂപയായിരുന്നിട്ടും കോള്‍ ഇന്ത്യയുടെ ഓഹരികള്‍ ആകര്‍ഷകമായാണ് നിലകൊള്ളുന്നതും. ഇത് വരും വര്‍ഷങ്ങളില്‍ കമ്പനിയുടെ ലാഭവിഹിതത്തില്‍ പ്രതിഫലിക്കാനിടയുണ്ട്. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികളുടെ ഓഹരികളെക്കാള്‍ കുറഞ്ഞ വിലയാണ് കോള്‍ ഇന്ത്യയുടേത്. കമ്പനി നല്കുന്ന ലാഭവിഹിതം കണക്കിലെടുത്താല്‍ ഓഹരിയുടെ ഡിമാന്‍ഡ് ഇനിയും വര്‍ധിക്കാനിടയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications