ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനായി താത്പര്യപത്രം ക്ഷണിക്കുന്നതിന് മുമ്പ് പാചക വാതക സബ്സിഡി തുടരുന്ന കാര്യം പരിഗണിക്കുമെന്ന് പാർലമെന്റിനെ അറിയിച്ചു. എന്നിരുന്നാലും, സബ്സിഡി വിഷയം തീരുമാനിക്കുമ്പോൾ ബിപിസിഎല്ലിന്റെ എൽപിജി ഉപഭോക്താക്കളുടെ താൽപര്യം കണക്കിലെടുക്കുമെന്ന് ധനമന്ത്രി അനുരാഗ് സിംഗ് താക്കൂർ ലോക്സഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന ചില്ലറ വിൽപ്പനയും മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയുമുള്ള ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരികളാണ് സർക്കാർ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രാഥമിക താൽപ്പര്യ പ്രകടനങ്ങളോ ഇഒഐകളോ സെപ്റ്റംബർ 30 വരെ നടത്താം.അതിനുശേഷം യോഗ്യതയുള്ള ലേലക്കാർക്ക് സാമ്പത്തിക അല്ലെങ്കിൽ വില ബിഡ്ഡുകൾ സമർപ്പിക്കാം. നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ബിപിസിഎൽ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി താക്കൂർ പറഞ്ഞു.

ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തിന് ശേഷം പാചക വാതക സബ്സിഡി തുടരുമോയെന്ന ചോദ്യത്തിന്, സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുന്നതിന് മുമ്പ് പാചക വാതക സബ്സിഡി തുടരുന്ന കാര്യം പരിഗണിക്കുമെന്നും ബിപിസിഎല്ലിലെ എൽപിജി ഗ്യാസ് ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിപിസിഎൽ സ്വകാര്യവത്കരിക്കുന്നതിന് മുമ്പായി ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി (വിആഎസ്) വാഗ്ദാനം ചെയ്തിരുന്നു. കോർപ്പറേഷന്റെ സേവനത്തിൽ തുടരാൻ കഴിയാത്ത ജീവനക്കാർക്ക് വിആർഎസ് നൽകാനാണ് കോർപ്പറേഷൻ തീരുമാനം. ജീവനക്കാർക്ക് നൽകിയ ആഭ്യന്തര അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബിപിസിഎൽ സ്വകാര്യവത്ക്കരണത്തിനെതിരെ പ്രതിഷേധം ശക്തം; സർക്കാർ വഞ്ചിച്ചെന്ന് ജീവനക്കാർ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
