മൊബൈൽ കോളുകൾക്കും ഡാറ്റയ്‌ക്കും വില നിശ്ചയിക്കാൻ സർക്കാർ നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ത്യയിലെ കനത്ത നഷ്ടം നേരിടുന്ന ടെലികൊം കമ്പനികളായ വൊഡാഫോൺ ഐഡിയയും എയർടെല്ലും അടുത്ത മാസം മുതൽ താരിഫ് ഉയർത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഈ കമ്പനികളുടെ പ്രധാന എതിരാളിയായ റിലയൻസ് ജിയോ ഇതുവരെ താരിഫ് വർദ്ധനവിനെക്കുറിച്ച് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല.
താരിഫുകളുടെ വർദ്ധനവ് എത്രയാണെന്ന് ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് വർഷത്തേക്ക് വോയ്‌സ് കോളുകൾ വരിക്കാർക്ക് സൌജന്യമായി നൽകിയതിന് ശേഷം, റിലയൻസ് ജിയോ, ഒക്ടോബർ മുതലാണ് ജിയോ ഇതര നമ്പറിലേക്ക് കോളുകൾ വിളിക്കാൻ മിനിറ്റിന് 6 പൈസ ഈടാക്കാൻ തുടങ്ങിയത്. എയർടെല്ലിനും വൊഡാഫോണിനും പിന്നാലെ ജിയോ താരിഫ് വർദ്ധിപ്പിക്കുമോ എന്ന കാര്യത്തിൽ ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എയർടെല്ലും വൊഡാഫോണും താരിഫ് പ്രഖ്യാപിക്കുന്നതിനായി ജിയോ കാത്തിരിക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സൌജന്യ വോയ്സ് കോളുമായി ജിയോ രംഗത്തെത്തിയതിന് ശേഷമാണ് ഇന്ത്യയിലെ മറ്റെല്ലാ ടെലികോം കമ്പനികളും താരിഫുകൾ കുത്തനെ കുറച്ചത്.
സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 50,921 കോടി ഡോളറിന്റെ ഏകീകൃത നഷ്ടമാണ് വോഡഫോൺ ഐഡിയ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്. 23,045 കോടി രൂപയുടെ നഷ്ടമാണ് എയർടെൽ രേഖപ്പെടുത്തിയത്. ഇതോടെയാണ് ഇരു കമ്പനികളും താരിഫ് ഉയർത്താൻ തീരുമാനിച്ചത്. ഡിസംബർ ഒന്ന് മുതലാകും പുതിയ താരിഫുകൾ പ്രഖ്യാപിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
