നിക്ഷേപകരുടെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിച്ചാണ് ഓഹരി വിപണി വലിയ ഇടിവിലേക്ക് പോയത്. നരേന്ദ്ര മോദി സർക്കാർ തന്നെ വീണ്ടും വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കെത്തുമെന്നായിരുന്നു വിപണിയുടെ വികാരണം. എന്നാൽ ആ പ്രതീക്ഷകൾക്കൊത്ത് തെരഞ്ഞെടുപ്പ് ഫലം ഉയരാതിരുന്നതോടെ സെൻസെക്സും നിഫ്റ്റിയും 6 ശതമാനത്തോളം ഇടിഞ്ഞു. നാല് വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്.
സെൻസെക്‌സ് 4,389.73 പോയിൻ്റ് അഥവാ 5.74 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 72,079.05 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇൻട്രാഡേ വ്യപാരത്തിൽ 1,982.45 പോയിൻ്റ് അഥവാ 8.52 ശതമാനം ഇടിഞ്ഞ് 21,281.45 വരെ എത്തിയിട്ടുണ്ട്. വ്യാപാരാവസാനം സൂചിക 1,379.40 പോയിൻറ് അഥവാ 5.93 ശതമാനം താഴ്ന്ന് 21,884.50 ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, പവർ, യൂട്ടിലിറ്റികൾ, ഊർജം, എണ്ണ, വാതകം, കാപിറ്റൽ ഗുഡ്സ് എന്നിവയുടെ ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പ് സൂചികകൾക്ക് വിനയായി.

നഷ്ടം 30 ലക്ഷം കോടി
ഇന്നത്തെ കുത്തനെയുള്ള വീഴ്ചയിൽ നിക്ഷേപകർക്ക് നഷ്ടമായത് 30 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം മുൻ സെഷനിലെ 425.91 ലക്ഷം കോടിയിൽ നിന്ന് 395.99 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. ഇൻട്രാഡേയിൽ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 50 ശതമാനം ഉയർന്ന് 31-ന് മുകളിൽ എത്തി.
ഓഹരി വിപണിയുടെ ഭാവി എന്ത്...?
വിപണിയെ ഏറ്റവും കൂടുതൽ അലട്ടുന്നത് നരേന്ദ്ര മോദി സർക്കാറിനുണ്ടായ തിരിച്ചടിയല്ല. മറിച്ച് ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല എന്ന കാര്യമാണ്. ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. ടി.ഡി.പി, ജെ.ഡി.യു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയാലേ നരേന്ദ്ര മോദിക്കു ഭരണം സാധ്യമാകൂ. എന്നാൽ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവർക്ക് മറുകണ്ടം ചാടാൻ മടിയൊന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അവരെ ഒപ്പം ചേർത്ത് ഭരണം നടത്തുമ്പോൾ സർക്കാർ നയങ്ങളിൽ ഒരു പക്ഷെ വെള്ളം ചേർക്കേണ്ടി വരും. അത് ഭരണത്തിന്‍റെ കാര്യക്ഷമതയെ ബാധിക്കും. ഇതാണ് വിപണി ഭയക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.
കഴിഞ്ഞ 10 വര്‍ഷം നരേന്ദ്ര മോദിക്ക് ഘടക കക്ഷികളെ ആശ്രയിക്കേണ്ട കാര്യമില്ലായിരുന്നു. മോദിയും ബി.ജെ.പിയും തീരുമാനിക്കുന്ന കാര്യങ്ങള്‍ അതേപടി നടത്താമായിരുന്നു. ഇനി അതാകില്ല നില. ഇതു വൈദ്യുതി മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ വിവിധ മേഖലകളിലെ നയങ്ങള്‍ നടപ്പാക്കാനും പരിഷ്‌കാരം ഉറപ്പാക്കാനും തടസമാകും.

പൊതുമേഖല തളരുമോ..?
കഴിഞ്ഞ കാലങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുകൂലമായ സമീപനമാണ് നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ടിരുന്നത്. അതുകൊണ്ടാണ് പൊതുമേഖലാ ഓഹരികൾക്ക് വലിയ മുന്നേറ്റം നടത്താനായത്. എന്നാൽ വരും കാലങ്ങളിൽ ആ പിന്തുണ കുറയുമോ എന്ന ഭയത്താലാണ് പി.എസ്.യു ബാങ്ക് സൂചിക 13.6 ശതമാനവും കേന്ദ്ര പൊതുമേഖലാ സ്ഥാപന സൂചിക 16 ശതമാനവും ഇടിഞ്ഞത്.
വിപണി എങ്ങോട്ട്..?
ഭരണകൂടത്തിന്‍റെ പ്രത്യേക താല്‍പര്യവും ശ്രദ്ധയും ഉണ്ടായിരുന്ന മേഖലകളെ മാത്രമാണു ഇന്ന് കൂടുതൽ തകർച്ചയിലേക്ക് പോയത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ 22 ശതമാനം വരെ ഇടിഞ്ഞതു ഗ്രൂപ്പ് സാരഥികള്‍ക്കു സര്‍ക്കാരുമായുള്ള ബന്ധത്തില്‍ മാത്രമാണ്.
അടുത്ത മന്ത്രിസഭ വേണ്ടത്ര സാമ്പത്തികവളര്‍ച്ച ഉറപ്പാക്കാന്‍ പറ്റുന്നതാവില്ല എന്ന ആശങ്ക ചില പാശ്ചാത്യ നിക്ഷേപ ബാങ്കുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇന്നത്തെ തകർച്ചയിൽ നിന്നും പെട്ടെന്ന് തിരിച്ച് കയറാൻ ഓഹരി സൂചികകൾക്ക് സാധിക്കുകയില്ല എന്നാണ് വിലയിരുത്തൽ. എന്നാൽ സാവധാനം വിപണി പഴയ കുതിപ്പിലേക്ക് തിരിച്ചെത്തും. അതുകൊണ്ടു തന്നെ ആ നല്ല നാളുകൾക്കായി നിക്ഷേപകർ കാത്തിരുന്നേ പറ്റു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?



Click it and Unblock the Notifications